യു.ജി സപ്ലിമെന്ററി
യു.ജി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ പ്രവേശനത്തിന് അർഹത നേടിയവർ ഇന്ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം.
പി.ജി അലോട്ട്മന്റ്
പി.ജി പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെന്റിന് നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കുമായി ഫൈനൽ അലോട്ട്മെന്റ് നടത്തും. പ്രവേശനം നേടിയവർ അപേക്ഷിക്കാൻ പാടില്ല. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം പരിഗണിക്കപ്പെടാത്തവർക്കും ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്വേഡും ഉപയോഗിച്ച് 12ന് വൈകിട്ട് നാലുവരെ പുതുതായി ഓപ്ഷനുകൾ നൽകാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ് സി സുവോളജി (സി.ബി.സി.എസ് റഗുലർ) പരീക്ഷയുടെ കോർ, കോംപ്ലിമെന്ററി പ്രാക്ടിക്കൽ 15 മുതൽ 25 വരെ നടക്കും.
സീറ്റൊഴിവ്
സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ് പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഫോൺ: 04812731042.
പരീക്ഷാഫലം
മൂന്നാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി റഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
ഒൻപതാം സെമസ്റ്റർ ഡ്യുവൽ ഡിഗ്രി മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.ഡി.എം.സി.എ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
രണ്ടാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി (റഗുലർ/സപ്ലിമെന്ററി പുതിയ സ്കീം/പഴയ സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ് സി. സൈക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി സുവോളജി (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.