വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ശിശു സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കുകയെന്ന ലക്ഷ്യത്തോടെ 2022 - 23 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച സസ്നേഹം പദ്ധതിയുടെ കമ്മിറ്റി പ്രവർത്തന പ്രഖ്യാപനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അദ്ധ്യക്ഷയായി.
സസ്നേഹം പദ്ധതിയുടെ ഭാഗമായി അംഗൻവാടികളിൽ സൂക്ഷിക്കേണ്ട ഡയറിയുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്ററും, സ്നേഹത്തിന്റെ പ്രചാരണാർത്ഥം തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രനും നിർവഹിച്ചു.
ശിശു സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയും സംബന്ധിച്ച് രശ്മി രാജീവ് (ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് നിപ്മർ) പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |