SignIn
Kerala Kaumudi Online
Friday, 19 April 2024 9.33 AM IST

വിട്ടുമാറാത്ത മലബന്ധം, ഗ്യാസ്; എന്നീ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈയൊരു കുഞ്ഞൻ ഫലം മാത്രം മതി, വാഴപ്പഴമാണെന്ന് കരുതുന്നവർക്ക് തെറ്റി!

health

മലബന്ധം ഒരു രോഗമേയല്ല. ഒരു ലക്ഷണം മാത്രമാണ്. നിരവധി രോഗങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ രോഗിയോട് അന്വേഷിച്ച് മനസ്സിലാക്കേണ്ട ഒരു പ്രധാന ലക്ഷണം. വയറിലെ ആരോഗ്യം മോശമായ അവസ്ഥയിലാണ് എന്ന് അറിയിക്കാന്‍ പല ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഈ ലക്ഷണങ്ങളെ അത്ര ഗൗരവകരമായി കണക്കാക്കാതെ അവഗണിക്കുകയാണ് പലരും ചെയ്യാറുള്ളത്.

മലബന്ധത്തിന്റെ കാരണങ്ങൾ പലതാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നവർക്കും മറ്റു പല കാരണങ്ങളാൽ ശരീരത്തിനുണ്ടാകുന്ന നിർജ്ജലീകരണവും നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അഭാവവും ശാരീരികമായ അദ്ധ്വാനക്കുറവും മരുന്നുകളുടെ പാർശ്വഫലങ്ങളുമാണ് പ്രധാനമായും മലബന്ധത്തിന് കാരണം. എന്നാൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക് പ്രകൃതിദത്തമായി തന്നെ ഉപയോഗിക്കാവുന്ന പരിഹാര മാർഗങ്ങളാണ് താഴെ ചേർക്കുന്നത്.

കിവി പഴം

പല മലയാളികൾക്കും ഇപ്പോഴും അത്ര പരിചിതമല്ലാത്ത ഈയൊരു പഴം മാത്രം മതിയാകും മലബന്ധം പമ്പ കടക്കാൻ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാനും ഉറക്കം ലഭിക്കാനുമെല്ലാം കിവി സഹായകമാണ്. കിവിയിലെ ആന്റി ഓക്സിഡെന്റുകളും പൊട്ടാസ്യവും വൈറ്റമിനുകളുമാണ് ഇതിന് സഹായിക്കുന്നത്.

kiwi

നിങ്ങളുടെ ദഹനം സുഗമമാക്കി മലബന്ധത്തിനും പരിഹാരം കാണാൻ കിവി ഉത്തമമാണ്. ജ്യൂസ് രൂപത്തിലോ സാലഡായോ ഒക്കെ കിവി ഭക്ഷിക്കാവുന്നതാണ്. 100 ഗ്രാം കിവിയിൽ 61 കലോറി മാത്രമേയുള്ളു എന്നതിനാൽ ശരീരഭാരം കൂടുമെന്ന ആശങ്കയില്ലാതെ തന്നെ കിവി കഴിക്കാവുന്നതാണ്.

-kiwi-fruit
k

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, GAS, TROUBLE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.