വാഷിംഗ്ടൺ: ഇന്ത്യക്കാരായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിലെ വീട്ടിൽ മരിച്ചനിലയിൽ. കർണാടക സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35) ആറ് വയസുകാരനായ മകൻ യഷ് എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും ശരീരത്തിൽ വെടികൊണ്ടിട്ടുണ്ട്.
ഭാര്യയേയും മകനെയും വെടിവച്ച് കൊന്നശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനിയർമാരായ ദമ്പതികൾ കഴിഞ്ഞ ഒൻപത് വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത്.
മകൻ ദിവസവും തന്നെ ഫോൺ വിളിക്കാറുണ്ടായിരുന്നെന്നും മൂന്നുപേരുടെയും മൃതദേഹങ്ങളും നാട്ടിലെത്തിക്കണമെന്നും യുവാവിന്റെ മാതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |