ന്യൂയോർക്ക് : വിമാനയാത്രയ്ക്കിടെ 14കാരിക്ക് മുന്നിൽ സ്വയംഭോഗം ചെയ്യുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ. മസാച്യുറ്റ്‌സിലെ കേംബ്രിഡ്‌ജിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഡോ. സുദീപ്ത മൊഹന്തിയെയാണ് (42) പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
ഹവായിയിലെ ഹൊനോലുലുവിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലായിരുന്നു ഇയാൾ 14കാരിക്ക് നേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയത്. 2022 മേയ് 27നായിരുന്നു സംഭവം. പുതപ്പു കൊണ്ട് മറച്ചായിരുന്നു ഇയാളുടെ ചെയ്തികളെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടി തന്നെയാണ് ഇയാൾക്കെതിരെ ബോസ്റ്റൺ കോടതിയി? സത്യവാങ്‌മൂലം നൽകിയത്. അഞ്ചു മണിക്കൂറോളം ഇയാൾ വിമാനത്തിൽ ഇത്തരത്തിൽ അശ്ലീല പ്രവൃത്തി ചെയ്തെന്ന് സത്യവാങ്മൂലത്തിൽ പഖയുന്നു. ഇയാളുടെ പ്രവൃത്തിയിൽ അസ്വസ്ഥത തോന്നിയ പെൺകുട്ടി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നതായും കോടതിയെ അറിയിച്ചു.
വിമാനം ഇറങ്ങിയ ശേഷം പെൺകുട്ടി കുടുംബത്തോട് വിവരം പറഞ്ഞു. ഇവർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തെങ്കിലും ഒന്നും ഓർക്കുന്നില്ലെന്നാണ് ഇയാൾ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |