അമേരിക്കയിലൂടെ ഒരു സാധനാ പഠനയാത്ര
നളിനി ശശിധരൻ
അമേരിക്കയുടെ ഭൂപ്രകൃതി, ചരിത്രപരമായ കാഴ്ചകൾ, സ്മാരകങ്ങൾ, ദൃശ്യവിരുന്നുകൾ അങ്ങനെ കാഴ്ചകളുടെ വസന്തകാലമായ പതിനൊന്നു ദിനങ്ങൾ. സ്റ്റാച്യു ഒഫ് ലിബർട്ടി ,എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് ,വൈറ്റ് ഹൗസ്, നാഷണൽ സ്പേസ് മ്യൂസിയം, നയാഗ്ര ഫാൾസ് തുടങ്ങി എത്രയെത്ര വിസ്മയങ്ങൾ. എല്ലാം തൊട്ടടുത്തുനിന്നു കണ്ടും കേട്ടും അറിഞ്ഞും ആസ്വാദ്യകരമായ അനുഭവമാക്കിക്കൊണ്ടു വായനക്കാരെയും തന്റെയൊപ്പം കൈപിടിച്ചു നടത്തുന്ന യാത്ര. പ്രാർത്ഥനകളും ആത്മീയ പ്രഭാഷണങ്ങളും സാധനാ പഠനയാത്രയെ മറ്റു യാത്രകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. അമേരിക്കയിൽ ദർശിച്ചതും, ഗുരുദർശനവും താരതമ്യം ചെയ്ത് എല്ലാം ഒന്നെന്നു സമർത്ഥിച്ച് ഏക ലോകമെന്ന ആശയത്തെ ഗ്രന്ഥം മുറുകെപ്പിടിക്കുന്നു.
പ്രസാധകർ: പ്രഭാത് ബുക്ക് ഹൗസ്
ബേത്തിമാരൻ
സുകുമാരൻ ചാലിഗദ്ധ
ആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചുപിടിക്കലാണ് തന്റെ എഴുത്തെന്ന സുകുമാരന്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സുകുമാരകവിതയിലെ ആനന്ദാനുഭവം പോലും ഈയർത്ഥത്തിൽ രാഷ്ട്രീയ ഉള്ളടക്കമുള്ളതാണെന്ന് ചുരുക്കം. ഈ പുസ്തകത്തിൽ സുകുമാരൻ തന്റെ കവിതയുടെ വേരുകളിലേക്കിറങ്ങുന്നു. താൻ വന്ന വഴികളെപ്പറ്റി പറയുന്നു, ബേത്തിമാരൻ എന്ന പയ്യൻ സുകുമാരൻ ചാലിഗദ്ധ എന്ന കവിയായി മാറിയ കഥ പറയുന്നു.
സുകുമാരന്റെ വരാനിരിക്കുന്ന ആദ്യ കവിതാസമാഹാരത്തിന് നല്ലൊരു പ്രവേശികമായിരിക്കുന്നു ഈ 'ബേത്തിമാരൻ." അതെ ബേത്തിമാരന്റെ പിറകെ വരുന്നുണ്ട് സുകുമാരൻ ചാലിഗദ്ധ എന്ന കവി.
പ്രസാധകർ: ഒലിവ് ബുക്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |