SignIn
Kerala Kaumudi Online
Monday, 22 July 2019 1.14 AM IST

ഇനി വൈദ്യുതി ബോർഡിന്റെ ഊഴം

kseb

ജ​ന​ത്തെ​ ​കൂ​ടു​ത​ൽ​ ​ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്ന് ​വി​ചാ​ര​മു​ള്ള​തു​കൊ​ണ്ടാ​ണ് ​വൈ​ദ്യു​തി​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​ ​ഇ​പ്പോ​ഴ​ത്തെ​ ​തോ​തി​ൽ​ ​മ​തി​യെ​ന്നു​ ​വ​ച്ച​തെ​ന്നാ​ണ് ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​ഒ​രു​ ​നാ​ണ​വു​മി​ല്ലാ​തെ​ ​പ​റ​ഞ്ഞു​വ​ച്ച​ത്.​ ​മു​മ്പൊ​രി​ക്ക​ലു​മു​ണ്ടാ​കാ​ത്ത​ ​ത​ര​ത്തി​ൽ​ ​ഒ​റ്റ​യ​ടി​ക്ക് ​വൈ​ദ്യു​തി​നി​ര​ക്കും​ ​മ​റ്റ് ​അ​നു​ബ​ന്ധ​ ​നി​ര​ക്കു​ക​ളും​ ​കൂ​ട്ടി​ ​ഒ​രു​ ​വ​ർ​ഷം​ 900​ ​കോ​ടി​ ​രൂ​പ​ ​അ​ധി​ക​മാ​യി​ ​പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വി​നൊ​പ്പ​മാ​ണ് ​ഈ​ ​അ​വ​കാ​ശ​വാ​ദ​മെ​ന്ന് ​ഓ​ർ​ക്ക​ണം.​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വൈ​ദ്യു​തി​ക്ക് ​മാ​ത്ര​മ​ല്ല​ ​ഉ​പ​ഭോ​ക്താ​വ് ​വി​ല​ ​ന​ൽ​കേ​ണ്ടി​ ​വ​രു​ന്ന​ത്.​ ​മ​നു​ഷ്യ​ന് ​മ​ന​സി​ലാ​കാ​ത്ത​ ​മ​റ്റ് ​എ​ന്തി​നൊ​ക്കെ​യോ​കൂ​ടി​ ​വി​ല​ ​ന​ൽ​കേ​ണ്ടി​വ​രു​ന്നു.​ ​സ്വ​ന്തം​ ​പ​ണം​ ​മു​ട​ക്കി​ ​വാ​ങ്ങി​വ​ച്ച​ ​മീ​റ്റ​റാ​ണെ​ങ്കി​ലും​ ​അ​തി​നും​ ​മാ​സ​വാ​ട​ക​ ​ന​ൽ​കാ​ൻ​ ​ഉ​പ​ഭോ​ക്താ​വ് ​നി​ർ​ബ​ന്ധി​ത​നാ​ണ്.​ ​ഫി​ക്സ​ഡ് ​ചാ​ർ​ജ് ​എ​ന്ന​ ​പേ​രി​ലു​മു​ണ്ട് ​മ​റ്റൊ​രു​ ​കൊ​ള്ള.​ ​വൈ​ദ്യു​തി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​ള്ള​ ​പി​ഴ​ശി​ക്ഷ​യാ​ണ​ത്.​ ​അ​തി​ലു​മു​ണ്ട് ​ഇ​പ്പോ​ൾ​ ​കാ​ര്യ​മാ​യ​ ​വ​ർ​ദ്ധ​ന.​ ​​ ​ഗാ​ർ​ഹി​ക​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​സ്ലാ​ബ​ടി​സ്ഥാ​ന​ത്തി​ൽ​ 18​ ​രൂ​പ​ ​മു​ത​ൽ​ 254​ ​രൂ​പ​വ​രെ​ ​അ​ധി​കം​ ​ന​ൽ​കേ​ണ്ടി​വ​രും.​ ​ഇ​തി​നൊ​പ്പ​മാ​ണ് ​മ​റ്റ് ​നി​ര​ക്കു​ക​ളി​ലു​ണ്ടാ​കു​ന്ന​ ​അ​ധി​ക​ ​ഭാ​ര​വും.​ ​പ്ര​തി​മാ​സം​ 40​ ​യൂ​ണി​റ്റ് ​വ​രെ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ബി.​പി.​എ​ൽ​കാ​രെ​യും​ ​കാ​ൻ​സ​ർ​ ​രോ​ഗി​ക​ളെ​യും​ ​വി​ക​ലാം​ഗ​രെ​യും​ ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ​ ​ദു​രി​ത​ബാ​ധി​ത​രെ​യും​ ​മ​റ്റും​ ​നി​ര​ക്കു​ ​വ​ർ​ദ്ധ​ന​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​ ​എ​ത്ര​ ​കു​ടും​ബ​ങ്ങ​ൾ​ ​വ​രും​?​ ​കു​ടി​ലു​ക​ളി​ൽ​ ​പോ​ലും​ ​വൈ​ദ്യു​തി​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​ ​ഏ​തെ​ങ്കി​ലും​ ​വീ​ടു​ ​കാ​ണു​മോ​?​ ​നാ​ല്പ​ത് ​യൂ​ണി​റ്റി​ൽ​ ​ഒ​തു​ങ്ങു​ന്ന​താ​ണോ​ ​അ​വ​രു​ടെ​ ​വൈ​ദ്യു​തി​ ​ആ​വ​ശ്യ​ങ്ങ​ൾ​?​ ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ന്മ​ചെ​യ്യ​ണ​മെ​ന്ന് ​യ​ഥാ​ർ​ത്ഥ​മാ​യി​ ​ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ​ ​കാ​ലാ​നു​സൃ​ത​മാ​യി​ ​ചി​ന്തി​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.

എ​ല്ലാ​രം​ഗ​ത്തും​ ​നി​ര​ക്കു​വ​ർ​ദ്ധ​ന​ ​സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രി​ക്കെ​ ​വൈ​ദ്യു​തി​ബോ​ർ​ഡും​ ​നി​ര​ക്ക് ​പ​രി​ഷ്ക​രി​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​ണ് ​എ​ന്ന​ ​വാ​ദം​ ​പൂ​ർ​ണ​മാ​യും​ ​ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.​ ​എ​ന്നാ​ൽ​ ​ധൂ​ർ​ത്തും​ ​പാ​ഴ്ച്ചെ​ല​വു​ക​ളും​ ​കു​റ​യ്ക്കാ​നോ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കാ​ര്യ​ക്ഷ​മ​ത​ ​വ​ർ​ദ്ധി​പ്പി​ച്ച് ​ശ​മ്പ​ള​ഭാ​രം​ ​കു​റ​യ്ക്കാ​നോ​ ​ന​ട​പ​ടി​യൊ​ന്നും​ ​എ​ടു​ക്കാ​തെ​ ​ര​ണ്ടു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​വി​വേ​ച​ന​ര​ഹി​ത​മാ​യി​ ​ചാ​ർ​ജ് ​വ​ർ​ദ്ധി​പ്പി​ക്കു​ക​ ​എ​ന്ന​ ​എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് ​ബോ​ർ​ഡ് ​തേ​ടു​ന്ന​ത്.​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​എ​ന്ന​ ​വെ​ള്ളാ​ന​ ​ബോ​ർ​ഡി​ന് ​സ​ക​ല​വി​ധ​ ​ഒ​ത്താ​ശ​യും​ ​ന​ൽ​കു​ന്നു​മു​ണ്ട്.​ നി​ര​ക്കു​വ​ർ​ദ്ധ​ന​ ​ആ​വ​ശ്യം​ ​ഉ​യ​രു​മ്പോ​ഴെ​ല്ലാം​ ​ബോ​ർ​ഡും​ ​ക​മ്മി​ഷ​നും​ ​ന​ട​ത്തി​വ​രാ​റു​ള്ള​ ​ച​ക്ക​ള​ത്തി​പോ​രാ​ട്ടം​ ​ജ​ന​ങ്ങ​ൾ​ക്ക് ​പ​രി​ചി​ത​മാ​യി​ക​ഴി​ഞ്ഞു.​ ​അ​ട്ടി​മ​റി​ക്കൂ​ലി​പോ​ലെ​ ​വ​ലി​യൊ​രു​ ​വ​ർ​ദ്ധ​ന​യാ​കും​ ​ബോ​ർ​ഡ്ആ​വ​ശ്യ​പ്പെ​ടു​ക.​ ​ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ​ ​ബോ​ർ​ഡി​ന് ​തൃ​പ്തി​ക​ര​മാ​യ​ ​വി​ധം​ ​ഒ​രു​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​യ്ക്ക് ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​ഓ​രോ​ ​ത​വ​ണ​ ​നി​ര​ക്ക് ​വ​ർ​ദ്ധി​ക്കു​മ്പോ​ഴും​ ​വ​ർ​ദ്ധ​ന​യി​ലൂ​ടെ​ ​ല​ഭി​ക്കു​മെ​ന്നു​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​വ​രു​മാ​ന​ത്തി​ന്റെ​ ​എ​ത്ര​യോ​ ​ഇ​ര​ട്ടി​യാ​കും​ ​ബോ​ർ​ഡി​ന് ​കു​ടി​ശ്ശി​ക​യി​ന​ത്തി​ൽ​ ​ബാ​ക്കി​ ​നി​ൽ​ക്കു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​നി​ര​ക്ക് ​കൂ​ട്ടി​യ​പ്പോ​ഴു​മു​ണ്ട് ​പി​രി​ഞ്ഞു​കി​ട്ടാ​നാ​യി​ ​ര​ണ്ടാ​യി​ര​ത്തി​ലേ​റെ​ ​കോ​ടി​ ​രൂ​പ.​ ​ഇ​തി​ന്റെ​ ​പ​കു​തി​യെ​ങ്കി​ലും​ ​പി​രി​ച്ചെ​ടു​ത്താ​ൽ​ ​മ​തി,​ ​ദു​ർ​വ​ഹ​മാ​യ​ ​ഇ​പ്പോ​ഴ​ത്തെ​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​യി​ൽ​ ​നി​ന്ന് ​ഉ​പ​ഭോ​ക്താ​ക്ക​ളെ​ ​ഒ​ഴി​വാ​ക്കാ​ൻ.​ ​ഗാ​ർ​ഹി​ക​ ​ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​ ​ഒ​രാ​ൾ​പോ​ലും​ ​കു​ടി​ശ്ശി​ക​ക്കാ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​കാ​ണു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ല.​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളും​ ​വ​ൻ​കി​ട​ ​വ്യ​വ​സാ​യി​ക​ളു​മാ​ണ് ​കു​ടി​ശ്ശി​ക​ക്കാ​രു​ടെ​ ​ലി​സ്റ്റി​ൽ​ ​മു​ൻ​പ​ന്തി​യി​ലു​ള്ള​ത്.​ ​ഗാ​ർ​ഹി​ക​ ​ഉ​പ​ഭോ​ക്താ​വ് ​ബി​ല്ല​ട​യ്ക്കു​ന്ന​തി​ൽ​ ​വീ​ഴ്ച​വ​രു​ത്തി​യാ​ൽ​ ​ത​ൽ​ക്ഷ​ണം​ ​വൈ​ദ്യു​തി​ബ​ന്ധം​ ​വി​ച്ഛേ​ദി​ക്കും.​ ​വ​ൻ​കി​ട​ക്കാ​ർ​ക്ക് ​ആ​ ​പേ​ടി​ ​വേ​ണ്ട.​ ​വെ​ള്ള​ക്ക​രം​ ​അ​ട​ച്ചി​ല്ലെ​ങ്കി​ൽ​ ​ക​ണ​ക്ഷ​ൻ​ ​വി​ച്ഛേ​ദി​ക്കു​മെ​ന്ന് ​സ​ദാ​ ​ഭീ​ഷ​ണി​ ​മു​ഴ​ക്കാ​റു​ള്ള​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യാ​ണ് ​ക​റ​ന്റ് ​ചാ​ർ​ജ്ജ് ​കു​ടി​ശ്ശി​ക​ക്കാ​രി​ൽ​ ​ഏ​റ്റ​വും​ ​മു​ന്നി​ലു​ള്ള​ത​ത്രെ.
വൈ​ദ്യു​തി​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​യി​ൽ​ ​നി​ന്ന് ​അ​പൂ​ർ​വം​ ​ചി​ല​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​മാ​ത്ര​മേ​ ​ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ളു.​ ​വ​ർ​ദ്ധ​ന​ ​എ​ത്ര​ ​ചെ​റു​താ​ണെ​ങ്കി​ലും​ ​അ​തി​ന്റെ​ ​പ്ര​ത്യാ​ഘാ​തം​ ​സ​ർ​വ​മേ​ഖ​ല​ക​ളെ​യും​ ​ബാ​ധി​ക്കു​മെ​ന്ന​താ​ണ് ​എ​ടു​ത്തു​പ​റ​യേ​ണ്ട​ ​കാ​ര്യം.​ ​ഇ​ന്ധ​ന​വി​ല​ ​നേ​രി​യ​തോ​തി​ൽ​ ​കൂ​ടി​യാ​ലും​ ​വി​പ​ണി​യി​ൽ​ ​അ​ത് ​പ്ര​തി​ഫ​ലി​ക്കാ​റു​ള്ള​തു​പോ​ലെ​ ​ത​ന്നെ​യാ​ണ് ​വൈ​ദ്യു​തി​യു​ടെ​ ​കാ​ര്യ​ത്തി​ലും​ ​സം​ഭ​വി​ക്കാ​ൻ​ ​പോ​കു​ന്ന​ത്.​ ​പൊ​ടി​പ്പു​ ​മി​ല്ലു​ക​ൾ​ ​തൊ​ട്ട് ​സി​നി​മാ​ശാ​ല​ക​ളി​ൽ​ ​വ​രെ​ ​നി​ര​ക്കു​വ​ർ​ദ്ധ​ന​യു​ടെ​ ​ആ​ഘാ​തം​ ​അ​നു​ഭ​വ​പ്പെ​ടും.
യൂ​ണി​റ്റി​ന് ​പ​ത്തു​പൈ​സ​ ​മാ​ത്രം​ ​ഉ​ത്‌പാദ​ന​ചെ​ല​വ് ​വ​രു​ന്ന​ ​ജ​ല​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക​ളു​ടെ​ ​സ​മൃ​ദ്ധി​യി​ൽ​ ​ക​ഴി​ഞ്ഞു​വ​ന്ന​ ​കേ​ര​ളം​ ​കാ​ലാ​നു​സൃ​ത​മാ​യി​ ​പു​തി​യ​ ​ഉ​ത്‌പാദ​ന ​സ്രോ​ത​സു​ക​ളി​ലേ​ക്ക് ​മാ​റാ​ൻ​ ​മ​ടി​ച്ച​താ​ണ് ​അ​മി​ത​ ​വി​ല​ ​ന​ൽ​കി​ ​വൈ​ദ്യു​തി​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യേ​ണ്ട​ ​ഗ​തി​കേ​ടി​ലെ​ത്താ​ൻ​ ​കാ​ര​ണം.​ ​സ്വ​ന്തം​ ​ഉ​ത്‌​പാ​ദ​ന​ ​നി​ല​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​വ​ശ്യ​ത്തി​ന്റെ​ ​വെ​റും​ ​പ​തി​ന​ഞ്ച് ​ശ​ത​മാ​നം​ ​വൈ​ദ്യു​തി​യേ​ ​ല​ഭി​ക്കു​ന്നു​ള്ളൂ.​ ​മ​ഴ​ ​ച​തി​ച്ചാ​ൽ​ ​അ​തും​ ​പ്ര​തി​സ​ന്ധി​യി​ലാ​കും.​ ​കൂ​ടി​യ​വി​ല​യ്ക്ക് ​പു​റ​ത്തു​നി​ന്നു​ ​വൈ​ദ്യു​തി​ ​വാ​ങ്ങി​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ലൂ​ടെ​ ​ഉ​ണ്ടാ​കു​ന്ന​ ​ന​ഷ്ടം​ ​നി​ക​ത്താ​ൻ​ ​വേ​ണ്ടി​യാ​ണ് ​പ​ല​പ്പോ​ഴും​ ​നി​ര​ക്ക് ​വ​ർ​ദ്ധ​ന​ ​വേ​ണ്ടി​വ​രു​ന്ന​ത്.​ ​പാ​ര​മ്പ​ര്യേ​ത​ര​ ​സ്രോ​ത​സു​ക​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലും​ ​വ​ലി​യ​ ​അ​മാ​ന്ത​മാ​ണ് ​കാ​ണു​ന്ന​ത്.​ ​ഊ​ർ​ജ്ജ​ത്തി​ന്റെ​ ​അ​മൂ​ല്യ​സ്രോ​ത​സാ​യ​ ​സൗ​രോ​ർ​ജ്ജം​ ​വ​ൻ​തോ​തി​ൽ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.​ ​കേ​ന്ദ്ര​പൂ​ളി​ൽ​ ​നി​ന്ന് ​അ​ർ​ഹ​ത​പ്പെ​ട്ട​ ​വി​ഹി​തം​ ​എ​ത്തി​ക്കാ​ൻ​ ​മ​തി​യാ​യ​ ​പ്ര​സ​ര​ണ​ ​ലൈ​നു​ക​ൾ​ ​ഇ​ല്ലാ​ത്ത​തും​ ​സം​സ്ഥാ​ന​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡി​ന്റെ​ ​പ​രാ​ധീ​ന​ത​ക​ളി​ലൊ​ന്നാ​ണ്.​ ​പ​തി​റ്റാ​ണ്ടാ​യി​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ത​ല്ലാ​തെ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​രാ​ജ്യം​ ​ന​ട​പ്പു​വ​ർ​ഷം​ ​ത​ന്നെ​ ​ഒ​റ്റ​ ​വൈ​ദ്യു​തി​ ​ഗ്രി​ഡ് ​എ​ന്ന​ ​ആ​ശ​യ​ത്തി​ലേ​ക്ക് ​ന​ട​ന്നെ​ത്തു​ക​യാ​ണ്.​ ​അ​തി​ന്റെ​ ​പേ​രി​ലും​ ​ഇ​വി​ടെ​ ​മു​റു​മു​റു​പ്പും​ ​സ​മ​രാ​ഹ്വാ​ന​വു​മെ​ല്ലാം​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​ഒ​റ്റ​ ​ഗ്രി​ഡി​ൽ​ ​ചേ​ർ​ന്നാ​ൽ​ ​സം​സ്ഥാ​ന​ത്തി​ന് ​എ​ന്തോ​ ​വ​ലി​യ​ ​ആ​പ​ത്ത് ​വ​രാ​ൻ​ ​പോ​കു​ന്നു​വെ​ന്ന​ ​മ​ട്ടി​ലാ​ണ് ​ഓ​രി​യി​ട​ൽ.​ ​സ്വ​യം​ ​ന​ന്നാ​കു​ക​യു​മി​ല്ല,​ ​ന​ന്നാക്കാ​ൻ​ ​സ​മ്മ​തി​ക്കു​ക​യു​മി​ല്ല​ ​എ​ന്ന​ ​ഈ​ ​അ​വ​സ്ഥ​ ​തു​ട​രു​ന്നി​ട​ത്തോ​ളം​ ​കാ​ലം​ ​വൈ​ദ്യു​തി​ക്ക് ​അ​ധി​ക​നി​ര​ക്ക് ​ന​ൽ​കാ​ൻ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നു​ ​തീ​ർ​ച്ച.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, KSEB, ELECTRICITY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.