SignIn
Kerala Kaumudi Online
Saturday, 20 April 2024 2.23 AM IST

മകന് മുപ്പത്തിയഞ്ച് ശതമാനം മാർക്ക് മാത്രം, വഴക്ക് പറഞ്ഞില്ല, പകരം വിജയം ആഘോഷിച്ച് കുടുംബം; വീഡിയോ

student

മക്കൾക്ക് മാർക്ക് അൽപമൊന്ന് കുറഞ്ഞാൽ വഴക്ക് പറയാത്ത മാതാപിതാക്കൾ ഉണ്ടാകില്ല. ചിലരാകട്ടെ കുട്ടിയെ തല്ലുകയും ചെയ്യും. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഒരുപാട് കുട്ടികൾ ഉണ്ട്. മാർക്ക് കുറഞ്ഞാൽ കുട്ടികൾ മാനസികമായി തളരും. അതിന്റെ കൂടെ മാതാപിതാക്കളുടെയോ പ്രിയപ്പെട്ടവരുടെയോ ശകാരം കൂടിയാകുമ്പോഴാണ് പലരും ഒരു കുപ്പി വിഷത്തിലും, ഒരു മുഴം കയറിലോ ജീവിതം അവസാനിപ്പിക്കുന്നത്.

മാർക്ക് കുറഞ്ഞാൽ മക്കളെ തല്ലുന്നതിന് പകരം ചേർത്തുനിർത്തി ആശ്വസിപ്പിക്കുന്ന എത്രപേരുണ്ട്? എണ്ണം വളരെ കുറവായിരിക്കും.അത്തരത്തിലൊരു കുടുംബമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പത്താം ക്ലാസിൽ മുപ്പത്തിയഞ്ച് ശതമാനം മാർക്ക് വാങ്ങിയ ഒരു കുട്ടിയുടെയും, ഇത് ആഘോഷിക്കുന്ന മാതാപിതാക്കളുടെയും വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുട്ടി മറാഠി സ്‌കൂളിലാണ് പഠിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് വീഡിയോ ട്വീററ് ചെയ്തിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, STUDENT, MARK, 35 PERCENTAGE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.