ആലുവ: കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മേൽ ആൽമരക്കൊമ്പ് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. പരിക്കേറ്റ രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ യു സി കോളേജിന് സമീപത്തെ ആൽമരമാണ് ഒടിഞ്ഞ് വീണ് അപകടം ഉണ്ടായത്.
കരോട്ടുപറമ്പിൽ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം. മരം വീണതുകണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. അതിന് ശേഷമാണ് അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചിലാണ് അഭിനവിനെ മരത്തിനടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ അഭിനവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |