മൂവാറ്റുപുഴ: അങ്കണവാടി വിദ്യാർത്ഥികൾക്കൊപ്പം ജീവനക്കാരെയും ചേർത്ത് പിടിച്ച് ഡോ. മാത്യു കുഴൽനാടൻ എം. എൽ. എ നടത്തുന്ന അങ്കണം പരിപാടി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ രണ്ടാം വർഷത്തിലാണ് അങ്കണവാടികളെ പരിഗണിച്ചത്. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ എം.എൽ.എയെത്തി യോഗം ചേർന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതോടൊപ്പം അങ്കണവാടികളുടെ വികസന ചർച്ചകളും നടക്കും. ജീവനക്കാർക്ക് ഒപ്പമുണ്ടെന്ന സന്ദേശമാണ് പദ്ധതി നൽകുക. ജീവനക്കാരെ എം. എൽ. എ പൊന്നാടയണിയിച്ച് ആദരിച്ചു. പായിപ്ര, പോത്താനിക്കാട്, വാളകം, പാലക്കുഴ പഞ്ചായത്തുകളിൽ യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |