തിരുവനന്തപുരം.' എന്റെ ആത്മകഥ എന്റെ ജീവരക്തമാണ്.എന്റെ ജീവിതത്തിന്റെ രക്തം
പടർന്നൊഴുകുന്നതാണ്.അതിൽ യാതൊരു വിപണന തന്ത്രവുമില്ല.പറയേണ്ട കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.
എന്റെ ജീവിതാനുഭവങ്ങളാണെല്ലാം.യോജിക്കേണ്ടവർക്ക് യോജിക്കാം.അല്ലാത്തവർക്ക് തള്ളിക്കളയാം. '-പുസ്തകത്തെക്കുറിച്ച് വീണ്ടുമുയർന്ന വിമർശനങ്ങളോട് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ
സി.ദിവാകരൻ പ്രതികരിച്ചു.കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിവാകരന്റെ വിപണനതന്ത്രമാണ് വിവാദങ്ങൾക്കു പിന്നിലെന്ന് സി.പി,ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും ആരോപിച്ചിരുന്നു.
ശിവരാജൻ കമ്മിഷൻ റിപ്പോർട്ട്
വീട്ടിൽവച്ച് വായിക്കാൻ പറ്റില്ല
സോളാർ കമ്മിഷൻ അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് വീട്ടിൽകൊണ്ടുവച്ച് വായിക്കാൻ കഴിയാത്തതാണെന്ന് സി.ദിവാകരൻ പറഞ്ഞു.നമ്മുടെ സംസ്ക്കാരത്തിനു യോജിക്കാത്തതാണ്.അന്വേഷിക്കേണ്ട കാര്യമല്ല കമ്മിഷൻ അന്വേഷിച്ചത്,ലൈംഗികമായ കാര്യങ്ങളാണ് കമ്മിഷൻ തിരഞ്ഞത്.റിപ്പോർട്ട് പൊതുസമൂഹത്തിനു മുമ്പാകെ വന്നപ്പോൾ കോൺഗ്രസ് നേതാക്കളോട് ആ ഭാഗങ്ങൾ നീക്കിക്കിട്ടാൻ പെറ്റീഷൻ കൊടുക്കണമെന്നും അല്ലെങ്കിൽ റെക്കോഡാകുമെന്നും പറഞ്ഞു.അവരാരും തയ്യാറായില്ല. ഉമ്മൻചാണ്ടിയെ കരിവാരിത്തേച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാരാണെന്നും ദിവാകരൻ ആരോപിച്ചു.
വെളിയം നട്ടെല്ലുള്ള സെക്രട്ടറി
ഒപ്പം പ്രവർത്തിച്ച സി.പി.ഐ സെക്രട്ടറിമാരിൽ നട്ടെല്ലുള്ള പാർട്ടി സെക്രട്ടറിയായിരുന്നു വെളിയം ഭാർഗവനെന്ന് ദിവാകരൻ പറഞ്ഞു.വെളിയമാണ്എന്നെ പാർലമെന്ററി പ്രവർത്തനത്തിലേക്ക് തിരിച്ചുവിട്ടത്.വെളിയം പറഞ്ഞാൽ പറഞ്ഞതായിരുന്നു.വെളിയമില്ലായിരുന്നെങ്കിൽ ഞാൻ എം.എൽ.എയോ മന്ത്രിയോ ഒന്നുമാകില്ലായിരുന്നു. ഒരു പദവിയും മോഹിച്ചിട്ടില്ല. എന്റെ ബാല്യത്തെക്കുറിച്ച് അറിയുന്ന ആരും എന്നെ വിമർശിക്കില്ല.ദുരിതങ്ങളുടെ കനൽവഴികൾ നിറഞ്ഞ ജീവിതമായിരുന്നു.അമ്മയായിരുന്നു ഏറ്റവും വലിയ ശക്തി.പക്ഷെ എന്റെ ഉയർച്ച കാണാതെ അമ്മ എരിഞ്ഞടങ്ങിയെന്നത് ജീവിതാവസാനം വരെ സങ്കടമായി നിലനിൽക്കുമെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.
അഭിമുഖം പൂർണ്ണമായി കാണാൻ ക്യു ആർ കോഡ് സ്കാൻ ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |