SignIn
Kerala Kaumudi Online
Monday, 26 August 2019 8.50 AM IST

പ്രേക്ഷകരുടെ പ്രതികരണം കേട്ട് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് നടൻ സിദ്ദിഖ്

actor-sidhique

ദിലീപ് ചിത്രം ശുഭരാത്രിയുടെ ഫസ്‌റ്റ് ഷോ കഴിഞ്ഞ് പ്രേക്ഷകർക്ക് മുന്നിൽ വിങ്ങി പൊട്ടി നടൻ സിദ്ദിഖ്. ചിത്രത്തിൽ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്‌തിരിക്കുന്നത്. ഇതിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. പ്രേക്ഷകർക്കൊപ്പമുള്ള സിനിമാനുഭവമാണ് താരത്തെ കണ്ണീരണിയിച്ചത്. കൊച്ചിയിലെ പി.വി.ആർ സിനിമാസിലാണ് സഹതാരങ്ങൾക്കൊപ്പം സിദ്ദിഖ് ശുഭരാത്രി കാണാനെത്തിയത്. തുടർന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു താരം വികാരാധീനനായത്.

ചെയ്‌ത പ്രവർത്തിക്ക് ഫലമുണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്ന് സിദ്ദിഖ് പ്രതികരിച്ചു. എന്താണോ പ്രേക്ഷകനോട് പറയാൻ ആഗ്രഹിച്ചത് അതേ അർത്ഥത്തിൽ തന്നെ അവരത് സ്വീകരിച്ചുവെന്നും സിദ്ദിഖ് പറഞ്ഞു.

വ്യാസൻ ഇടവനക്കാടാണ് ശുഭരാത്രി ഒരുക്കിയത്. തിരക്കഥയും സംവിധാനവും വ്യാസന്റേത് തന്നെയാണ്. അനു സിത്താരയാണ് ചിത്രത്തിൽ ദിലീപിന് നായിക. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR SIDDIQUE, SUBHARATRI MOVIE, DILEEP MOVIE, DILEEP MOVIE SUBHARATRI REVIEW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.