SignIn
Kerala Kaumudi Online
Monday, 22 July 2019 1.18 AM IST

ഈസ് ഒഫ് ലിവിംഗ്, അഥവാ അന്നവിചാരം മുന്നവിചാരം!

varavishesham

ക്ലേ​ശ​ങ്ങ​ൾ​ ​കൂ​ടാ​തെ​ ​കാ​ര്യം​ ​ല​ഭി​ക്കു​മോ​?​/​ ​കാ​ശ​ഴി​യാ​തെ​ ​കു​റി​ക്കൂ​ട്ട് ​കി​ട്ടു​മോ​?​"​-​ ​കു​ഞ്ച​ൻ​ ​ന​മ്പ്യാ​ർ​ ​വെ​റു​തെ​ ​ചോ​ദി​ച്ച​ത​ല്ല.​ ​ബ​ഹു.​ ​നി​ർ​മ്മ​ലാ​ജി​ ​സീ​താ​രാ​മ​ൻ​ജി​ ​ഒ​രു​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ച്ചാ​ൽ​ ​ചി​ല​രൊ​ക്കെ​ ​വേ​ണ്ടാ​തീ​ന​ങ്ങ​ൾ​ ​പ​റ​ഞ്ഞു​ന​ട​ക്കു​മ​ല്ലോ​ ​എ​ന്ന് ​മ​ന​സി​ലാ​ക്കി​ ​വ​ള​രെ​ ​കാ​ലേ​കൂ​ട്ടി​ ​ന​മ്പ്യാ​ർ​ ​എ​ഴു​തി​വ​ച്ച​താ​ണ്.

ദ്റോ​ണ​ർ​ക്കും​ ​ചോ​ദി​ക്കാ​നു​ള്ള​ത് ​അ​തു​ത​ന്നെ​യാ​ണ്.​ ​ഈ​സ് ​ഒ​ഫ് ​ലി​വിം​ഗ് ​എ​ന്ന​താ​ണ് ​ബ​ഹു.​ ​നി​ർ​മ്മ​ലാ​ജി​ ​സീ​താ​രാ​മ​ൻ​ജി​യു​ടെ​ ​ജീ​വി​ത​സ്വ​പ്നം.​ ​അ​തു​കൊ​ണ്ടാ​ണ് ​ബ്രി​ട്ടീ​ഷു​കാ​രു​ടെ​ ​പ​ഴ​ഞ്ച​ൻ​ ​പെ​ട്ടി​ ​പോ​ലും​ ​വേ​ണ്ടെ​ന്ന് ​വ​ച്ച് ​ചു​വ​ന്ന​ ​പ​ട്ടി​ൽ​ ​പൊ​തി​ഞ്ഞെ​ടു​ത്ത​ ​സാ​ധ​നം​ ​വാ​യി​ച്ചു​ ​കേ​ൾ​പ്പി​ച്ച​ത്.​ ​അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​തോ​മ​സ് ​ഐ​സ​ക് ​സ​ഖാ​വി​ന്റെ​ ​മ​ട്ടി​ൽ​ ​പെ​ട്ടി​യും​ ​ചു​മ​ന്ന് ​വ​രു​മാ​യി​രു​ന്നു.​ ​ബ​ഡ്ജ​റ്റ് ​ക​ണ്ടു​പി​ടി​ച്ച​തേ​ ​ഐ​സ​ക് ​സ​ഖാ​വാ​ണെ​ന്ന് ​സ​ഖാ​വ് ​ത​ന്നെ​ ​ധ​രി​ച്ചു​വ​ശാ​യ​ത് ​കൊ​ണ്ട് ​സ​ഖാ​വി​നെ​പ്പ​റ്റി​ ​കൂ​ടു​ത​ലെ​ന്തെ​ങ്കി​ലും​ ​പ​റ​യാ​ൻ​ ​ദ്റോ​ണ​ർ​ ​അ​ശ​ക്ത​നാ​ണ്.
ബ​ഹു.​ ​നി​ർ​മ്മ​ലാ​ജി​ ​സീ​താ​രാ​മ​ൻ​ജി​ ​പ​ട്ടി​ൽ​ ​പൊ​തി​ഞ്ഞ് ​കൊ​ണ്ടു​വ​ന്ന​ത് ​പ​ഞ്ച​സാ​ര​യി​ൽ​ ​പൊ​തി​ഞ്ഞ​ ​പാ​ഷാ​ണ​മൊ​ന്നു​മ​ല്ല.​ ​ചു​വ​ന്ന​ ​പ​ട്ടി​ലാ​വു​മ്പോ​ൾ​ ​കേ​ര​ള​ത്തി​ലെ​ ​പി​ണ​റാ​യി​ ​സ​ഖാ​വ് ​തൊ​ട്ട് ​സ്വ​രാ​ജ് ​സ​ഖാ​വ് ​വ​രെ​ ​സ​ന്തോ​ഷി​ക്കു​മെ​ന്ന് ​ക​രു​തി​പ്പോ​യി.​ ​അ​വ​രു​ടെ​യും​ ​സ​ന്തോ​ഷ​മാ​ണ് ​ബ​ഹു.​ജി​യു​ടെ​ ​സ​ന്തോ​ഷം.​ ​അ​വ​ർ​ ​സ​ന്തോ​ഷി​ക്കാ​ത്ത​തെ​ന്തെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​അ​ത് ​ബ​ഹു.​ജി​ക്ക് ​മ​ന​സി​ലാ​വാ​ത്ത​ ​കാ​ര്യ​മാ​ണ്.​ ​ഈ​സ് ​ഒ​ഫ് ​ലി​വിം​ഗ് ​ആ​ണ് ​ബ​ഹു.​ജി​യു​ടെ​ ​ജീ​വി​താ​ഭി​ലാ​ഷം​ ​എ​ന്ന് ​നേ​ര​ത്തേ​ ​പ​റ​ഞ്ഞ​താ​ണ​ല്ലോ.​ ​അ​താ​യ​ത്,​ ​ജീ​വി​ത​മെ​ങ്ങ​നെ​ ​ആ​യാ​സ​ര​ഹി​ത​മാ​ക്കാം​?​ ​കൈ​ ​ന​ന​യാ​തെ​ ​മീ​ൻ​പി​ടി​ക്കാ​നാ​വി​ല്ല.​ ​അ​ല്പ​സ്വ​ല്പം​ ​ആ​യാ​സ​പ്പെ​ടേ​ണ്ടി​യൊ​ക്കെ​ ​വ​ന്നെ​ങ്കി​ലേ​ ​ജീ​വി​തം​ ​ആ​യാ​സ​ര​ഹി​ത​വും​ ​സു​ന്ദ​ര​സു​ര​ഭി​ല​വു​മാ​വു​ക​യു​ള്ളൂ​ ​എ​ന്ന് ​ആ​ർ​ക്കാ​ണ​റി​യാ​ത്ത​ത്!
ഈ​സ് ​ഒ​ഫ് ​ലി​വിം​ഗ് ​എ​ന്നു​പ​റ​യു​ന്ന​ത് ​ഒ​രു​ ​മാ​തി​രി​ ​പി​ണ​റാ​യി​ ​-​ ​ഐ​സ​ക് ​സ​ഖാ​ക്ക​ളു​ടെ​ ​ഈ​സ് ​ഒ​ഫ് ​ഡു​യിം​ഗ് ​ബി​സി​ന​സ് ​ഏ​ർ​പ്പാ​ട് ​പോ​ലെ​യാ​ണ്.​ ​ആ​ന്തൂ​ർ​ ​മോ​ഡ​ലി​ൽ​ ​ബി​സി​ന​സ് ​ആ​യാ​സ​ര​ഹി​ത​മാ​ക്കി​ക്കൊ​ടു​ക്കു​ന്ന​ത് ​പോ​ലെ​യാ​ണ് ​ജീ​വി​ത​വും​ ​ആ​യാ​സ​ര​ഹി​ത​മാ​ക്കി​ക്കൊ​ടു​ക്കു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​പെ​ട്രോ​ളി​നും​ ​ഡീ​സ​ലി​നും​ ​ര​ണ്ട് ​രൂ​പ​ ​സെ​സ് ​ഏ​ർ​പ്പാ​ടാ​ക്കി​ക്കൊ​ടു​ത്ത​ത്.​ ​ജീ​വി​ത​ച്ചെ​ല​വ് ​ഒ​ട്ടൊ​ന്ന് ​കൂ​ടി​യെ​ന്ന് ​വ​രും.​ ​ചി​ല​പ്പോ​ൾ​ ​കു​ത്തു​പാ​ള​യെ​ടു​ത്തെ​ന്നു​മി​രി​ക്കും.​ ​നേ​ര​ത്തേ​ ​പ​റ​ഞ്ഞ​ത് ​പോ​ലെ​ ​കൈ​ ​ന​ന​യാ​തെ​ ​പ​റ്റി​ല്ല​ല്ലോ.​ ​കു​ത്തു​പാ​ള​യെ​ടു​ത്താ​ലെ​ന്ത്!​ ​ബ​ഹു.​ജി​യു​ടെ​ ​സെ​സ്സ് ​ഏ​ർ​പ്പാ​ടി​നൊ​പ്പം​ ​ഐ​സ​ക് ​സ​ഖാ​വി​ന്റെ​ ​പ്ര​ള​യ​സെ​സ് ​കൂ​ടി​ ​വൈ​കാ​തെ​ ​വ​രു​ന്ന​തോ​ടെ​ ​ക​ളി​യി​ക്കാ​വി​ള​ ​മു​ത​ൽ​ ​മ​ഞ്ചേ​ശ്വ​രം​ ​വ​രെ​യു​ള്ള​ ​കോ​ര​ന്മാ​ർ​ക്ക് ​ജീ​വി​തം​ ​ബ​ഹു​കേ​മ​വും​ ​ആ​യാ​സ​ര​ഹി​ത​വു​മാ​കു​മെ​ന്ന​തി​ൽ​ ​ര​ണ്ട് ​പ​ക്ഷം​ ​ആ​ർ​ക്കു​മു​ണ്ടാ​വി​ല്ല.​ ​അ​തു​ത​ന്നെ​യാ​ണ് ​ബ​ഹു​ ​നി​ർ​മ്മ​ലാ​ജി​ ​സീ​താ​രാ​മ​ൻ​ജി​യു​ടെ​യും​ ​സ്വ​പ്ന​മെ​ന്ന് ​പ്ര​ത്യേ​കി​ച്ച് ​പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

പെ​ട്രോ​ളി​നും​ ​ഡീ​സ​ലി​നും​ ​വി​ല​ ​കു​റ​യു​ക​യെ​ന്നൊ​രു​ ​ഏ​ർ​പ്പാ​ട് ​ത​ന്നെ​ ​ഈ​ ​ഭൂ​മു​ഖ​ത്ത് ​നി​ന്ന് ​തു​ട​ച്ചു​ ​നീ​ക്ക​ണ​മെ​ന്ന​ ​ഉ​ൽ​ക്ക​ട​മാ​യ​ ​വാ​ഞ്ഛ​ ​ന.​മോ.​ജി​ക്ക് ​പ​ണ്ടേ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​വി​ല​യി​ല്ലാ​ത്ത​ ​പെ​ട്രോ​ളി​നെ​യും​ ​ഡീ​സ​ലി​നെ​യും​ ​എ​ന്തി​ന് ​കൊ​ള്ളാം​!​ ​ആ​ളു​ ​വി​ല,​​​ ​ക​ല്ലു​വി​ല​ ​ആ​യി​രി​ക്ക​ണ​മെ​ന്ന​തി​ൽ​ ​ന.​മോ.​ജി​ക്കും​ ​അ​മി​ത് ​ഷാ​ജി​ക്കും​ ​അ​ല്ലെ​ങ്കി​ലും​ ​പ​ണ്ടേ​ ​ശാ​ഠ്യ​മു​ള്ള​താ​ണ്.​ ​ന.​മോ.​ജി​ ​ആ​ളൊ​രു​ ​ക​രി​ങ്ക​ല്ലാ​ണ്.​ ​അ​മ്പ​ത്താ​റി​ഞ്ച് ​നെ​ഞ്ച​ള​വാ​ണ്.​ ​ന​ഞ്ചെ​ന്തി​ന് ​നാ​നാ​ഴി​യെ​ന്ന​താ​ണ് ​അ​മി​ത് ​ഷാ​ജി​യു​ടെ​ ​ഭാ​വം.​ ​അ​തു​ത​ന്നെ​യാ​വ​ണം​ ​പെ​ട്രോ​ളാ​യാ​ലും​ ​ഡീ​സ​ലാ​യാ​ലും​ ​എ​ന്ത് ​കു​ന്ത​മാ​യാ​ലും.​ ​അ​തു​കൊ​ണ്ടാ​ണ് ​ന.​മോ.​ജി​യു​ടെ​ ​ഒ​ന്നാം​ ​ഭ​ര​ണ​കാ​ലം​ 2014​ൽ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ത​ന്നെ​ ​എ​ണ്ണ​വി​ല​ ​നി​യ​ന്ത്ര​ണ​ത്തി​ന്റെ​ ​അ​ധി​കാ​രം​ ​ന​മു​ക്ക് ​വേ​ണ്ട,​ ​ക​മ്പ​നി​ക​ളേ​ ​നി​ങ്ങ​ളെ​ടു​ത്തോ​ ​എ​ന്ന് ​ന.​മോ.​ജി​ ​വി​ളം​ബ​രം​ ​ചെ​യ്ത​ത്.​ ​അം​ബാ​നി​ ​മു​ത​ലാ​ളി​ ​അ​തു​കേ​ട്ട് ​ബ​ഹു​ത് ​അ​ച്ഛാ,​ ​ബ​ലേ​ ​ഭേ​ഷ്!​ ​എ​ന്നൊ​ക്കെ​ ​വി​ളി​ച്ചു​പ​റ​ഞ്ഞ​താ​യി​രു​ന്നു.​ ​ന.​മോ.​ജി​ ​പ​ക്ഷേ​ ​അ​തൊ​ന്നും​ ​ഗൗ​നി​ക്കു​ന്ന​ ​പ്ര​കൃ​ത​ക്കാ​ര​ന​ല്ല.​ ​പ​രോ​പ​കാ​ര​മേ​ ​പു​ണ്യം​ ​എ​ന്ന​ ​ത​ത്വ​ത്തി​ൽ​ ​വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​യ​തി​നാ​ലാ​ണ് ​ന.​മോ.​ജി​ ​ഒ​രു​ ​ചെ​വി​ ​കൊ​ണ്ട് ​കേ​ട്ടി​ട്ട് ​മ​റ്റേ​ ​ചെ​വി​ ​വ​ഴി​ ​പു​റ​ത്തേ​ക്ക് ​വി​ട്ട​ത്.​ ​അ​സം​സ്കൃ​ത​ ​എ​ണ്ണ​യ്ക്ക് ​വി​ല​ ​കു​റ​യു​മ്പോ​ൾ​ ​നി​കു​തി​ ​കൂ​ട്ടി​യാ​ണ് ​ന.​മോ.​ജി​ ​ആ​ൻ​ഡ് ​കോ.​ ​കു​റേ​ക്കാ​ല​മാ​യി​ ​പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്.​ ​വി​ല​ ​കൂ​ടു​മ്പോ​ൾ​ ​നി​കു​തി​ ​കു​റ​യ്ക്കാ​റി​ല്ല.​ ​പെ​ട്രോ​ൾ​വി​ല​ ​ക​ല്ലു​വി​ല​ ​ആ​ക്കി​നി​റു​ത്താ​ൻ​ ​ചി​ല്ല​റ​ ​പാ​ട​ല്ല.​ ​സെ​സ്സ് ​കൂ​ടി​ ​ഏ​ർ​പ്പാ​ടാ​ക്കാ​ൻ​ ​തു​നി​ഞ്ഞ​ത് ​അ​തു​കൊ​ണ്ടാ​ണ്,​ ​അ​തു​കൊ​ണ്ട് ​മാ​ത്ര​മാ​ണ്!

നാ​രീ,​​​ ​തൂ​ ​നാ​രാ​യ​ണി​ ​എ​ന്നാ​ണ് ​ബ​ഹു.​നി​ർ​മ്മ​ലാ​ ​ജി​ക്ക് ​നാ​രി​മാ​രോ​ട് ​പ​റ​യാ​നു​ള്ള​ത്.​ ​നാ​രാ​യ​ണി​മാ​ർ​ക്ക് ​കേ​ര​ള​ത്തി​ൽ​ ​വ​ലി​യ​ ​വി​ല​യൊ​ന്നു​മി​ല്ലെ​ന്ന് ​ബ​ഹു.​നി​ർ​മ്മ​ലാ​ജി​ ​തി​രി​ച്ച​റി​യു​ന്നു​ണ്ട്.​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യി​ൽ​ ​കു​ടും​ബ​ശ്രീ​ ​നാ​രാ​യ​ണി​മാ​ർ​ ​ചെ​ന്ന് ​ക​ല്ല് ​ചു​മ​ക്കു​ന്ന​തും​ ​പു​ല്ലു​ ​പ​റി​ക്കു​ന്ന​തു​മൊ​ന്നും​ ​ബ​ഹു.​ ​നി​ർ​മ്മ​ലാ​ജി​ക്ക് ​സ​ഹി​ക്കാ​റി​ല്ല.​ ​അ​തു​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ക്ക് ​തു​ക​ ​വെ​ട്ടി​ക്കു​റ​ച്ച​ത്.​ ​കേ​ര​ള​ത്തി​ലെ​ ​ബ​ഹു.​ ​നാ​രാ​യ​ണി​മാ​രു​ടെ​ ​ജീ​വി​തം​ ​കൂ​ടി​ ​ആ​യാ​സ​ര​ഹി​ത​മാ​ക​ണ​മ​ല്ലോ.
ക​ർ​ഷ​ക​ന് ​ആ​റാ​യി​രം​ ​രൂ​പ​ ​വെ​റു​തെ​യി​ട്ട് ​കൊ​ടു​ക്കു​മെ​ന്നും​ ​അ​ഞ്ച് ​ല​ക്ഷം​ ​വ​രെ​ ​ആ​ദാ​യ​നി​കു​തി​ ​ഇ​ള​വ് ​കൊ​ടു​ക്കു​മെ​ന്നും​ ​വോ​ട്ട്കു​ത്ത​ലി​ന് ​തൊ​ട്ടു​മു​മ്പ് ​ബ​ഹു.​ ​പീ​യൂ​ഷ്ജി​ ​ഗോ​യ​ൽ​ജി​യെ​ക്കൊ​ണ്ട് ​ന.​മോ.​ജി​ ​പ​റ​യി​പ്പി​ച്ച​ത് ​മ​റ്റൊ​ന്നും​ ​കൊ​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​ന്ന​ ​വി​ചാ​രം​ ​മു​ന്ന​വി​ചാ​രം​ ​എ​ന്ന​ല്ലേ​ ​പ്ര​മാ​ണം​!​ ​അ​തു​കൊ​ണ്ടൊ​ന്നും​ ​തോ​ന്ന​രു​ത്.​ ​ഉ​ട​നെ​യൊ​ന്നും​ ​ആ​രും​ ​വോ​ട്ട് ​കു​ത്താ​ൻ​ ​മെ​ന​ക്കെ​ടേ​ണ്ട​തി​ല്ലാ​ത്ത​ത് ​കൊ​ണ്ട് ​മാ​ത്രം​ ​ന​മു​ക്ക് ​ഗാ​വ്,​ ​ഗ​രീ​ബ്,​ ​കി​സാ​ൻ​ ​എ​ന്നും​ ​പ​റ​ഞ്ഞി​രി​ക്കാം.​ ​ന​മ​സ്തെ​ ​ജി!
ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISHESHAM, DRONAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.