SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.34 AM IST

ജയിലിൽ കഴിയവെ ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ നില മെച്ചപ്പെട്ടു

suicide

ആലപ്പുഴ : മാവേലിക്കരയിൽ മകളെ മഴുവിന് വെട്ടിക്കൊന്ന സംഭവത്തിൽ ജയിലിൽ കഴിയവെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീ മഹേഷിന്റെ ആരോഗ്യ നിലമെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ബ്ളേഡുപയോഗിച്ച് കൈത്തണ്ടയിലും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചായിരുന്നു ആത്മഹത്യാശ്രമ. ഞരമ്പ് അറ്റുപോയതിനെ തുടർന്നാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ആത്മഹത്യാപ്രവണതയും അക്രമസ്വഭാവവും കാട്ടിയതിനാൽ സർജിക്കൽ ഐ.സി.യുവിൽ നിരീക്ഷണത്തിൽ കഴിയുന്ന ശ്രീമഹേഷിന്,​

രണ്ട് പൊലീസുകാരെയും ആശുപത്രി സെക്യൂരിറ്റിയെയും കാവലിനായി നിയോഗിച്ചിട്ടുണ്ട്. മുറിവുകൾ ഭേദമാകുകയും ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുന്ന മുറയ്ക്ക് ജയിലിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.