കാർത്തിക- കാർത്തിക നക്ഷത്രക്കാർക്ക് ഈശ്വരാധീനം വളരെ അനുകൂലമായി നിൽക്കുന്ന സമയമാണിത്. ഏതുകാര്യത്തിന് ഇറങ്ങിയാലും ഈ നക്ഷത്ര ജാതർക്ക് നേട്ടമുണ്ടാകും. ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത പല ആനുകൂല്യങ്ങളും ലഭിക്കും. മഹാവിഷ്‌ണു ക്ഷേത്രദർശനം നടത്തുന്നത് ഉത്തമമായിരിക്കും. ഭദ്രകാളി പ്രീതി നടത്തുന്നതും ഗുണകരമാകും.
മകയിരം- മകയിരം നക്ഷത്രക്കാർക്ക് ആഗ്രഹങ്ങൾ സഫലമാകുന്ന സമയമാണ്. പ്രയത്നത്തിന് ഫലം ലഭിക്കും.
പുണർതം- ഭാഗ്യം വളരെയധികം കടാക്ഷിക്കുന്ന സമയമാണ് ഈ നക്ഷത്രക്കാർക്കുള്ളത്. സാമ്പത്തിക ക്ളേശങ്ങളെ അതിജീവിച്ച് മുന്നോട്ടു പോകാൻ കഴിയും. മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കും വിധമാകും ഇവരുടെ വളർച്ച. ഗണപതി ക്ഷേത്രദർശനം നടത്തുന്നത് ഉത്തമം.
പൂയം- നഷ്ടപ്പെട്ടു പോയ പലതും ഈ നക്ഷത്രക്കാർക്ക് തിരികെ ലഭിക്കും. ലോട്ടറി ഭാഗ്യത്തിന് വളരെയധികം സാദ്ധ്യത പ്രവചിക്കപ്പെടുന്ന നക്ഷത്രക്കാരാണിവർ.
ആയില്യം- സാമ്പത്തിക ക്ളേശങ്ങൾ മാറി വസ്തുവോ വീടോ വാങ്ങാൻ ഇവർക്ക് കഴിയും.
അവിട്ടം, ചതയം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാരാണ് ഈ വർഷം ലോട്ടറി ഭാഗ്യമുള്ളവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |