SignIn
Kerala Kaumudi Online
Wednesday, 20 November 2019 6.05 PM IST

ഉദ്യോഗം നിരവധി പക്ഷേ നിയമിക്കില്ല

editorial

രാ​ജ്യം​ ​സ്വ​ത​ന്ത്ര​യാ​യ​ ​കാ​ലം​തൊ​ട്ടേ​ ​തു​റി​ച്ചു​നോ​ക്കു​ന്ന​ ​തൊ​ഴി​ലി​ല്ലാ​യ്‌​മ​ ​വി​ങ്ങു​ന്ന​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യി​ ​ഒ​പ്പം​ത​ന്നെ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​യ്യ​ഞ്ചു​കൊ​ല്ലം​കൂ​ടു​മ്പോ​ൾ​ ​ഒാ​രോ​ ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ഴും​ ​തൊ​ഴി​ലി​ല്ലാ​യ്‌​മ​യു​ടെ​ ​ശ​ത​മാ​ന​ക്ക​ണ​ക്ക് ​പു​റ​ത്തു​വ​രാ​റു​ണ്ട്.​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​ദ്യ​ ​ഭ​ര​ണ​കാ​ല​ത്ത് ​തൊ​ഴി​ലി​ല്ലാ​യ്‌​മ​ 46​ ​ശ​ത​മാ​നം​ ​ക​ണ്ട് ​വ​ർ​ദ്ധി​ച്ച​താ​യി​ ​ഒൗ​ദ്യോ​ഗി​ക​ ​ക​ണ​ക്ക്ത​ന്നെ​ ​പു​റ​ത്തു​ ​വ​രി​ക​യു​ണ്ടാ​യി.​ ​സ​ർ​ക്കാ​ർ​ ​മേ​ഖ​ല​യി​ൽ​ ​എ​ത്ര​യോ​ ​വ​ർ​ഷ​മാ​യി​ ​റി​ക്രൂ​ട്ട്മെ​ന്റ് ​പേ​രി​ന് ​മാ​ത്ര​മേ​ ​ന​ട​ക്കാ​റു​ള്ളൂ.​ ​വി​ര​മി​ക്ക​ലി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന​ ​ഒ​ഴി​വു​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​നി​ക​ത്ത​പ്പെ​ടു​ന്നി​ല്ല.​ ​ആ​ൾ​ശേ​ഷി​ ​കു​റ​ച്ചു​കൊ​ണ്ടു​ ​വ​രി​ക​യെ​ന്ന​ത് ​സ​ർ​ക്കാ​ർ​ ​ഒ​രു​ ​ന​യ​മാ​യി​ ​കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണ്.​ ​പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​സ്വ​കാ​ര്യ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ലും​ ​കാ​ണാം​ ​റി​ക്രൂ​ട്ട്മെ​ന്റ് ​നി​രോ​ധ​നം.​ ​വ​ൻ​ ​വ്യ​വ​സാ​യ​ങ്ങ​ളി​ൽ​ ​പൊ​തു​വേ​ ​കാ​ണു​ന്ന​ ​മാ​ന്ദ്യ​ത​ ​പു​തി​യ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​ഗ​ണ്യ​മാ​യി​ ​കു​റ​ച്ചി​ട്ടു​ണ്ട്.​ ​ഇ​ട​ത്ത​രം​-​ചെ​റു​കി​ട​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​ക​ളും​ ​ത​ള​ർ​ച്ച​യി​ലാ​യി​ട്ട് ​വ​ർ​ഷ​ങ്ങ​ളാ​യി,​ ​ഇ​തൊ​ക്കെ​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യി​ലും​ ​പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.​ ​അ​തു​കൊ​ണ്ടാ​ണ് ​വ​ള​ർ​ച്ചാ​നി​ര​ക്ക് ​താ​ഴോ​ട്ട് ​പോ​കു​ന്ന​ത്.


കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി​ ​ഏ​ഴു​ല​ക്ഷ​ത്തോ​ളം​ ​ഒ​ഴി​വു​ക​ൾ​ ​നി​ക​ത്ത​പ്പെ​ടാ​തെ​ ​കി​ട​പ്പു​ണ്ടെ​ന്നാ​ണ് ​ഒൗ​ദ്യോ​ഗി​ക​ ​സ്ഥി​തി​ ​വി​വ​രം.​ 2018​ ​മാ​ർ​ച്ച് 31​നു​ള്ള​ ​ക​ണ​ക്കാ​ണി​ത്.​ ​കൃ​ത്യ​മാ​യി​ ​പ​റ​ഞ്ഞാ​ൽ​ 6,​ 83,​ 823​ ​ഒ​ഴി​വു​ക​ളാ​ണ് ​ജീ​വ​ന​ക്കാ​രെ​ ​കാ​ത്തു​ ​കി​ട​ക്കു​ന്ന​ത്.​ 2016​ ​മാ​ർ​ച്ചി​ൽ​ ​ഇ​ത് 4,12,752​ ​ആ​യി​രു​ന്നു.​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ക്കു​ന്ന​ ​പോ​സ്റ്റു​ക​ൾ​ 65​ ​ശ​ത​മാ​നം​ക​ണ്ട് ​വ​ർ​ദ്ധി​ച്ചു.​ ​റി​ക്രൂ​ട്ട്മെ​ന്റ് ​പാ​ടേ​ ​നി​ല​ച്ച​തോ​ടെ​യാ​ണ് ​തൊ​ഴി​ലി​ല്ലാ​യ്‌​മ​ ​നി​ര​ക്ക് ​കു​ത്ത​നെ​ ​കു​തി​ച്ചു​യ​ർ​ന്ന​ത്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലാ​യി​ 38​ ​ല​ക്ഷ​ത്തി​ലേ​റെ​ ​പോ​സ്റ്റു​ക​ൾ​ക്ക് ​അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും​ ​നി​ല​വി​ൽ​ 31​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​പേ​രേ​ ​സ​ർ​വീ​സി​ലു​ള്ളൂ.​ ​റി​ട്ട​യ​ർ​മെ​ന്റ് ,​ ​മ​ര​ണം,​ ​സ്വ​യം​ ​വി​ര​മി​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​ ​മൂ​ല​മു​ണ്ടാ​കു​ന്ന​ ​ഒ​ഴി​വു​ക​ൾ​ ​നി​ക​ത്താ​ൻ​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കു​ന്നി​ല്ല.​ ​സ​ർ​ക്കാ​ർ​ ​സേ​വ​ന​ങ്ങ​ളു​ടെ​ ​കാ​ര്യ​ക്ഷ​മ​ത​യെ​പ്പോ​ലും​ ​ബാ​ധി​ക്കും​ ​വി​ധം​ ​ഏ​ഴു​ല​ക്ഷ​ത്തോ​ളം​ ​ഒ​ഴി​വു​ക​ളു​ണ്ടാ​യി​ട്ടും​ ​റി​ക്രൂ​ട്ട്മെ​ന്റ് ​കാ​ര്യ​മാ​യി​ ​ന​ട​ക്കു​ന്നി​ല്ല.​ ​പോ​സ്റ്റു​ക​ൾ​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ക്കു​ന്ന​താ​ണ് ​സ​ർ​ക്കാ​രി​ന് ​ലാ​ഭം.​ ​ഉ​ള്ള​വ​രെ​ ​വ​ച്ച് ​കാ​ര്യം​ ​ന​ട​ത്താ​മെ​ന്ന് ​മ​ന​സി​ലാ​യ​തോ​ടെ​ ​ഇ​താ​ണ് ​ലാ​ഭ​ക​ര​മെ​ന്നു​ ​തീ​രു​മാ​നി​ച്ച​തു​പോ​ലെ.


ഒാ​രോ​ ​വ​ർ​ഷ​വും​ ​റെ​യി​ൽ​വേ​ ​വ​ള​ർ​ന്നു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​പു​തി​യ​ ​പാ​ത​ക​ളും​ ​ട്രെ​യി​നു​ക​ളും​ ​കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഒ​ഴി​വു​ക​ൾ​ ​നി​ക​ത്ത​പ്പെ​ടാ​ത്ത​തി​നാ​ൽ​ ​റെ​യി​ൽ​വേ​യു​ടെ​ ​ദൈ​നം​ദി​ന​ ​ന​ട​ത്തി​പ്പ് ​വ​ൻ​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​ലും​ ​അ​വ​ശ്യം​വേ​ണ്ട​ ​ജീ​വ​ന​ക്കാ​ർ​ ​പോ​ലു​മി​ല്ല.​ ​നി​ശ്ചി​ത​സ​മ​യം​ ​ക​ഴി​ഞ്ഞും​ ​ലോ​ക്കോ​ ​റ​ണ്ണിം​ഗ് ​സ്റ്റാ​ഫ് ​ജോ​ലി​ ​ചെ​യ്യേ​ണ്ടി​ ​വ​രു​ന്ന​ത് ​അ​പ​ക​ട​ങ്ങ​ൾ​ക്ക് ​പോ​ലും​ ​കാ​ര​ണ​മാ​കാ​റു​ണ്ട്.​ 2.60​ ​ല​ക്ഷ​ത്തോ​ളം​ ​ഒ​ഴി​വു​ക​ളാ​ണ് ​റെ​യി​ൽ​വേ​യി​ൽ​ ​ഇ​പ്പോ​ൾ​ ​ഉ​ള്ള​ത്.​ ​രാ​ജ്യ​ത്ത് ​ഏ​റ്റ​വു​മ​ധി​കം​ ​പേ​ർ​ക്ക് ​തൊ​ഴി​ൽ​ ​ന​ൽ​കു​ന്ന​ ​റെ​യി​ൽ​വേ​ ​പു​തി​യ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​രം​ഗ​ത്ത് ​പു​ല​ർ​ത്തു​ന്ന​ ​ക​ടു​ത്ത​ ​അ​നാ​സ്ഥ​ ​ഇ​പ്പോ​ഴും​ ​തു​ട​രു​ക​യാ​ണ്.​ ​അ​ടു​ത്ത​ ​കാ​ല​ത്താ​യി​ ​താ​ഴ്ന്ന​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​വ​ലി​യ​ ​തോ​തി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റി​ന് ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​തു​ ​മാ​ത്ര​മാ​ണ് ​ഏ​ക​ ​ആ​ശ്വാ​സം.​ ​എ​ന്നി​രു​ന്നാ​ലും​ ​നി​ല​വി​ൽ​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ക്കു​ന്ന​ 2.60​ ​ല​ക്ഷം​ ​പോ​സ്റ്റു​ക​ളി​ൽ​ ​ആ​ളെ​ത്താ​ൻ​ ​വ​ർ​ഷ​ങ്ങ​ൾ​ ​ത​ന്നെ​ ​വേ​ണ്ടി​വ​രും.​ ​റെ​യി​ൽ​വേ​ ​ക​ഴി​ഞ്ഞാ​ൽ​ ​കേ​ന്ദ്ര​ ​സ​ർ​വീ​സി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​പോ​സ്റ്റു​ക​ൾ​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ക്കു​ന്ന​ത് ​പ്ര​തി​രോ​ധ​ ​വ​കു​പ്പി​ലാ​ണ്.​ 1.90​ ​ല​ക്ഷ​ത്തോ​ള​മെ​ന്നാ​ണ് ​അ​തി​ന്റെ​ ​ക​ണ​ക്ക്.​ ​തൊ​ട്ടു​താ​ഴെ​ ​കേ​ന്ദ്ര​ ​റ​വ​ന്യൂ​ ​വ​കു​പ്പാ​ണു​ള്ള​ത്.​ ​എ​ൺ​പ​തി​നാ​യി​ര​ത്തോ​ളം​ ​പേ​രു​ടെ​ ​ക​സേ​ര​ക​ൾ​ ​ഒ​ഴി​ച്ചി​ട്ടാ​ണ് ​റ​വ​ന്യൂ​ ​വ​കു​പ്പ് ​ഇ​ഴ​ഞ്ഞു​ ​നീ​ങ്ങു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​മ​ല്ലെ​ങ്കി​ലും​ ​ബി.​എ​സ്.​എ​ൻ.​ ​എ​ല്ലി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​നി​ല​ച്ചി​ട്ട് ​അ​ന​വ​ധി​ ​വ​ർ​ഷ​ങ്ങ​ളാ​യി.​ ​ന​ഷ്ടം​ ​കു​മി​ഞ്ഞു​കൂ​ടി​ ​പൂ​ട്ടാ​റാ​യ​ ​നി​ല​യി​ലാ​ണ് ​ഒ​രു​ ​കാ​ല​ത്ത് ​ടെ​ലി​കോം​ ​മേ​ഖ​ല​യു​ടെ​ ​കു​ത്ത​ക​യു​ണ്ടാ​യി​രു​ന്ന​ ​ഇൗ​ ​സ്ഥാ​പ​നം.​ ​സ​ർ​ക്കാ​ർ​ ​മേ​ഖ​ല​യി​ലേ​തു​ൾ​പ്പെ​ടെ​ ​രാ​ജ്യ​ത്ത് ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ഉ​ത​കു​ന്ന​ ​പു​തി​യ​ ​ന​യ​പ​രി​പാ​ടി​ക​ൾ​ ​കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് ​പു​തി​യ​ ​ബ​ഡ്‌​ജ​റ്റി​ലും​ ​സ​ർ​ക്കാ​ർ​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​ ​ഇ​വി​ടെ​യും​ ​മാ​തൃ​ക​ ​കാ​ണി​ക്കേ​ണ്ട​ത് ​സ​ർ​ക്കാ​ർ​ ​ത​ന്നെ​യാ​ണ്.​ ​കേ​ന്ദ്ര​ ​സ​ർ​വീ​സി​ലെ​ ​ഒ​ഴി​വു​ക​ൾ​ ​നി​ക​ത്താ​നു​ള്ള​ ​ക​ർ​മ്മ​പ​രി​പാ​ടി​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യെ​ ​ഇൗ​ ​രം​ഗ​ത്ത് ​പ്ര​ചോ​ദി​പ്പി​ക്കേ​ണ്ട​ത്.


ജ​ന​ങ്ങ​ൾ​ക്ക് ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​സേ​വ​നം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യാ​ത്ത​താ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​കു​റ​വു​ ​മൂ​ല​മു​ണ്ടാ​കു​ന്ന​ ​പ്ര​ധാ​ന​ ​പ്ര​ശ്നം.​ ​എ​ന്നാ​ൽ​ ​ക്ര​മ​സ​മാ​ധാ​ന​ ​രം​ഗ​ത്ത് ​രൂ​ക്ഷ​മാ​യ​ ​പ്ര​തി​സ​ന്ധി​ ​സൃ​ഷ്ടി​ക്കു​ന്ന​താ​ണ് ​രാ​ജ്യ​ത്തൊ​ട്ടാ​കെ​ ​പൊ​ലീ​സി​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ ​വ​ൻ​തോ​തി​ലു​ള്ള​ ​സേ​നാം​ഗ​ങ്ങ​ളു​ടെ​ ​കു​റ​വ്.​ ​അ​നു​വ​ദി​ക്ക​പ്പെ​ട്ട​ ​സം​ഖ്യാ​ബ​ലം​ ​രാ​ജ്യ​ത്ത് ​ഒ​രു​ ​സം​സ്ഥാ​ന​ത്തും​ ​ഇ​പ്പോ​ഴി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സ് ​റി​സ​ർ​ച്ച് ​ബ്യൂ​റോ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പു​റ​ത്തു​വി​ട്ട​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്ന​ത്.​ 29​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​മ​റ്റു​ ​കേ​ന്ദ്ര​ ​ഭ​ര​ണ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​ 24,84,​ 170​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വേ​ണ്ടി​ട​ത്ത് ​ഇ​പ്പോ​ഴു​ള്ള​ത് 19,41,​ 473​ ​പേ​ർ​ ​മാ​ത്രം.​ 5.4​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​പോ​സ്റ്റു​ക​ൾ​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.​ ​എ​ല്ലാ​ത്ത​രം​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും​ ​വി​ള​നി​ല​മാ​യ​ ​യു.​പി​യി​ൽ​ ​മാ​ത്രം​ 1.28​ ​ല​ക്ഷം​ ​പൊ​ലീ​സു​കാ​രു​ടെ​ ​കു​റ​വു​ണ്ട്.​ ​സ​മാ​ധാ​നം​ ​ഒ​ഴി​ഞ്ഞ​ ​ജ​മ്മു​-​കാ​ശ്മീ​രി​ൽ​ ​പോ​ലും​ ​അ​നു​വ​ദി​ക്ക​പ്പെ​ട്ട​ ​സേ​നാ​ബ​ല​ത്തി​ൽ​ ​പ​തി​നാ​യി​ര​ത്തി​ല​ധി​കം​ ​കു​റ​വു​കാ​ണാം.​ ​കേ​ര​ള​ത്തി​ലും​ ​സ്ഥി​തി​ ​ഇ​തു​ത​ന്നെ.​ 54000​ ​പേ​ർ​ ​വേ​ണ്ടി​ട​ത്ത് 9476​ ​പേ​ർ​ ​കു​റ​വെ​ന്നാ​ണ് ​പൊ​ലീ​സ് ​ബ്യൂ​റോ​യു​ടെ​ ​ക​ണ​ക്ക്.


രാ​ജ്യ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ശ​ക്തി​ ​അ​ഭ്യ​സ്ത​വി​ദ്യ​രാ​യ​ ​യു​വ​ജ​ന​ത​യു​ടെ​ ​അ​ഭൂ​ത​പൂ​ർ​വ​മാ​യ​ ​വ​ലി​പ്പ​മാ​ണെ​ന്നു​ ​പ​റ​യാ​റു​ണ്ട്.​ ​ഏ​ത് ​തൊ​ഴി​ലി​നു​മു​ള്ള​ ​മ​ത്സ​ര​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​അ​വ​സ​രം​ ​തേ​ടി​ ​എ​ത്തു​ന്ന​ത് ​ല​ക്ഷ​ങ്ങ​ളാ​ണ്.​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ ​എ​ന്ന​ ​സ്വ​പ്ന​വു​മാ​യി​ ​കോ​ടി​ക്ക​ണ​ക്കി​ന് ​യു​വ​തീ​യു​വാ​ക്ക​ൾ​ ​അ​ക്ഷ​മ​രാ​യി​ ​ക​ഴി​യു​മ്പോ​ഴാ​ണ് ​ല​ക്ഷ​ക്ക​ണ​ക്കി​നു​ള്ള​ ​ഒ​ഴി​വു​ക​ൾ​ ​നി​ക​ത്താ​തെ​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ക്രൂ​ര​ത​ ​കാ​ണി​ക്കു​ന്ന​ത്.​ ​മ​ന്ത്രി​സ​ഭാ​ ​രൂ​പീ​ക​ര​ണ​ ​വേ​ള​യി​ൽ​ ​നി​യ​മം​ ​അ​നു​വ​ദി​ക്കു​ന്ന​ ​സം​ഖ്യ​യോ​ളം​ ​മ​ന്ത്രി​മാ​രെ​ ​നി​യ​മി​ക്കാ​ൻ​ ​രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ​ ​ഒ​രു​മ​ടി​യും​ ​കാ​ണി​ക്കാ​റി​ല്ല.​ ​അ​തു​പോ​ലെ​ ​ഉ​ന്ന​ത​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും​ ​മു​റ​ ​തെ​റ്റാ​തെ​ ​നി​യ​മ​ന​ങ്ങ​ൾ​ ​ത​കൃ​തി​യാ​യി​ ​ന​ട​ക്കും.​ ​ഉ​ദ്യോ​ഗ​ത്തി​ന് ​വ​ർ​ഷ​ങ്ങ​ളാ​യി​ ​കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ​ ​കാ​ര്യം​ ​വ​രു​മ്പോ​ഴാ​ണ് ​ക​ണ്ണ​ട​ച്ചി​രി​ക്കു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.