SignIn
Kerala Kaumudi Online
Monday, 26 August 2019 9.03 AM IST

സഭാതർക്കം: സുപ്രീംകോടതി വിധി സമവായത്തിലൂടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: മലങ്കര സഭാ തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ‌ഞ്ഞു. വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഓർത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാൻ വൈകുന്നതിൽ സംസ്ഥാന സർക്കാരിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കട്ടച്ചിറ, വാരിക്കോലി പള്ളികൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു വിമർശനം. കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പ് നൽകിയിരുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നൽകുമെന്ന് വ്യക്തമാക്കി ഓർത്തഡോക്‌സ് സഭയും രംഗത്തെത്തിയിരുന്നു. ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി വന്നിട്ടും നടപ്പാക്കിത്തരേണ്ടവർ അത് ചെയ്യുന്നില്ല. തിര‍ഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്‍ദാനങ്ങളൊന്നും എൽ.ഡി.എഫ് പാലിച്ചില്ലെന്നും വിധി നടപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോട് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ആവശ്യപ്പെട്ടിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUPREME COURT, CRITICISM ON, CHURCH DISPUTE, VERDICT IMPLEMENTATION, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.