തിരുവനന്തപുരം: ഒഡീഷ റെയിൽവേ ദുരന്തത്തിന്റെ സാഹചര്യത്തിൽ രാജ്യത്തെ റെയിൽ സുരക്ഷയെ സംബന്ധിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം വിളിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കമ്മിറ്റി ചെയർമാൻ രാധാമോഹൻ സിംഗിന് ഇതുസംബന്ധിച്ച കത്ത് കൈമാറിയതായി അദ്ദേഹം അറിയിച്ചു.റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമാണ് കൊടിക്കുന്നിൽ സുരേഷ്.
ട്രെയിൻ സുരക്ഷയ്ക്കായി കൊണ്ടുവന്ന കവച് പദ്ധതിയുടെ വ്യാപനം,സി.എ.ജി.നൽകിയ റെയിൽവേ സുരക്ഷാ ഓഡിറ്റിലെ നിർദ്ദേശങ്ങൾ എന്നിവയുടെ വിവരങ്ങളറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |