തിരുവനന്തപുരം: മഴയെത്തുടർന്ന് അവധി പ്രഖ്യാപിച്ച ജില്ലകളിലൊഴികെ പ്ളസ് വൺ ക്ളാസുകൾ ഇന്ന് തുടങ്ങും. 3,16,772 പേരാണ് പ്രവേശനം നേടിയത്. 22,145 പേർ വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ പ്രവേശനം നേടി. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകൾ അപേക്ഷാ സമർപ്പണം 8 മുതൽ 12 വരെയാണ്. സപ്ളിമെന്ററി അലോട്ട്മെന്റിലടക്കം വൈകി പ്രവേശനം ലഭിക്കുന്നവർക്ക് അധിക ക്ലാസ് നൽകാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |