കൊച്ചി: ആശുപത്രി, ആരോഗ്യ, വൈദ്യശാസ്ത്ര സംബന്ധമായ ഉപകരണങ്ങളുടെ പ്രദർശനമായ 'ഹോസ്‌പെക്‌സ് ഹെൽത്ത് കെയർ എക്‌സ്‌പോ 2023' സെപ്തംബർ 15 മുതൽ 17 വരെ കളമശേരിയിലെ സംറ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.
അതിനൂതന മെഡിക്കൽ ഉപകരണങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിലൂടെ ആരോഗ്യമേഖലയെയും ആശുപത്രികളെയും നവീകരിക്കുകയാണ് മേളയുടെ ലക്ഷ്യം. സ്റ്റാർട്ടപ്പുകൾ, ആശുപത്രി അധികൃതർ, ഉപകരണ നിർമ്മാതാക്കൾ, വിതരണക്കാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് തൃത്വം ഇന്റഗ്രിസ് എം.ഡി ഡോ. ജോൺ സെബാസ്റ്റ്യൻ നിവിൻ, ഡയറക്ടർമാരായ ഡോ. അരുൺ കൃഷ്ണ, ഡോ. മിഥുൻ രാജു, മാധവൻകുട്ടി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |