പി. മുരളീധരൻ
മനുഷ്യമനസിന്റെ സങ്കീർണതകൾ അനാവരണം ചെയ്യുന്ന ഒമ്പതു കഥകളുടെ സമാഹരണമാണ് കനകക്കുന്നിലെ കടുവ. പ്രമേയ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ഈ കഥകളെല്ലാം തന്നെ പുതിയൊരു രചനാ സങ്കേതത്തിന്റെ പിറവി ഉദ്ഘോഷിക്കുന്നു. സമീപകാലത്ത് സാഹിത്യരംഗത്ത് ചർച്ചാവിഷയമായ ചാട്ടവാർ, രൂപകല്പന, തൃപ്പരപ്പ് എന്നീ കഥകൾ ഈ സമാഹാരത്തിലുണ്ട്.
പൗരാണികതയും ആധുനികതയും സമാന്തരരേഖകൾ പോലെ സഞ്ചരിക്കുകയും ഒടുവിൽ അവിസ്മരണീയമായ രീതിയിൽ ബന്ധിക്കുകയും ചെയ്യുന്ന ഈ കഥകളിലെ സർഗാത്മക ഇന്ദ്രജാലം വായനക്കാരെ വിസ്മയിപ്പിക്കും. ആസ്വാദക ഹൃദയം കവരുന്ന പുതിയൊരു വായനാനുഭവമാണ് കഥാകൃത്ത് പി. മുരളീധരന്റെ കനകക്കുന്നിലെ കടുവ സമ്മാനിക്കുന്നത്.
പ്രസാധകർ: സൈന്ധവ ബുക്സ്
മഹാശ്വേതാ ദേവിയും ആനന്ദും
ചെറിയ വലിയ കാര്യങ്ങൾ
ആനന്ദ്
ചരിത്രത്തിന്റെ നേർരേഖയിലൂടെ സഞ്ചരിക്കുന്ന രണ്ട് ഭാഷയിലെ പ്രതിഭകൾ- ആനന്ദും മഹാശ്വേതാ ദേവിയും... തമ്മിലുള്ള സംവാദങ്ങളും കത്തുകളും കുറിപ്പുകളുമാണ് ഈ പുസ്തകം. മനുഷ്യജീവിതത്തിന്റെ പ്രകൃതിയിലൂടെ ഏറ്റവും ഭീകരമായ ദുരന്തങ്ങളിലൂടെ ഒപ്പം സഞ്ചരിച്ച് നീതിയുടെ ശബ്ദമുയർത്തിയ ഈ മനീഷികൾ ഇന്ത്യൻ എഴുത്തുകാരുടെ ഒരു ആർഭാട സൗന്ദര്യതൂലികയിലും തങ്ങളുടെ സ്വാതന്ത്യ്രത്തെ പരാജയപ്പെടുത്തിയിട്ടില്ല. ചരിത്രത്തിന്റെയും മിത്തുകളുടെയും ഇരുണ്ട ലോകത്തിന്റെ വെളിപ്പെടുത്തലുകളാണ് , പുതിയ കാഴ്ചകളാണ് ഈ പുസ്തകം.
പ്രസാധകർ : കറന്റ് ബുക്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |