മട്ടന്നൂർ: ഇൻഡിഗോ വിമാനത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോൺഗ്രസുകാരുടെ പരാതിയിൽ അന്വേഷണം അവസാനിപ്പിക്കാനും ജയരാജനെ കുറ്റവിമുക്തനാക്കാനുമുള്ള പൊലീസ് റിപ്പോർട്ടിനെതിരെ പരാതിക്കാരൻ ഫർസീൻ മജീദ്. തെളിവ് മറച്ചുവച്ചാണ് പൊലീസ് അന്വേഷണം നടന്നത്. റിപ്പോർട്ടിനെതിരെ കോടതിയിൽ തടസവാദം ഉന്നയിക്കും. പൊലീസ് അന്വേഷണം അട്ടിമറിക്കുമെന്ന് ഉറപ്പായിരുന്നു. ഇ.പിയും പിണറായിയുടെ ഗൺമാനും തങ്ങളെ ആക്രമിച്ചിട്ടുണ്ട്. വിമാനത്തിൽ നടന്നത് ലോകം കണ്ടതാണ്. അന്വേഷണത്തിൽ ഇരട്ട നീതിയാണ് ഉണ്ടായത്. ആശുപത്രി രേഖയും ആക്രമണ ദൃശ്യവും കോടതിയിൽ നൽകുമെന്നും നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും ഫർസീൻ
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |