ടെഹ്‌റാൻ: നായയ്ക്ക് അപ്പാർട്ട്‌മെന്റ് വിറ്റതിന് റിയൽ എസ്റ്റേറ്റ് ഏജൻസിയുടെ മേധാവി അറസ്റ്റിൽ. ഈ റിയൽ എസ്റ്റേറ്റ് സ്ഥാപനം ഒരു നായയ്ക്ക് അപ്പാർട്ട്‌മെന്റ് വിൽക്കുന്നതായി കാണിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇറാനിയൻ ദമ്പതികളാണ് തങ്ങളുടെ അപ്പാർട്ട്‌മെന്റ് അവരുടെ നായയുടെ പേരിലേയ്ക്ക് മാറ്റിയത്. 'ചെസ്റ്റർ' എന്നാണ് ഈ നായയുടെ പേര്. ദമ്പതികൾ നായയുടെ കാലിൽ മഷി തേച്ച ശേഷം മുദ്രപത്രത്തിൽ പതിപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്.
ദമ്പതികൾ നായയ്ക്ക് തങ്ങളുടെ അപ്പാർട്ട്മെന്റ് വിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുവതി പറഞ്ഞിരുന്നു. ഇറാനിൽ നായ്ക്കളുടെ ഉടമസ്ഥത നിരോധിക്കുന്ന നിയമമൊന്നുമില്ല. എന്നാൽ അവയെ വളർത്തുമൃഗങ്ങളായി മാത്രം വളർത്തുകയെന്ന് മുൻപ് പുരോഹിതന്മാർപറഞ്ഞിരുന്നു.നായയ്ക്ക് വീടിന്റെ ഉടമസ്ഥാവകാശം നൽകുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ശനിയാഴ്ചയാണ് റിയൽ എസ്റ്റേറ്റ് ഏജന്റിനെ അറസ്റ്റ് ചെയ്യുകയും കമ്പനി അടച്ചുപൂട്ടുകയും ചെയ്തത്. അറസ്റ്റിലായ മേധാവിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |