തിരിച്ചറിയൽ രേഖ എന്ന നിലയിൽ വളരെയധികം ആധികാരികതയുള്ള ഒന്നാണ് ആധാർ കാർഡുകൾ. മറ്റ് പല തിരിച്ചറിയൽ രേഖകളിൽ നിന്നും വ്യത്യസ്തമായി പൗരന്റെ ബയോമെട്രിക്സ് വിവരങ്ങൾ അടങ്ങുന്നതാണ് ആധാറിനെ കൂടുതൽ സവിശേഷമാക്കുന്നത്. ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിന് സാധാരണയായി ഫീ ഈടാക്കാറുണ്ട്. എന്നാൽ സൗജന്യമായി ഈ സേവനം ഉപയോഗിക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
മാർച്ച് 15 മുതൽ ജൂൺ 14 വരെയാണ് സൗജന്യമായി ഓൺലൈൻ വഴി അപ്‌ലോഡ് ചെയ്യാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ )സമയം അനുവദിച്ചിരിക്കുന്നത്. ജൂൺ 14 ന് ശേഷം ഫീസ് നൽകി പുതുക്കേണ്ടി വരും. അക്ഷയകേന്ദ്രങ്ങൾ വഴി പുതുക്കുമ്പോൾ ഇപ്പോൾ 50 രൂപ ഫീസ് ഈടാക്കുന്നുണ്ട്. ആധാർ ലഭിച്ച് പത്ത് വർഷമായിട്ടുള്ള ഇതുവരെ വിവരങ്ങൾ പുതുക്കാത്തവർക്ക് ഇപ്പോൾ സൗജന്യമായി പുതുക്കാവുന്നതാണ്.
ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു.ഐ.ഡി.എ.ഐ നിർബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ട് ആധാർ ലഭിച്ച് പത്ത് വർഷമായിട്ടുള്ള ഇതുവരെ വിവരങ്ങൾ പുതുക്കാത്തവർക്ക് ഇപ്പോൾ സൗജന്യമായി പുതുക്കാവുന്നതാണ്. കുട്ടികളുടെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള മാർഗനിർദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടിക്ക് 15 വയസ് തികയുമ്പോൾ എല്ലാ ബയോമെട്രിക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും പുതുക്കണം. പേര്, ജനനത്തീയതി, വിലാസം എന്നിവയെല്ലാം അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
പുതുക്കുന്നത് ഇങ്ങനെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |