ഭോപ്പാൽ : ദീർഘകാലം എതിരാളികളില്ലാതെ വാണ ദേശീയ സ്കൂൾ അത്ലറ്റിക്സിൽ മൂക്കുകുത്തിവീണ് കേരളം. ഇന്നലെ ഭോപ്പാലിൽ അവസാനിച്ച അണ്ടർ 19 വിഭാഗം ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തെത്താൻ മാത്രമേ കേരളത്തിനായുള്ളൂ. പെൺകുട്ടികളിൽ അതിനും കഴിഞ്ഞില്ല.ഓവറാൾ പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നുപോലും നേടാൻ കഴിയാതിരുന്ന കേരളം ഓവറാൾ മെഡൽ പട്ടികയിൽ നാലാമതെത്തി.
140 പോയിന്റ് നേടി ഹരിയാനയാണ് ഓവറാൾ ചാമ്പ്യൻഷിപ്പ് നേടിയത്. 86 പോയിന്റുമായി ഉത്തർപ്രദേശ് രണ്ടാം സ്ഥാനവും 82 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനവും നേടി. ആൺകുട്ടികളിൽ 98 പോയിന്റുമായി ഹരിയാനയ്ക്കാണ് ഒന്നാം സ്ഥാനം. യു.പി (52)രണ്ടാമതെത്തി. കേരളം 44 പോയിന്റുമായാണ് നാലാമതായത്.
പെൺകുട്ടികളിൽ മഹാരാഷ്ട്രയ്ക്കാണ് ഒന്നാം സ്ഥാനം.
9 സ്വർണവും 7വെള്ളിയും 4 വെങ്കലവുമാണ് ഹരിയാന നേടിയത്. കേരളത്തിന് ആകെ നാലു സ്വർണവും അഞ്ചുവെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പടെ 12 മെഡലുകൾ മാത്രമാണ് നേടാനായത്. അവസാന ദിവസമായ ഇന്നലെ കേരളത്തിന് സ്വർണമെഡലുകൾ ഒന്നും ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |