SignIn
Kerala Kaumudi Online
Friday, 23 August 2019 2.51 PM IST

എം. ജി. അറിയിപ്പുകൾ

mg-university-info
mg university info

യു.ജി. സപ്ലിമെന്ററി അലോട്ട്മെന്റ്

യു.ജി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി 10 ന് വൈകിട്ട് നാലിനകം കോളേജിൽ പ്രവേശനം നേടണം.

പ്രാക്ടിക്കൽ പുനഃക്രമീകരിച്ചു

തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ 11,12 തീയതികളിൽ നടത്താനിരുന്ന എം.എ. നാലാം സെമസ്റ്റർ കഥകളി സംഗീതം സി.എസ്.എസ്. (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷ 16, 17 തീയതികളിലേക്ക് മാറ്റി.

പരീക്ഷാഫലം

ഒമ്പതാം സെമസ്റ്റർ ഡി.ഡി.എം.സി.എ. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ഐ.എം.സി.എ.(പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (സപ്ലിമെന്ററി) ജൂൺ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 11ന് ആരംഭിക്കും.

വാക് ഇൻ ഇന്റർവ്യൂ

ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിൽ റിസർച്ച് അസോസിയേറ്റിന്റെ ഒഴിവിലേക്ക് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ 10ന് സ്‌കൂൾ ഒഫ് ബയോ സയൻസസിൽ നടക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.