SignIn
Kerala Kaumudi Online
Thursday, 25 April 2024 12.58 PM IST

കോട്ടയത്ത് ഒപ്പം താമസിച്ച യുവാവിന്റെ അടിയേറ്റ് 48കാരിയ്ക്ക് ദാരുണാന്ത്യം

police

കോട്ടയം: ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മദ്ധ്യ വയസ്കയ്ക്ക് ദാരുണാന്ത്യം.കോട്ടയം തലപ്പലം അമ്പാറയിലാണ് സംഭവം. അമ്പാറ സ്വദേശിനി ഭാർഗവിയാണ് (48) കൊല്ലപ്പെട്ടത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. കഴിഞ്ഞ രണ്ട് വർഷമായി ഭാർഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച് വരുന്നത്.ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. തർക്കത്തെ തുടർന്ന് പാര ഉപയോഗിച്ച് മർദിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POLICE, ARRESTED, DIED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.