SignIn
Kerala Kaumudi Online
Saturday, 21 September 2019 9.33 PM IST

എല്ലാം അടി മുടി മാറിയിരിക്കുന്നു, സേതുമാധവന്റെ പതനത്തിന് സാക്ഷിയായ ആൽമരമൊഴിച്ച്, വൈറലായി കുറിപ്പ്

kireedam-film

കാലമേറെയായെങ്കിലും മലയാളികളുടെ മനസിലെ നൊമ്പരമാണ് സിബിമലയിൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം. തലസ്ഥാനത്ത് ചിത്രീകരിച്ച കിരീടം സിനിമയിലെ ലൊക്കേഷനുകൾ ഇപ്പോഴും ആ സിനിമയുമായി ചേർത്താണ് അറിയപ്പെടുന്നത്. കിരീടം സിനിമയിൽ ഇടം പിടിച്ച വെള്ളായണികായലിന് സമീപത്തെ പാലം പിന്നീട് അറിയപ്പെട്ടത് കിരീടം പാലം എന്നാണ്. അടുത്തിടെ പുനർനിർമ്മിച്ച കിരീടം പാലത്തിന് തിലകന്റെ പേര് നൽകിയ ചടങ്ങിൽ സൂപ്പർതാരം മോഹൻലാൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കിരീടം സിനിമയുടെ ക്‌ളൈമാക്സ് ചിത്രീകരിച്ച തലസ്ഥാനത്തെ കാഞ്ഞിരംമൂട് എന്ന സ്ഥലത്തെ ആൽമരമാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. അച്ഛനെ രക്ഷിക്കാനായി കൊലപാതകിയാകേണ്ടിവന്ന സേതുമാധവനായി മോഹൻലാൽ പകർന്നാടിയ ക്‌ളൈമാക്സിൽ എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സീനുണ്ട്. ഈ ആൽമരമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്.

കിരീടം സിനിമ ഇറങ്ങി മുപ്പതാണ്ടുകൾ പിന്നിട്ടിട്ടും, ചുറ്റിലും വികസന പ്രവർത്തനങ്ങൾ പല രൂപമാറ്റങ്ങൾ വരുത്തിയിട്ടും തേടിയെത്തുന്നവർക്ക് തണലൊരുക്കി നിൽക്കുന്ന ആൽമരത്തിന്റെ ചിത്രവും കിരീടവുമായുള്ള ബന്ധവും ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത് അരുവിക്കര എം.എൽ.എ ശബിരീനാഥനാണ്.

ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂർണരൂപം

ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്.

മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു.പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക്‌ നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KIREEDAM, MALAYALAM FILM, MOVIE, MOHANLAL, KS SABARINADHAN, THILAKAN, SOCIAL MEDIA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.