കായംകുളം :ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് മൂന്നാം ദിവസം 2 ലക്ഷം രൂപ നൽകുന്ന " കനിവ് " പദ്ധതിയുടെ ഉദ്ഘാടനവും സംസ്ഥാനകമ്മിറ്റി ആഫീസ് നിർമാണത്തിന് ജില്ലയിൽ നിന്ന് കൊടുക്കുന്ന തുകയുടെ ആദ്യ ഗഡു കൈമാറലും നടന്നു.
ജില്ലാ പ്രസിഡന്റ് സുനിൽ കറുകത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. കനിവ് പദ്ധതിയിലേക്കുള്ള ആദ്യ സംഭാവന സംസ്ഥാന സെക്രട്ടറി സലിം മുരുക്കുംമൂട് ജില്ലാ ജനറൽ സെക്രട്ടറി സജികുമാർ പിരളശ്ശേരിക്ക് കൈമാറി. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട് സംസ്ഥാന ട്രഷറർ പി.ഷംസുദീൻ ഏറ്റുവാങ്ങി.
ജില്ലാ ഭാരവാഹികളായ ഉദയൻ കണ്ടല്ലൂർ, സുരേഷ് സാന്ദ്ര, പി.പി. ജോൺ , അശോകൻ കൊല്ലശ്ശേരി, രാഘവൻ , അലങ്കാർ ശശി, നിഷാദ് പടിപ്പുര, ജയരാജ് ജയാസ് , സജീവ്, വി.എസ്.സജി, ആർ രമേശ്, എ. ജാഫർ , അബുഐശ്വര്യ, ബൺസൺ, പി.കെ.വി . പ്രസന്നൻ ,രമേശ് ഈരേഴ , എം.എസ്. സഹറുദീൻ, മധുക്കുട്ടൻ, കാസിം ബ്രൈറ്റ്, സിദ്ധിഖ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |