SignIn
Kerala Kaumudi Online
Monday, 22 July 2019 1.12 AM IST

' ആ​​​ദ്യം​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ ​​​നി​​​ന്നെ​​​ ​​​അ​​​ടി​​​ക്കും​​​ ​​​അ​​​തി​​​നു​​​ ​​​ശേ​​​ഷ​​​മേ​​​ ​​​എ​​​ന്നെ​​​ ​​​അ​​​ടി​​​ക്കൂ​​​വെ​​​ന്ന് ' സംവിധായകനോട് കവിയൂർ പൊന്നമ്മ പറഞ്ഞതിന് പ

kaviyur-ponnamma

മ​ല​യാ​ള​ ​സി​നി​മാ​ത്ത​റ​വാ​ട്ടി​ലെ​ ​അ​മ്മ​യാ​ണ് ​ക​വി​യൂ​ർ​ ​പൊ​ന്ന​മ്മ.​ ​എ​ത്ര​യെ​ത്ര​ ​സി​നി​മ​ക​ൾ...​ ​എ​ത്ര​യെ​ത്ര​ ​അ​മ്മ​ ​വേ​ഷ​ങ്ങ​ൾ...​ ​ഇ​ന്നും​ ​ഒ​രു​ ​പ​രാ​തി​യു​മി​ല്ലാ​തെ​ ​ആ​ ​വേ​ഷം​ ​ഗം​ഭീ​ര​മാ​ക്കാ​ൻ​ ​ഈ​ ​അ​മ്മ​യ്‌​ക്ക് ​ഒ​രു​ ​മ​ടി​യു​മി​ല്ല.​ ​സി​നി​മ​യി​ലെ​ത്തി​യി​ട്ട് ​അ​റു​പ​ത് ​വ​ർ​ഷ​ങ്ങ​ൾ​ ​പി​ന്നി​ടു​ന്ന​ ​വേ​ള​യി​ൽ​ ​സി​നി​മ​യെ​ ​കു​റി​ച്ചും​ ​ജീ​വി​ത​ത്തെ​ ​കു​റി​ച്ചു​മെ​ല്ലാം​ ​അ​വ​ർ​ ​സം​സാ​രി​ക്കു​ന്നു.


സി​​​നി​​​മ​​​യി​​​ലെ​​​ത്തി​​​യി​​​ട്ട് 60​​​ ​​​വ​​​ർ​​​ഷ​​​മാ​​​കു​​​ന്നു?


അ​തെ.​ ​അ​​​വാ​​​ർ​​​ഡൊ​​​ക്കെ​​​ ​​​കി​​​ട്ടി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും​​​ ​​​പ്രേ​​​ക്ഷ​​​ക​​​രു​​​ടെ​​​ ​​​സ്നേ​​​ഹം​​​ ​​​ഇ​​​ത്ര​​​യ​​​ധി​​​കം​​​ ​​​ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ ​​​അ​​​ധി​​​കം​​​ ​​​ഉ​​​ണ്ടാ​​​വി​​​ല്ല.​​​ ​അ​​​ത​​​ല്ലേ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​സ​​​മ്പാ​​​ദ്യം.​​​ ​​​കാ​​​ര്യ​​​മാ​​​യ​​​ ​​​ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളൊ​​​ന്നും​​​ ​​​ഇ​​​ല്ലാ​​​തെ​​​ ​​​ജീ​​​വി​​​ച്ചു​​​ ​​​പോ​​​കു​​​ന്നു.​​​ ​അ​തു​ ​ത​ന്നെ​യാ​ണ് ​സ​ന്തോ​ഷം.


മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മ​​​ ​​​അ​​​മ്മ​​​യാ​​​യാ​​​ണ് ​​​കാ​​​ണു​​​ന്ന​​​ത്.​​​ ​​​സ്വ​​​ന്തം​​​ ​​​അ​​​മ്മ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള​​​ ​​​ഓ​​​ർ​​​മ്മ​​​ക​​​ൾ​​​ ?


അ​​​മ്മ​​​യ്‌​ക്ക് ​​​എ​​​ല്ലാ​​​വ​​​രെ​​​യും​​​ ​​​സ്‌​​​നേ​​​ഹി​​​ക്കാ​​​ൻ​​​ ​​​മാ​​​ത്ര​​​മേ​​​ ​​​അ​​​റി​​​യൂ.​​​ ​​​​​ഞ​​​ങ്ങ​​​ൾ​​​ ​​​ഏ​​​ഴു​​​ ​​​മ​​​ക്ക​​​ളാ​​​ണ്.​​​ ​​​അ​​​തി​​​ൽ​​​ ​​​ര​​​ണ്ടു​​​പേ​​​ർ​​​ ​​​ഇ​​​ന്ന് ​​​ജീ​​​വി​​​ച്ചി​​​രി​​​പ്പി​​​ല്ല.​​​ ​അ​​​മ്മ​​​യെ​​​ക്കു​​​റി​​​ച്ചു​​​ ​​​ഓ​​​ർ​​​ക്കു​​​മ്പോ​​​ൾ​​​ ​​​ആ​​​ദ്യം​​​ ​​​ഓ​​​ർ​​​മ​​​യി​​​ൽ​​​ ​​​വ​​​രു​​​ന്ന​​​ത് ​​​കു​​​ട്ടി​​​ക്കാ​​​ല​​​ത്തു​​​ ​​​ന​​​ട​​​ന്ന​​​ ​​​ഒ​​​രു​​​ ​​​സം​​​ഭ​​​വ​​​മാ​​​ണ്.​​​ ​​​എ​​​ന്നെ​​​യും​​​ ​​​അ​​​നു​​​ജ​​​ത്തി​​​യെ​​​യും​​​ ​​​കു​​​ളി​​​ക്കാ​​​നാ​​​യി​​​ ​​​എ​​​ണ്ണ​​​യൊ​​​ക്കെ​​​ ​​​തേ​​​ച്ചു​​​ ​​​കി​​​ണ​​​റ്റി​​​ന്റെ​​​ ​​​ക​​​ര​​​യി​​​ൽ​​​ ​​​നി​​​റു​​​ത്തി​​​യി​​​ട്ട് ​​​അ​​​മ്മ​​​ ​​​അ​​​രി​​​വാ​​​ർ​​​ത്തി​​​ട്ട് ​​​വ​​​രാ​​​മെ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞു​​​ ​​​അ​​​ടു​​​ക്ക​​​ള​​​യി​​​ലേ​​​ക്ക് ​​​പോ​​​യി.​​​ ​​​ക​​​ല്ലു​​​ക​​​ളൊ​​​ക്കെ​​​ ​​​ഇ​​​ള​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ ​​​പ​​​ഴ​​​യ​​​ ​​​ഒ​​​രു​​​ ​​​കി​​​ണ​​​റാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ത്.​​​ ​​​എ​​​ന്റെ​​​ ​​​അ​​​നു​​​ജ​​​ത്തി​​​ ​​​ക​​​ല്ലി​​​ൽ​​​ ​​​ക​​​യ​​​റി​​​യി​​​രു​​​ന്ന് ​​​ക​​​ളി​​​ക്കു​​​ന്ന​​​തൊ​​​ന്നും​​​ ​​​ഞാ​​​ന​​​റി​​​ഞ്ഞി​​​ല്ല.​​​ ​​​പെ​​​ട്ടെ​​​ന്ന് ​​​ക​​​ല്ലി​​​ള​​​കി​​​ ​​​അ​​​വ​​​ൾ​​​ ​​​കി​​​ണ​​​റ്റി​​​ലേ​​​ക്ക് ​​​വീ​​​ണു.​​​ ​​​എ​​​ന്റെ​​​ ​​​വി​​​ളി​​​കേ​​​ട്ടു​​​ ​​​അ​​​മ്മ​​​ ​​​ഓ​​​ടി​​​വ​​​ന്നു.​​​ ​​​ഒ​​​ന്നും​​​ ​​​നോ​​​ക്കാ​​​തെ​​​ ​​​കി​​​ണ​​​റ്റി​​​ലേ​​​ക്ക് ​​​എ​​​ടു​​​ത്തു​​​ ​​​ചാ​​​ടി.​ ​​​അ​​​യ​​​ൽ​​​ക്കാ​​​രാ​​​ണ് ​​​അ​​​വ​​​സാ​​​നം​​​ ​​​അ​​​മ്മ​​​യെ​​​യും​​​ ​​​അ​​​നു​​​ജ​​​ത്തി​​​യെ​​​യും​​​ ​​​ര​​​ക്ഷി​​​ച്ച​​​ത്.​ ​എ​​​ന്നെ​​​ ​​​'​കൊ​​​ച്ചേ​​​ ​"​​​എ​​​ന്നാ​​​ണ് ​​​അ​​​മ്മ​​​ ​​​വി​​​ളി​​​ച്ചി​​​രു​​​ന്ന​​​ത്.​​​ ​​​ഞാ​​​നെ​​​ന്റെ​​​ ​​​കൊ​​​ച്ചി​​​ന്റെ​​​ ​​​അ​​​ടു​​​ത്ത് ​​​കി​​​ട​​​ന്നേ​​​ ​​​മ​​​രി​​​ക്കൂ​​​യെ​​​ന്ന് ​​​അ​​​മ്മ​​​ ​​​എ​​​പ്പോ​​​ഴും​​​ ​​​പ​​​റ​​​യു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ​​​ ​​​സം​​​ഭ​​​വി​​​ച്ചു.​


എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ​​​അ​​​മ്മ​​​ ​​​വേ​​​ഷ​​​ങ്ങ​​​ളി​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​ഒ​​​തു​​​ങ്ങി​​​യ​​​ത് ?


എ​​​ന്നെ​​​ ​​​അ​​​മ്മ​​​യാ​​​യി​​​ട്ട​​​ല്ലാ​​​തെ​​​ ​​​മ​​​റ്റ് ​​​വേ​​​ഷ​​​ങ്ങ​​​ളി​​​ൽ​​​ ​​​കാ​​​ണാ​​​ൻ​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് ​​​തീ​​​രെ​​​ ​​​ഇ​​​ഷ്ട​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ ​​​നെ​​​ഗ​​​റ്റീ​​​വ് ​​​വേ​​​ഷ​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്ക​​​രു​​​തെ​​​ന്ന് ​​​പ​​​റ​​​ഞ്ഞു​​​ ​​​പ​​​ല​​​രും​​​ ​​​ഫോ​​​ൺ​​​ ​​​വി​​​ളി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​പി​​​ന്നെ​​​ ​​​അ​​​ത്ത​​​രം​​​ ​​​വേ​​​ഷ​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​എ​​​നി​​​ക്ക് ​​​ക​​​ഴി​​​യു​​​ക​​​യു​​​മി​​​ല്ല.​​​ ​​​എ​​​ല്ലാ​​​വ​​​രെ​​​യും​​​ ​​​സ്‌​​​നേ​​​ഹി​​​ക്കാ​​​നേ​​​ ​​​അ​​​റി​​​യൂ.​​​ ​​​കു​​​റ​​​ച്ചു​​​ ​​​മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ ​​​മു​​​ൻ​​​പ് ​​​ഏ​​​തോ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​വി​​​ളി​​​ച്ചു​​​ ​​​ഒ​​​രു​​​ ​​​വി​​​ല്ല​​​ത്തി​​​യു​​​ടെ​​​ ​​​വേ​​​ഷം​​​ ​​​ഉ​​​ണ്ടെ​​​ന്ന് ​​​പ​​​റ​​​ഞ്ഞു.​​​ ​​​ആ​​​ദ്യം​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ ​​​നി​​​ന്നെ​​​ ​​​അ​​​ടി​​​ക്കും​​​ ​​​അ​​​തി​​​നു​​​ ​​​ശേ​​​ഷ​​​മേ​​​ ​​​എ​​​ന്നെ​​​ ​​​അ​​​ടി​​​ക്കൂ​​​വെ​​​ന്ന് ​​​ഞാ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.


നാ​​​യി​​​ക​​​യാ​യി​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യാ​​​ത്ത​​​തി​​​ൽ​​​ ​​​വി​​​ഷ​​​മ​​​മി​​​ല്ലേ?


