ടെലിവിഷൻ ചാറ്റ് ഷോയിൽ ആപ്പിൾ കമ്പനിയെ കുറിച്ച് പറഞ്ഞ അതിഥിയോട് ആപ്പിൾ പഴത്തെ കുറിച്ച് മറുപടി പറഞ്ഞ പാക് അവതാരകയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പാകിസ്ഥാന്റെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന പരിപാടിയിലാണ് അവതാരകയ്ക്ക് അമളി പറ്റിയത്.
പാകിസ്ഥാന്റെ വാർഷിക വരുമാനത്തെക്കാൾ വലുതാണ് ആപ്പിൾ കമ്പനിയുടെ വാർഷിക വരുമാനം എന്നായിരുന്നു അതിഥി പറഞ്ഞത്. 'ഒരു ആപ്പിളിനു തന്നെ വലിയ വിലയാണെന്ന് ഞാൻ കേട്ടിട്ടുണ്ട്' എന്നായിരുന്നു അവതാരകയുടെ മറുപടി. സംഭാഷത്തിനിടെയിൽ തന്നെ അതിഥി അക്കാര്യം തിരുത്തുകയും ചെയ്തു. പിന്നീട് രണ്ടുപേരും ചിരിച്ചുകൊണ്ട് സംഭാഷണം തുടർന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുന്നത്.
മാദ്ധ്യമപ്രവർത്തക നൈല ഇനായത്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് അവതരാകയ്ക്ക് പറ്റിയ അമളി പ്രേക്ഷകർക്ക് മനസിലായത്. ട്വിറ്ററിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
Apple business and types of apple, just some regular tv shows in Pakistan.. pic.twitter.com/3Sr7IBl7ns
— Naila Inayat नायला इनायत (@nailainayat) July 4, 2019
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |