വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ നിർണായക സ്ഥാനം നേടുമെന്ന് പുതിയ റിപ്പോർട്ട് പുറത്ത്. തിരഞ്ഞെടുപ്പിൽ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും ഇന്ത്യൻ വംശജനായ അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമിയും രണ്ടാം സ്ഥാനത്ത് എത്തും. 56 ശതമാനം ലീഡുമായി ഒന്നാം സ്ഥാനത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
രാമസ്വാമി രണ്ടാമതെത്തുമെന്ന് പറഞ്ഞവരിൽ ഭൂരിഭാഗവും അദ്ദേഹത്തിന് തന്നെ വോട്ട് ചെയ്യുമെന്നാണ് സർവേയിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ, ഡിസാന്റിസ് രണ്ടാം സ്ഥാനം നേടുമെന്ന് പറഞ്ഞവരിൽ മൂന്നിലൊന്ന് ശതമാനം മാത്രമാണ് അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞത്. അതേസമയം, ട്രംപ് ഒന്നാം സ്ഥാനം നേടുമെന്ന് പറഞ്ഞവരിൽ 80 ശതമാനം ജനങ്ങളും അദ്ദേഹത്തിന് തന്നെ വോട്ട് ചെയ്യുമെന്നാണ് പറഞ്ഞത്.
പാലക്കാട്ടുവേരുകളുള്ള മലയാളികുടുംബത്തിൽ നിന്നുള്ള സംരംഭകനാണ് വിവേക് രാമസ്വാമി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ പിന്തുണ ഇന്ത്യൻ വംശജനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമിക്കാണെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. വിവേകിന്റെ അച്ഛൻ രാമസ്വാമി പാലക്കാട് സ്വദേശിയും അമ്മ ഗീത തൃപ്പൂണിത്തുറ സ്വദേശിയുമാണ്. ഇവർ യുഎസിലേക്ക് കുടിയേറിയവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |