കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ വളരെ പ്രധാനപ്പെട്ട ക്ഷേത്രമാണ് ചോറ്റാനിക്കര. രാവിലെയും വൈകിട്ടും ശീവേലി എടുക്കുന്നു എന്നുള്ളതാണ് ഈ ക്ഷേത്രത്തിൻറെ പ്രത്യേകത. ഈ ക്ഷേത്രത്തിൽ കൊമ്പനാനകളെ എഴുന്നള്ളിക്കാറില്ല. പകരം പിടിയാനകളെയാണ് എഴുന്നളളിക്കാറ്.
ചോറ്റാനിക്കര അമ്മയുടെ തിടമ്പ് എടുക്കാൻ ഭാഗ്യം സിദ്ധിച്ച ഗജ സുന്ദരിയാണ് പാഞ്ചാലി. തിരുവയ്ക്കത്തപ്പനെ സേവിക്കുന്ന വേമ്പനാട് അർജ്ജുനനോടൊപ്പമാണ് പാഞ്ചാലി ആന കേരളത്തിലേക്ക് വരുന്നത്. തിടമ്പേറ്റിയാൽ ഉത്സവ ചിട്ടകളിൽ അണുവിട മാറ്റമുണ്ടാകില്ല. ക്ഷേത്ര ചടങ്ങുകളിലെ ചിട്ടകളിൽ വളരെ പ്രധാന്യം കൊടുക്കുന്ന ഒരു പിടിയാന കൂടിയാണ് പാഞ്ചാലി. കോട്ടയം കൊടുങ്ങൂർ പൂരത്തിന് മണിക്കൂറുകളോളം തിടമ്പേറ്റിയ ആന കൂടിയാണ് പാഞ്ചാലി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |