വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നാല് കുറ്റങ്ങൾ കൂടി ചുമത്തി. 2020ൽ നടന്ന തിരഞ്ഞെടുപ്പിലെ പരാജയം മറികടക്കുന്നതിനുളള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇന്നലെ വീണ്ടും കുറ്റാരോപണം ഉണ്ടാകുന്നത്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തൽ എന്നീ കുറ്റങ്ങൾ കൂടിയാണ് ചുമത്തിയത്. 20 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ഇവ. 2024ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാനൊരുങ്ങുന്ന ട്രംപിന് ഇത് വലിയ തിരിച്ചടി ആയേക്കും. ട്രംപിനോട് വ്യാഴാഴ്ച കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയുടെ സമാധാനപരമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും അമേരിക്കൻ ജനാധിപത്യത്തെ ഭീഷണികളിൽ നിന്നും രക്ഷിക്കുന്നതിനുമാണ് നീതിന്യായ വകുപ്പ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാരിയായ യു എസ് ഡിസ്ട്രിക്ട് ജഡ്ജി തന്യ ജഡ്ജി തന്യ ചുട്‌കൻ പറഞ്ഞു. ബൈഡന്റെ വിജയത്തിന്റെ സർട്ടിഫിക്കേഷൻ വൈകിപ്പിക്കാനായി 2021 ജനുവരി ആറിന് ട്രംപും സംഘവും അക്രമം നടത്തിയിട്ടുണ്ട് എന്നും പരാതിയിൽ പറയുന്നുണ്ട്. ഈ ആക്രമണം അമേരിക്കൻ ജനാധിപത്യത്തിന് നേരിട്ട കനത്ത വെല്ലുവിളിയായിരുന്നുവെന്ന് നീതിന്യായ വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് പറഞ്ഞു. മാസങ്ങളോളം ഇതിനെക്കുറിച്ചുളള അന്വേഷണം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് ഡൊണൾഡ് ട്രംപ്.
എന്നാൽ ഇതേസമയം ഡൊണാൾഡ് ട്രംപ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന പരാതികൾ നിഷേധിച്ചിരിക്കുകയാണ്. തന്റെ തിരഞ്ഞെപ്പിന്റെ മുന്നൊരുക്കങ്ങൾ തടയുന്നതിന് ഡെമോക്രാറ്റുകൾ ശ്രമിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപിനെതിരെ ക്രിമിനൽ കേസുകൾ വർദ്ധിച്ചു വരികയാണ്. എന്നാൽ ഇത്തരം കേസുകൾ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുളള മത്സരത്തെ ബാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |