SignIn
Kerala Kaumudi Online
Friday, 29 March 2024 12.37 PM IST

സൂപ്പർ സ്റ്റാറുകൾ വീണ്ടും ഒന്നിക്കുന്നു,​ 'തലൈവർ 170' യിൽ രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും

kk

ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറുകളായ അമിതാഭ് ബച്ചനും രജനികാന്തും 32 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി.ജെ. ജ്ഞാനവേലിന്റെ തലൈവർ 170യിലാണ് ഇരുവരും ഒന്നിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.

അന്ധാ കാനൂൻ,​ ഗെരാഫ്താർ,​ ഹം എന്നിവയ്ക്ക് ശേഷം 32 വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുു്ന ഒത്തുചേരലാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാകും ഇത്.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ആണ് രജനികാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം.

അതേസമയം മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ജയിലർ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ നെൽസൺ ആണ് സംവിധാനം ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJANIKANTH, AMITHAB BACHAN, BIGB
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.