ലണ്ടൻ : മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എം.പി സ്ഥാനം രാജിവച്ചു. പാർട്ടിഗേറ്റ് വിവാദവുമായി ബന്ധപ്പെട്ടാണ് രാജി. പ്രധാനമന്ത്രിയായിരിക്കെ ബോറിസ് 2020 മേയ് - 2021 ഏപ്രിൽ കാലയളവിൽ ലോക്ക്ഡൗണിനിടെ പ്രോട്ടോക്കോൾ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലും ഓഫീസിലും പാർട്ടികൾ നടത്തിയിരുന്നു. പാർട്ടിഗേറ്റ് എന്ന പേരിൽ ആളിപ്പടർന്ന വിവാദവുമായി ബന്ധപ്പെട്ട് പാർലമെന്റ് സമിതിയുടെ അന്വേഷണം പുരോഗമിക്കവെയാണ് ബോറിസിന്റ് രാജി. മുമ്പ് ആരോപണങ്ങൾ നിഷേധിച്ച ബോറിസ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്നാണ് സമിതി അന്വേഷിക്കുന്നത്. റിപ്പോർട്ട് ഉടൻ പുറത്തുവിടും. റിപ്പോർട്ട് പ്രതികൂലമായാൽ തനിക്ക് സസ്പെൻഷൻ ലഭിച്ചേക്കാമെന്നിരിക്കെയാണ് ബോറിസിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |