SignIn
Kerala Kaumudi Online
Saturday, 07 December 2019 9.49 AM IST

അടിച്ച് ചെവിട് പൊട്ടിക്കുമെന്ന് മോഹൻലാൽ പറഞ്ഞോ? പ്രചരിക്കുന്ന വീഡിയോയിലെ സത്യം ഇതാണ്

mohanlal

അമ്മ താരസംഘടനയുടെ ജനറൽബോഡി യോഗത്തിനിടെ നടൻ മോഹൻലാൽ "അടിച്ച് ചെകിട് പൊട്ടിക്കു"മെന്ന് പറ‌ഞ്ഞ തരത്തിൽ പ്രചരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. എന്നാൽ യഥാർത്ഥത്തിൽ മോഹൻലാൽ ആരോടാണ് ഇങ്ങനെ പറ‌ഞ്ഞത്? മീറ്റിംഗിനിടെ തന്റെ സഹതാരങ്ങളോടാണോ ഈ ഡയലോഗെന്ന് പലരും ചിന്തിച്ചു. എന്നാൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്.


പരിപാടിക്കു ശേഷം ആഘോഷത്തിനായി കൊണ്ടുവന്ന കേക്കിനെ കുറിച്ചായിരുന്നു മോഹൻലാൽ പറ‌ഞ്ഞത്. ആ കേക്കിൽ ചാരി നിൽക്കരുതെന്നായിരുന്നു ഡയലോഗ്. സഹപ്രവർത്തകരോട് തർക്കിക്കുന്ന രീതിയിലായിരുന്നു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എറണാകുളത്ത് കൂടിയ മീറ്റിംഗിനിടെയായിരുന്നു സംഭവം. സുഹൃത്തുക്കളും സഹപ്രവർത്തകരമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

അതേസമയം, ഇട്ടി മാണി മെയ്ഡ് ഇൻ ചെെന ചിത്രത്തിന്റെ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. ഓ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ണം റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂവാരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ ജിബി, ജോജു എന്നിവർ ചേർന്നാണ് സംവിധാനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHANLAL, VIRAL VIDEO, SOCIAL MEDIA, REASON
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.