SignIn
Kerala Kaumudi Online
Saturday, 20 April 2024 5.13 AM IST

വെള്ളം...വെള്ളം...; ചെറിയൊരു മഴ പെയ്താൽ മതി ആശുപത്രിയിലെത്താൻ പോലും നാട്ടുകാർ പാടുപെടും

road

ഇടവെട്ടി: ഒരു മഴപെയ്താൽ മതി കാരിക്കോട് വില്ലേജ് ഓഫീസിന് മുന്നിൽ വെള്ളക്കെട്ടാകും. വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും പിന്നെ ഓഫീസിൽ എത്തുക ഏറെ ദുഷ്ക്കരമാണ്. ഇടവെട്ടിച്ചിറയ്ക്ക് സമീപമാണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

ഓഫീസിലേക്കുള്ള പ്രവേശന കവാടത്തിന്റെ രണ്ട് വശങ്ങളിലും റോഡ് തകർന്ന് കുഴി രൂപപ്പെട്ട നിലയിലാണ്. മഴക്കാലമായാൽ ഇവിടെ എത്തുന്നവർ ചെളിവെള്ളത്തിൽ ചവിട്ടി ഉള്ളിലേക്ക് ചാടി കയറേണ്ടി വരും. ഇടവെട്ടി പഞ്ചായത്തിൽ നിന്നും തൊടുപുഴ നഗരസഭയിൽ നിന്നും ഇവിടേക്ക് ആളുകൾ എത്താറുണ്ട്. റോഡ് നിർമാണത്തിലെ പ്രശ്‌നം മൂലം വെള്ളം ഒഴുകിപോകാതെ ഇവിടെ കെട്ടികിടക്കുന്നതാണ് റോഡ് പൂർണമായും തകരാൻ കാരണം.


ഈ റോഡിൽ തന്നെ ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ഇതിന് സമീപത്താണ്. നേരത്തെ ഇതിന് സമീപത്ത് പൈപ്പ് പൊട്ടി വെള്ളമൊഴുകി എത്തിയാണ് ഇവിടെ കുഴികൾ രൂപപ്പെട്ടത്. അതേ സമയം റോഡ് നവീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും കഴിഞ്ഞദിവസം അസി. എൻജിനിയർ ഇവിടെയെത്തി എസ്റ്റിമേറ്റ് എടുത്തതായും പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പറഞ്ഞു. ഇവിടെ ടൈൽ വിരിക്കാനാണ് പദ്ധതിയെന്നും എത്രയും വേഗം ജോലി നടത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI, WATER, PITS ON ROAD, ROAD, DAMAGED ROADS, KERALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.