ഒ​​​രി​​​ക്ക​​​ലു​​​മി​​​ല്ല.​​​ ​​​എ​​​ന്നെ​​​ ​​​എ​​​ന്നും​​​ ​​​അ​​​മ്മ​​​യാ​​​യും​​​ ​​​സ​​​ഹോ​​​ദ​​​രി​​​യാ​​​യും​​​ ​​​കാ​​​ണാ​​​നാ​​​ണ് ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കും​​​ ​​​ഇ​​​ഷ്‌​ടം.​​​ ​​​ഓ​​​വ​​​ർ​​​ ​​​ആ​​​ക്ടിം​​​ഗ് ​​​വ​​​ശ​​​മി​​​ല്ല.​​​ ​​​ചി​​​ല​​​ ​​​ഷോ​​​ട്ടു​​​ക​​​ൾ​​​ ​​​എ​​​ടു​​​ക്കു​​​മ്പോ​​​ൾ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​ശ​​​ശി​​​കു​​​മാ​​​ർ​​​ ​​​സാ​​​ർ​​​ ​​​പ​​​റ​​​യും​​​ ​​​പൊ​​​ന്ന​​​മ്മ​​​ച്ചി​​​ ​​​ഇ​​​ച്ചി​​​രി​​​ക്കൂ​​​ടി​​​ ​​​പോ​​​ര​​​ട്ടെ​​​യെ​​​ന്ന്.​​​ ​​​എ​​​നി​​​ക്ക് ​​​ഇ​​​ത്ര​​​യേ​​​ ​​​വ​​​രൂ​​​ള്ളൂ​​​ ​​​സാ​​​റേ​​​ ​​​എ​​​ന്ന് ​​​ഞാ​​​ൻ​​​ ​​​പ​​​റ​​​യും.​​​ ​​​അ​​​ന്നു​​​മി​​​ന്നും​​​ ​​​അ​​​തി​​​ഭാ​​​വു​​​ക​​​ത്വം​​​ ​​​സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ ​​​അ​​​ഭി​​​ന​​​യ​​​ശൈ​​​ലി​​​യോ​​​ട് ​​​തീ​​​രെ​​​ ​​​താ​​​ത്പ​​​ര്യ​​​മി​​​ല്ല.


ഭ​​​ർ​​​ത്താ​​​വ് ​​​മ​​​ണി​​​സ്വാ​​​മി​​​യു​​​മാ​​​യി​​​ട്ടു​​​ള്ള​​​ ​​​ദാ​​​മ്പ​​​ത്യ​​​ജീ​​​വി​​​തം​​​ ​​​ത​​​ക​​​ർ​​​ന്ന​​​പ്പോ​​​ൾ​​​ ​​​എ​​​ങ്ങ​​​നെ​​​യാ​​​ണ് ​​​പി​​​ടി​​​ച്ചു​​​ ​​​നി​​​ന്ന​​​ത്?


1965​​​-​​​ ​​​ൽ​​​ ​​​ചെ​​​ന്നൈ​​​യി​​​ലെ​​​ ​​​ഒ​​​ര​​​മ്പ​​​ല​​​ത്തി​​​ൽ​​​ ​​​വ​​​ച്ചാ​​​യി​​​രു​​​ന്നു​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​വി​​​വാ​​​ഹം.​​​ ​​​ ​​​കു​​​റ​​​ച്ചു​​​ ​​​വ​​​ർ​​​ഷ​​​മേ​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ഒ​​​ന്നി​​​ച്ചു​​​ ​​​ജീ​​​വി​​​ച്ചു​​​ള്ളു.​​​ ​ശാ​രീ​രി​​​ക​മാ​യി​​​ ​ഉ​പ​ദ്ര​വി​​​ക്കു​മാ​യി​​​രു​ന്നു.​ ​ഒ​രി​​​ക്ക​ൽ​ ​എ​ന്നെ​ ​മ​ർ​ദ്ദി​​​ക്കു​ന്ന​ത് ​മ​ണി​​​യ​ൻ​പി​​​ള്ള​ ​രാ​ജു​ ​ക​ണ്ടി​​​ട്ടു​ണ്ട്.​ ​​​എ​​​പ്പോ​​​ഴും​​​ ​​​സം​​​ശ​​​യ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​ഞാ​​​നു​​​മാ​​​യി​​​ ​​​അ​​​ക​​​ന്ന​​​ശേ​​​ഷം​​​ ​​​ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ​​​ ​​​ഒ​​​രു​​​ ​​​ലോ​​​ഡ്‌​ജി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​താ​​​മ​​​സം.​​​ ​​​ഇ​​​ട​​​യ്ക്ക് ​​​കു​​​ളി​​​മു​​​റി​​​യി​​​ൽ​​​ ​​​വീ​​​ണെ​​​ന്ന് ​​​ആ​​​രോ​​​ ​​​പ​​​റ​​​ഞ്ഞ​​​റി​​​ഞ്ഞാ​​​ണ് ​​​ആ​​​ലു​​​വ​​​യി​​​ലെ​​​ ​​​എ​​​ന്റെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​കൊ​​​ണ്ട് ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​മ​​​രി​​​ച്ചി​​​ട്ട് ​​​എ​​​ഴു​​​ ​​​വ​​​ർ​​​ഷ​​​മാ​​​യി.​​​ ​​​ബ്രെ​​​യി​​​ൻ​​​ ​​​ട്യൂ​​​മാ​​​റാ​​​യി​​​രു​​​ന്നു.​​​ ​​​മ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ ​​​പ​​​ത്തു​​​ ​​​പ​​​തി​​​ന​​​ഞ്ചു​​​ ​​​ദി​​​വ​​​സം​​​ ​​​മു​​​ൻ​​​പേ​​​ ​​​സം​​​സാ​​​ര​​​ ​​​ശേ​​​ഷി​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​​ ​​​ആ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​ക​​​ട്ടി​​​ലി​​​ൽ​​​ ​​​കി​​​ട​​​ന്ന് ​​​എ​​​ന്നെ​​​ ​​​കൈ​​​യാ​​​ട്ടി​​​ ​​​വി​​​ളി​​​ക്കും.​​​ ​​​ഞാ​​​ൻ​​​ ​​​അ​​​ടു​​​ത്ത് ​​​ചെ​​​ല്ലു​​​മ്പോ​​​ൾ​​​ ​​​ക​​​ണ്ണ് ​​​നി​​​റ​​​ഞ്ഞു​​​ ​​​കൊ​​​ണ്ട് ​​​ ​എ​​​ന്തോ​​​ ​​​പ​​​റ​​​യാ​​​ൻ​​​ ​​​ശ്ര​​​മി​​​ച്ചി​​​രു​​​ന്നു.​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​​ ​​​എ​​​ന്തോ​​​ ​​​കു​​​റ്റ​​​ബോ​​​ധം​​​ ​​​മ​​​ന​​​സി​​​നെ​​​ ​​​വ​​​ല്ലാ​​​തെ​​​ ​​​അ​​​ല​​​ട്ടി​​​യി​​​രു​​​ന്ന​​​താ​​​യി​​​ ​​​തോ​​​ന്നി.


ജീ​​​വി​​​ത​​​ത്തി​​​ലെ​​​ ​​​അ​​​മ്മ?
എ​​​നി​​​ക്ക് ​​​ ​ഒ​​​രു​​​ ​​​മ​​​ക​​​ളാ​ണ്,​​​ ​​​ബി​​​ന്ദു.​​​ ​​​ഭ​​​ർ​​​ത്താ​വി​​​നൊ​പ്പം​ ​അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​ണ്.​​​ ​​​ര​​​ണ്ടു​​​ ​​​പേ​​​ര​​​ക്കു​ട്ടി​​​ക​​​ളു​​​ണ്ട്.​​​ ​​​ര​​​ണ്ടും​​​ ​​​ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളാ​​​ണ്.​​​ ​​​മൂ​​​ത്ത​​​വ​​​ന് 20​​​ ​​​വ​​​യ​​​സാ​​​യി.​​​ ​​​ഇ​​​ള​​​യ​​​വ​​​ന് ​​​എ​​​ന്നെ​​​പ്പോ​​​ലെ​​​ ​​​ന​​​ല്ല​​​ ​​​ത​​​ടി​​​യാ.​​​ ​​​ഇ​​​വി​​​ടെ​​​ ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​ഡാ​​​ൻ​​​സ് ​​​ഒ​​​ക്കെ​​​ ​​​ചെ​​​യ്‌​തു​​​ ​​​കാ​​​ണി​​​ക്കും.
l

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KAVIYUR PONNAMMA, CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.