SignIn
Kerala Kaumudi Online
Saturday, 21 September 2019 9.10 PM IST

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്: വില കൂടുന്നവ, കുറയുന്നവ

price-hiking

ന്യൂഡൽഹി: പുതിയ ഇന്ത്യക്കായുള്ള സ്വപ്നങ്ങളും കർമ്മ പദ്ധതികളുമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്ര് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ആദ്യ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് നിർമ്മല സീതാരാമൻ ബഡ്ജറ്റ് പ്രസംഗം തുടങ്ങിയത്.

2024 ഓടെ ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലും വൈദ്യുതി, തൊഴിൽ നിയമങ്ങളിൽ പരിഷ്‌കാരം, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ ഉപയോഗപ്പെടുത്തി ബഹിരാകാശ വകുപ്പിന്റെ കീഴിൽ പ്രത്യേക വാണിജ്യ കമ്പനി, 2022 നകം 1.95 കോടി ഭവനനിർമ്മാണം, ജലപാതകളുടെയും റോഡുകളുടെയും വികസനം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം, കൃഷി പ്രോത്സാഹിപ്പിക്കാനായി സീറോ ബഡ്ജറ്റ് ഫാമിംഗ് 2024 ഓടെ എല്ലാ വീട്ടിലും കുടിവെള്ളം, മത്സ്യമേഖലയുടെ ആധുനീകരണത്തിന് നടപടി, ഗ്രാമീണ വ്യവസായങ്ങൾക്ക് പ്രോത്സാഹനം, രാജ്യത്തെ ഒരൊറ്റ പവർ ഗ്രിഡ് ആക്കുക തുടങ്ങിയവയും നിർമ്മല അവതരിപ്പിച്ച ബഡ്ജറ്രിൽ ഇടം നേടിയിട്ടുണ്ട്. ബഡ്ജറ്റിന്റെ പശ്ചാത്തലത്തിൽ വില കൂടുന്നവയും കുറയുന്നവയും ഏതൊക്കെയെന്ന് പരിശോധിക്കാം.

വില കൂടുന്നവ

  • പെട്രോൾ
  • ഡീസൽ
  • സ്വർണം
  • ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ
  • ആട്ടോ പാർട്സ്
  • മെറ്റൽ ഫിറ്റിംഗ്സ്
  • ഡിജിറ്റൽ ക്യാമറ
  • കശുവണ്ടി
  • ടൈൽസ്
  • സിന്തറ്റിക് റബ്ബർ
  • ഒപ്റ്റിക്കൽ ഫൈബർ കേബിൾ
  • സിസിടിവി കാമറ
  • ഐ.പി കാമറ
  • ഡിജിറ്റൽ ആൻഡ് നെറ്റ് വർക്ക്
  • വീഡിയോ റെക്കോർഡേഴ്സ്
  • സിഗരറ്റ്
  • പി.വി.സി പൈപ്പ്
  • മാർബിൾ സ്ലാബ്സ്
  • വിനൈൽ ഫളോറിംഗ്
  • ഫർണിച്ചർ മൗണ്ടിംഗ്

വില കുറയുന്നവ

  • ഇലട്രോണിക് അപ്ലൈൻസ്
  • ഇലട്രോണിക് വാഹനങ്ങൾ

അതേസമയം, ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങിയാൽ, 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്നും കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്. മലിനീകരണ രഹിത, ഇലക്ട്രോണിക് വാഹനങ്ങളുടെ വിൽപന കൂട്ടാനുദ്ദേശിച്ചാണ് നീക്കം. പണമിടപാട് കുറയ്ക്കാനും കേന്ദ്ര ബഡ്ജറ്റ് ലക്ഷ്യമിടുന്നുണ്ട്. 1 കോടി രൂപ വരെ ബാങ്ക് വഴി പണമായി ഇടപാട് നടത്തിയാൽ അതിന് 2 ശതമാനം ടി.ഡി.എസ് ചുമത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകൾ കൂട്ടാനാണ് കേന്ദ്രസർക്കാരിന്റെ പുതിയ പ്രഖ്യാപനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GENERAL BUDGET, BUDGET 2019, NIRMALA SITARAMAN, MODI GOVERNMENT, BUDGET, PRICE HIKING, NIRMALA SEETHARAMAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.