തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. കാസർകോട്ടെ കോളേജുകൾക്ക് ബാധകമല്ല. മുഴുവൻ വിദ്യാർത്ഥികളും താമസിച്ച് പഠിക്കുന്ന ഇടുക്കിയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ കോഴ്സുകൾക്കോ അവധി ബാധകമല്ല. പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടാകില്ല.
പരീക്ഷകൾ മാറ്രി
കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും കനത്ത മഴയെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |