SignIn
Kerala Kaumudi Online
Tuesday, 16 July 2019 10.46 PM IST

ആ സീനിനെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു, ടൊവിനോയുമായുള്ള ലിപ്‌ലോക്കിനെ കുറിച്ച് അഹാന

luca

യുവനടി അഹാനയും യൂത്ത് ഐക്കൺ ടൊവിനോ തോമസും തകർത്ത് അഭിനയിച്ച ലൂക്ക എന്ന സിനിമ ഇപ്പോഴും തിയേറ്ററുകളിൽ തകർത്തോടുകയാണ്. ചിത്രത്തിൽ അഹാന അവതരിപ്പിച്ച നിഹാരിക എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ടോവിനോയുമായുള്ള ലിപ് ലോക്ക് സീനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന. സിനിമയിൽ സ്വാഭാവികമായി വരുന്നതാണ് ആ സീനെന്നും അതിൽ അസ്വാഭാവികതയില്ലെന്നും അഹാന പറയുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അഹാനയുടെ തുറന്നുപറച്ചിൽ.

അഹാനയുടെ വാക്കുകൾ

ടൊവിനോയുമായുള്ള ലിപ്‌ലോക്ക് സീൻ തിരക്കഥയിൽ പ്രത്യേക അവസരത്തിൽ സ്വാഭാവികമായി വരുന്നതാണ്. അതേക്കുറിച്ച് സംവിധായകൻ വിശദീകരിക്കാതെ തന്നെ എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കഥ കൺവിൻസിങ് ആണെങ്കിൽ പിന്നെ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല. നിഹയെന്ന കഥാപാത്രത്തെ അത്രമാത്രം ഉൾക്കൊണ്ടാണ് ചെയ്തത്. പിന്നെ തിയേറ്ററിൽ ആ സീൻ വരുമ്പോൾ അതിൽ അസ്വാഭാവികതയില്ല. ഞാൻ നാലുതവണ കണ്ടപ്പോഴും ഫാമിലി ഓഡിയൻസ് ഉണ്ടായിരുന്നു. അസ്വസ്ഥതകളൊന്നും തോന്നിയില്ല. വെൽ മെയ്ഡ് സീൻ ആണത്. 2017ൽ ആണ് ലൂക്കയെക്കുറിച്ചുള്ള ആദ്യ ചർച്ചകൾ തുടങ്ങുന്നത്. ഏതാണ്ട് രണ്ട് വർഷത്തോളം കഴിഞ്ഞതിന് ശേഷമാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. അതിനിടയിൽ 150 തവണയോളം ആ സ്ക്രിപ്‌റ്റ് ഞാൻ വായിച്ചിട്ടുണ്ട്. വെറുതെ ഇരിക്കുമ്പോഴെല്ലാം സ്ക്രിപ്‌റ്റ് വായിച്ചത് കാരണം അതിലെ ഓരോ വരികളും കാണാപ്പാഠമാണ്. സിനിമ വിജയിച്ചതിൽ സന്തോഷമുണ്ടെന്നും അഹാന പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AHAANA KRISHNA, AHAANA KRISHNA KUMAR, LUKA MOVIE, AHAANA ABOUT TOVINO, TOVINO THOMAS, LUCA, LUCA MALAYALAM, LUCA LIP LOCK SCENE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.