കോഴിക്കോട്: കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു. പാലക്കാടൻ ഷാഹുലിന്റെ മകൻ റാബിൻ (13), ചുങ്കത്ത് ഗഫൂറിന്റെ മകൻ അദ്ഹം (13) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഇവിടെ നീർനായ്ക്കളുടെ ആക്രമണം ഇത് രണ്ടാം തവണയാണ്. കൊടിയത്തൂരിലെ മറ്റുകടവുകളിലും കൂളിമാട്, ചേന്ദമംഗല്ലൂർ, കാരശ്ശേരി, മുക്കം ഭാഗങ്ങളിലും ഇരുവഞ്ഞി പുഴയിൽ ഇറങ്ങുന്നവർക്ക് നീർനായ്ക്കളുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. നാട്ടുകാരുടെ പരാതിൽ വനം വകുപ്പ് വിവിധ കടവുകളിൽ നീർനായ്ക്കളെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |