SignIn
Kerala Kaumudi Online
Monday, 25 May 2020 7.42 AM IST

പെട്രോളിന്റെയും ഡീസലിന്റെയും വില കൂടും, അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാനും നികുതി

tax

അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും നികുതി

 • ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നിശ്ചിത തുകയിൽ കൂടുതൽ പണം പിൻവലിച്ചാൽ നികുതി
 • ഒരു വർഷം ഒരു കോടിയിൽ കൂടുതൽ രൂപ പിൻവലിച്ചാൽ രണ്ട് ശതമാനം ടി.ഡി.എസ് നൽകണം

പെട്രോൾ വിലയിൽ ഇരുട്ടടി

 • രാജ്യത്തെ ഇന്ധനവില കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലിറ്ററിന് ഒരുരൂപ വീതം കൂട്ടുമെന്നാണ് പ്രഖ്യാപനം
 • പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഏർപ്പെടുത്തുന്നത് കൊണ്ടാണിത്

വൈദ്യുത വാഹനങ്ങൾ വാങ്ങിയാൽ ആദായ നികുതിയിൽ ഇളവ്

 • വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും.
 • വൈദ്യുത വാഹനങ്ങൾ വാങ്ങുവാൻ വായ്പയെടുക്കുന്നവർക്ക് ആദായ നികുതിയിൽ ഇളവ്

 • നേരിട്ടുള്ള നികുതി വരുമാനം വർദ്ധിച്ചു
 • 20 രൂപയുടേത് ഉൾപ്പടെ പുതിയ നാണയങ്ങൾ പുറത്തിറക്കും
 • നേരിട്ടുള്ള നികുതി വരുമാനം വർദ്ധിച്ചു

banking

തട്ടിപ്പുകാരെ പൂട്ടും, പൊതുമേഖലാ ബാങ്കുകൾക്ക് കൈത്താങ്ങ്

 • പൊതുമേഖലാ ബാങ്കുകൾ 70000 കോടി രൂപ വായ്പ
 • കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു
 • നാലു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു

adhar

പ്രവാസികൾക്കും ആധാർ കാർഡ്

 • പാസ്‌പോർട്ടുള്ള എൻ.ആർ.ഐകാർക്ക് ആധാർ കാർഡ് ഉടൻ നൽകും
 • ഇതോടെ വിദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യയുടെ പാസ്‌പോർട്ടുള്ളവർക്ക് ആധാർ ലഭ്യമാക്കും
 • ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുൻപുള്ള നയം മാറ്റും

women

വനിതക്ഷേമം

 • സ്ത്രീകൾ നേതൃത്വം നൽകുന്ന സംരഭങ്ങൾക്ക് പ്രത്യേക സഹായം
 • വികസനത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ നാരി ടു നാരായണി പദ്ധതി പ്രഖ്യാപിച്ചു
 • ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ നൽകും,​ ജില്ലാ അടിസ്ഥാനത്തിൽ
 • മുദ്ര പദ്ധതിയിലൂടെ വായ്പ നൽകും.
 • ജൻധൻ അക്കൗണ്ടുള്ള എല്ലാ സ്ത്രീകൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം

education

വിദ്യാഭ്യാം ലോക നിലവാരത്തിൽ Union Budget 2019_LIVE

 • ദേശീയ വിദ്യാഭ്യാസ നയം വരും
 • ഗവേഷണവും പ്രോൽസാഹിപ്പിക്കാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ
 • ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താൻ 400കോടി രൂപ
 • എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ്
 • ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും
 • വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിപ്പിക്കും

എല്ലാവർക്കും തൊഴിൽ

 • തൊഴിൽ മേഖലയിലെ നിയമങ്ങൾ ഏകീകരിക്കും.
 • സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ
 • ഒരു കോടി യുവാക്കൾക്ക് കൗശൽ വികാസ് യോജന വഴി പരിശീലനം.
 • തൊഴിൽ നിയമങ്ങൾ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും
 • സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ

home
HOME

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കും Union Budget 2019_LIVE

 • 2022ഓടെ രാജ്യത്തെ എല്ലാവർക്കും സ്വന്തമായി വീട്
 • ഈ ലക്ഷ്യം കൈവരിക്കാൻ 1.95 കോടി വീടുകൾ നിർമിക്കും
 • വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും
 • 2024നകം എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കും.
 • ജലപരിപാലനത്തിനായി ജൽ ജീവൻ മിഷൻ പദ്ധതി
 • അഞ്ച് വർഷത്തിനുള്ളിൽ 9.6 കോടി കക്കൂസുകൾ നിർമിച്ചു

 • എല്ലാ കുടുംബത്തിനും വൈദ്യുതി

 • ഏഴു കോടി എൽപിജി കണക്ഷൻ നൽകി

ഊർജ്ജ മേഖലയിൽ വൻ പരിഷ്‌കരണം

 • എൽഇഡി ബൾബ് ഉപയോഗത്തിലൂടെ പ്രതിവർഷം 18,341 കോടി രൂപ നേട്ടം
 • വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി
 • ജലഗ്രിഡും ഗ്യാസ് ഗ്രിഡും നടപ്പാക്കും.

ബഹിരാകാശത്ത് നിന്നും വരുമാനം Union Budget 2019_LIVE

 • ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗിക്കാൻ പുതിയ കോർപ്പറേഷൻ
 • ഐഎസ്ആർഒയോട് ചേർന്ന് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി പ്രവർത്തിക്കും

fdi

വിദേശ നിക്ഷേപത്തിന് സ്വാഗതം Union Budget 2019_LIVE

 • ഉദാരവത്കരണം വിപുലമാക്കും, നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്തും
 • വ്യോമയാന, മാധ്യമ, ഇൻഷുറൻസ് മേഖലകൾ തുറന്നുകൊടുക്കും
 • വിദേശ നിക്ഷേപകർക്ക് എളുപ്പത്തിലുള്ള നടപടിക്രമങ്ങൾ
 • ആഗോള നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കും
 • ഇൻഷൂറൻസ് ഇടനിലക്കാർക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും

 • എൻ.ആർ.ഐകാർക്ക് ഇന്ത്യൻ ഓഹരികളിൽ പരിധികളില്ലാതെ പ്രവേശനം

trade

ചെറുകിട വ്യാപാരികൾക്കായി പെൻഷൻ, അവതരിപ്പിക്കുന്നത് ജനപ്രിയ പദ്ധതികൾ Union Budget 2019_LIVE

 • ചെറുകിട ഇടത്തരം കച്ചവടക്കാർക്ക് രണ്ട് ശതമാനം ജിഎസ്ടി ഇളവ്
 • മൂന്ന് കോടി കച്ചവടക്കാർക്ക് ആനുകൂല്യം നൽകുന്ന പുതിയ പദ്ധതി
 • ചെറുകിട വ്യാപാരികൾക്കായി പെൻഷൻ പദ്ധതി
 • മൂന്ന് കോടി കച്ചവടക്കാർക്ക് ആനുകൂല്യം നൽകുന്ന പുതിയ പദ്ധതി
 • ചെറുകിട വ്യാപാരികൾക്ക് പുതിയ വായ്പ പദ്ധതി

e-vehicle

ലക്ഷ്യം നവഭാരതം Union Budget 2019_LIVE

 • വൻ കുതിപ്പിനൊരുങ്ങി ഗതാഗത മേഖല
 • രാജ്യം മുഴുവൻ സഞ്ചരിക്കാൻ ഒറ്റ ട്രാവൽ കാർഡ്
 • റെയിൽവേയിൽ പി.പി.പി മോഡൽ നടപ്പിലാക്കും
 • വൈദ്യുത വാഹനങ്ങൾ വ്യാപകമാക്കും
 • ഇലക്ട്രിക് വാഹനങ്ങൾക്ക് ഊന്നൽ നൽകി ബഡ്ജറ്റ്
 • ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവുകൾ അനുവദിക്കും
 • രണ്ടാം ഘട്ടത്തിന് 10,000 കോടി രൂപയുടെ പദ്ധതി
 • ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം സ്വീകരിക്കും
 • രാജ്യത്തെ ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും
 • ചരക്ക് ഗതാഗതത്തിന് ജലമാർഗം കൂടുതൽ ഉപയോഗിക്കും
 • ഗംഗയിലൂടെയുള്ള ഗതാഗതം നാലിരട്ടിയാക്കും
 • റെയിൽവേ വികസനത്തിന് വൻ തുക
 • 2030 വരെ 50 ലക്ഷം കോടി വിനിയോഗിക്കും
 • പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയുടെ മൂന്നാം ഘട്ടം ബഡ്ജറ്റിൽ ഉൾപ്പെടുത്തി
 • 1.25 ലക്ഷം കി.മീ ഗ്രാമീണ റോഡുകൾ നിർമിക്കും

budget

ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിക്കുന്നു. ആദ്യ മോദി സ‌ർക്കാരിൻെറ നേട്ടങ്ങൾ പറഞ്ഞ് ധനമന്ത്രിയുടെ ആമുഖ പ്രസംഗം.

 • ചെറുകിടഇടത്തരം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കും
 • എല്ലാ മേഖലയിലും സ്പർശിക്കുന്ന ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യം
 • ഈ സാമ്പത്തിക വര്‍ഷം തന്നെ 3 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യം
 • ഏതാനും വർഷങ്ങൾക്കുള്ളിൽ സമ്പദ്ഘടന 5 ട്രില്യൺ ഡോളറിലെത്തും.

 • സാമ്പത്തിക വളര്‍ച്ച 2.7 ട്രില്യണ്‍ ഡോളറായി
 • പ്രവർത്തിക്കുന്ന സർക്കാരിനുള്ള അംഗീകാരമായിരുന്നു ജനവിധി.
 • എല്ലാ മേഖലയ്ക്കും പരിഗണന നൽകുന്ന വികസനം സർക്കാർ ലക്ഷ്യം
 • ഫെഡറലിസത്തെ ബഹുമാനിക്കുന്ന സർക്കാരാണ് നിലവിലുള്ളത്

 • ബഡ്ജറ്റ് അവതരണത്തിന് മുൻപേ വിപണിയിൽ ആവേശം സെൻസെക്സ് 40,000 കടന്നു

ബഡ്ജറ്റ് അവതരണത്തിന് മുൻപേ വിപണിയിൽ ആവേശം സെൻസെക്സ് 40,000 കടന്നു

ബജറ്റ് അവതരണത്തിന് മുന്നോടിയായി ഓഹരി വിപണിയിൽ മുന്നേറ്റം, മുംബയ് ഓഹരി സൂചികയായ സെൻസെക്സ് 124 പോയ്ന്റ് ഉയർന്ന് 40,031.81 പോയിന്റിലെത്തി. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 35 പോയിന്റ് നേട്ടത്തിൽ 11,982 ലാണിപ്പോൾ. രാജ്യത്തെ സാമ്പത്തിക വളർച്ചയെ പുരോഗതിയുടെ പാതയിലേക്ക് തിരികെ കൊണ്ട് വരുവാനുള്ള പദ്ധതികൾ ബഡ്ജറ്റിലുണ്ടാവുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയിലെ ആവേശത്തിന് കാരണമെന്ന് കരുതുന്നു.

budget-2019

Union Budget 2019_LIVE കീഴ്‌വഴക്കം തെറ്റിച്ച് നിർമ്മല സീതാരാമൻ, ബ്രീഫ്‌കേസിന് പകരം ചുവന്നതുണിയിൽ പൊതിഞ്ഞ് ബഡ്ജറ്റ് രേഖകൾ

സാധാരാണയായി ധനമന്ത്രിമാർ ബഡ്ജറ്റ് രേഖകൾ തുകലിനാൽ നിർമ്മിച്ച ബ്രീഫ്‌കേസിലാണ് കൊണ്ട് വരുന്നത്. തലമുറകളുടെ ഈ ആചാരം ധനമന്ത്രി ഒഴിവാക്കി. ധനമന്ത്രാലയത്തിൽ നിന്നും ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാനായി അദ്ദേഹത്തിന്റ ഔദ്യോഗിക വസതിയിലേക്ക് ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ബഡ്ജറ്റ് രേഖകൾ നിർമല സീതാരാമൻ കൊണ്ട് പോയത്. മിനിട്ടുകൾക്കകം നിർമലയുടെ കൈയ്യിലെ പട്ടുപൊതിയിലെ മാജിക് ലോക്സഭയിൽ തുറന്ന് അവതരിപ്പിക്കും.

Union Budget 2019_LIVE ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിയെ സന്ദർശിക്കുന്നു

nirmala

ധനമന്ത്രാലയത്തിലെ ബഡ്ജറ്റ് ടീമിനൊപ്പം ധനമന്ത്രി നിർമല സീതാരാമനും,സഹമന്ത്രിയും

nirmala

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് രാവിലെ 11ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ 'ഫുൾടൈം വനിതാ ധനമന്ത്രി'യും രണ്ടാമത്തെ വനിതാ ധനമന്ത്രിയുമാണ് നിർമ്മല. 1970 ഫെബ്രുവരി 28ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബഡ്ജറ്ര് അവതരിപ്പിച്ചിരുന്നു. ധനമന്ത്രിയുടെ അധികച്ചുമതലയാണ് ഇന്ദിര വഹിച്ചത്.

രാജ്യം നേരിടുന്ന ഒട്ടേറെ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളാണ് നിർമ്മലാ സീതാരാമന്റെ ബഡ്ജറ്റിൽ ഏവരും ഉറ്റുനോക്കുന്നത്. 2025ഓടെ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്വ്യവസ്ഥയാക്കി വളർത്തണമെങ്കിൽ ശരാശരി എട്ട് ശതമാനം ജി.ഡി.പി വളർച്ച വേണമെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച 6.8 ശതമാനമായിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനമേകുന്ന പ്രഖ്യാപനങ്ങൾ ബഡ്ജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GENERAL BUDGET, BUDGET 2019, NIRMALA SITARAMAN, UNION BUDGET, BUDGET 2019, MODI 2.0, MODI GOVERNMENT, BJP, INDIA, INDIA BUDGET, BUDGET DAY, INDIA ECONOMY, ECONOMY, EMPLOYMENT, AGRICULTURE, FARMERS, INDIAN FARMERS, INDUSTRY, AADHAR, AIRINDIA, ALAPPUZHA, MAKE IN INDI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.