SignIn
Kerala Kaumudi Online
Friday, 05 June 2020 6.37 AM IST

കോൺഗ്രസിന്റെ ആയിരം വീടുകൾ അഞ്ഞൂറായി ഒടുവിൽ 371 വീടുകളുടെ വിവരങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ് നേതാവ്

home

കഴിഞ്ഞ വർഷം കേരളത്തെ ദിവസങ്ങളോളം മുക്കിയ മഹാപ്രളയത്തിൽ വീടുനഷ്ടമായവർ പതിനായിരങ്ങളാണ്. ഇവർക്ക് സഹായ വാഗ്ദാനവുമായി വ്യക്തികളും സംഘടനകളും രംഗത്തെത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആയിരം വീടുകൾ ഭവന രഹിതർക്കായി വച്ചു നൽകും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ വർഷമൊന്നായിട്ടും പറഞ്ഞതിന്റെ പകുതി പോലും പൂർത്തീകരിക്കാനാവാതെ കുഴങ്ങുകയാണ് പാർട്ടി. ഇതിനിടെ നിയമസഭയിലടക്കം പ്രതിപക്ഷം ഇതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടതായും വന്നു. ഇതിന് പിന്നാലെ പത്രസമ്മേളനത്തിൽ ആയിരം വീടുകൾ നിർമ്മിക്കുവാനുള്ള ഫണ്ട് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് വാഗ്ദ്ധാനം ചെയ്ത ആയിരം വീടുകൾ അഞ്ഞൂറാക്കി വെട്ടിക്കുറയ്ക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ എം.എം.ഹസൻ കോൺഗ്രസ് നിർമ്മിക്കുന്ന 371 വീടുകളുടെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. 18.55 കോടിരൂപ ചിലവിലാണ് ഇത്രയും വീടുകൾ നിർമ്മിക്കുന്നതെന്നാണ് അദ്ദേഹം നൽകുന്ന വിവരം. സംഭാവനകൾ നൽകിയവരുടെ വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

371 വീടുകള്‍ പൂര്‍ത്തിയാകുന്നു : 18.55 കോടി ചെലവ്

പ്രളയ ബാധിതര്‍ക്ക് കെ.പി.സി.സി. നിര്‍മ്മിച്ചു നല്‍കുന്ന
വീടുകളുടെ വിശദവിവരം:

കെ.പി.സി.സി. പ്രഖ്യാപിച്ച ആയിരംവീടു പദ്ധതിയിലേക്ക് തിരുവനന്തപുരത്തു ശാസ്തമംഗലം ധനലക്ഷ്മി ബാങ്കില്‍ തുടങ്ങിയ പ്രത്യേക അക്കൗണ്ടില്‍ ഇതുവരെ ലഭിച്ച സംഭാവനകളുടെ വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. ശ്രീമതി എലിസബത്ത് ആന്റണി (ണ/ീ അ.ഗ. അിീേി്യ) - 500000/-
2. ശ്രീ.വി.എം.സുധീരന്‍ - ''
3. ശ്രീമതി റഹിയാ ഹസ്സന്‍ (ണ/ീ ങ.ങ. ഒമമൈി) - ''
4. പ്രൊ.കെ.വി.തോമസ് - ''
5. പ്രൊ.പി.ജെ.കുര്യന്‍ - ''
6. ഡോ.പുഷ്പം സൈമൺ (കാഞ്ഞിരംകുളം) - ''
7. ശ്രീ.വെങ്കിട പ്രഭാകര രാമചന്ദ്രറാവു (ആന്ധ്ര) - ''
8. ശ്രീ.എ.രാമസ്വാമി (പാലക്കാട് താലൂക്ക് - ''
ആഹറഴ & റോഡ് വര്‍ക്കേഴ്‌സ് സൊസൈറ്റി)
9. ശ്രീ.കെ.കെ.നൗഷാദ് (ആലപ്പുഴ ജനശ്രീ) - ''
10. ശ്രീ.എന്‍.കെ.സുധീര്‍ (തൃശ്ശൂര്‍) - ''
11. ഡോ.ശൂരനാട് രാജശേഖരന്‍ - ''
12. ശ്രീ.പി.പി.തങ്കച്ചന്‍ - ''
13. ശ്രീമതി ബിന്ദുകൃഷ്ണ - ''
14. ശ്രീ.എ.എ.റഹിം (നെടുമങ്ങാട്) - ''
15. ശ്രീ.അടൂര്‍ പ്രകാശ് - ''
16. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ - ''
17. മാലിക് മുഹമ്മദ് പള്ളിക്കല്‍ - ''
18. ശ്രീമതിപത്മജ വേണുഗോപാല്‍ - ''
19. ശ്രീ.അന്‍വര്‍ഷാ ഷാഹുല്‍ഹമീദ് - ''
20. തടാകം ഫൗണ്ടേഷന്‍ - ''
എന്നിവര്‍ 5 ലക്ഷം രൂപ വീതവും, ഡോ.ശശിതരൂര്‍ 3 ലക്ഷവും, ഈശരിബായി മെമ്മോറിയല്‍ ട്രസ്റ്റ് 3 ലക്ഷം രൂപയും, ഗജടഠഅ 20 ലക്ഷം രൂപയും, ഷാജി രേണു ഷാജി 25000/- രൂപയും, രാജീവ് യൂത്ത് ഫൗണ്ടേഷന്‍ 1 ലക്ഷം രൂപയും, സുനില്‍ 25000/- രൂപയും, മോഡുലര്‍ ഇന്‍ഫാടെക് പ്രൈവറ്റ് ലിമിറ്റഡ് 50000/- രൂപയും കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 3 ലക്ഷം രൂപയും, കേരള സ്റ്റേറ്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ 3 ലക്ഷം രൂപയും ബാങ്കിലേക്കു അഭ്യദയകാംക്ഷികള്‍ നേരിട്ടടച്ച 3,79,903/- രൂപയും രാജീവ്ഗാന്ധി നാഷണല്‍ റിലീഫ് & വെല്‍ഫയര്‍ ട്രസ്റ്റില്‍ നിന്നും 2,16,00000/- രൂപയും ഉള്‍പ്പടെ 3,53,43,903/- രൂപ അക്കൗണ്ടില്‍ ലഭിച്ചിട്ടുണ്ട്.
പ്രളയബാധിതര്‍ക്ക് കെ.പി.സി.സി. പ്രഖ്യാപിച്ച ഭവന പദ്ധതികളില്‍ കെ.പി.സി.സിക്ക് ലഭിച്ച ഫണ്ടുപയോഗിച്ച് ഇതിനകം വിവിധ ജില്ലകളില്‍ 23 വീടുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. ഇവയില്‍ ആലപ്പുഴയില്‍ 4 ഉം, എറണാകുളത്ത് 6 ഉം, വയനാട് 7 ഉം, ഇടുക്കിയില്‍ 5 ഉം, തിരുവനന്തപുരത്ത് ഒരു വീടിന്റെ ഉള്‍പ്പെടെ 23 വീടുകളാണ് വിവിധ ഘട്ടങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ഇതിനായി 1 കോടി 15 ലക്ഷം രൂപ നിര്‍മ്മാണച്ചെലവിനായി ഗുണഭോക്താക്കള്‍ക്ക് നല്‍കി കഴിഞ്ഞു. കെ.പി.സി.സി. ഫണ്ടില്‍ ലഭിച്ച തുകയില്‍ ഈ തുക കഴിച്ച് ബാക്കി വരുന്ന 2.38 കോടി രൂപ 47 വീടുകളുടെ നിര്‍മ്മാണത്തിനായി വിവിധ ജില്ലകളിലേക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. എറണാകുളത്ത് ഈ ഫണ്ടുപയോഗിച്ച് പുതുതായി 25 വീടുകളും, ആലപ്പുഴ 20 വീടും, കോട്ടയം, കണ്ണൂര്‍, കൊല്ലം ജില്ലകളിലായി 8 വീടുകളും ഉള്‍പ്പെടെ 53 വീടുകളുടെ നിര്‍മ്മാണം കൂടി നടത്തും. അങ്ങനെ കെ.പി.സി.സി. ഫണ്ടില്‍ ലഭിച്ച തുക കൊണ്ട് 76 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കര്‍ണാടക പി.സി.സി. കെ.പി.സി.സി. ഫണ്ടിലേക്ക് 1 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ തുക കൂടി കിട്ടിയാല്‍ 20 വീടുകള്‍ കൂടി കെ.പി.സി.സി. നിര്‍മ്മിച്ചു നല്‍കും. അങ്ങനെ മൊത്തം 96 വീടുകള്‍ കെ.പി.സി.സി. നിര്‍മ്മിച്ചു നല്‍കും. 14 ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 110 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി നടന്നു കൊണ്ടിരിക്കുന്നു.
എറണാകുളം ജില്ലയിലെ എം.എല്‍.എമാരായ വി.ഡി.സതീശന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, റോജി.എന്‍.ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ അവരുടെ മണ്ഡലങ്ങളില്‍ അവരുടേയും, പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഈ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 വീടുകള്‍ കൂടി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. , ഗജടഠഅ , ഗടഠ വര്‍ക്കേഴ്‌സ് യൂണിയന്‍, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍, ചഏഛ അസോസിയേഷന്‍, കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ വിവിധ ജില്ലകളിലായി 30 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു.
പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലും, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലുമായി 25 വീടുകള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ മണ്ഡലത്തില്‍ 132, 133 ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ കെ.എസ്.യു. സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.നയിം മുള്ളുങ്കളുടെ നേതൃത്വത്തില്‍ പ്രളയ ബാധിതര്‍ക്കായി 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.
കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് 371 വീടുകളാണ് പൂര്‍ത്തിയായതും പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതും. ഇതിന് മൊത്തം ചെലവാകുന്ന തുക 18.55 കോടി രൂപയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MM HASSAN, KERALA FLOOD, FLOOD KERALA, FLOOD, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.