കോട്ടയം : ആകർഷകമായ പാക്കേജുകളൊരുക്കി ഓണത്തിന് ബഡ്ജറ്റ് ടൂറിസം യാത്രകളുമായി കെ.എസ്.ആർ.ടി.സി. സാധാരണക്കാർക്ക് പോക്കറ്റിലൊതുങ്ങുന്ന ഏകദിന ഉല്ലാസ യാത്രയാണ് തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും ചെലവുകൾ യാത്രക്കാർ സ്വയം വഹിക്കണം. 50 പേരുകളുടെ ഗ്രൂപ്പുകൾക്ക് പ്രത്യേകം ട്രിപ്പുകൾ ക്രമീകരിക്കും. നേരിട്ട് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാം. അന്വേഷണങ്ങൾക്കും ബുക്കിംഗിനും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ. ഫോൺ : 9188456895, 8547564093.
അഞ്ചുരുളി ഏകദിന ഉല്ലാസ യാത്ര
27 ന് രാവിലെ 5.30ന് പുറപ്പെട്ട് ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകൾ, കാൽവരി മൗണ്ട്, അഞ്ചുരുളി, വാഗമൺ മൊട്ടക്കുന്ന്, പൈൻവാലി സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി 9.30 ഓടെ തിരികെയെത്തും. ഒരാൾക്ക് 580 രൂപയാണ് ചാർജ്.
മലക്കപ്പാറ ഏകദിന ഉല്ലാസയാത്ര
28 ന് രാവിലെ 6 ന് പുറപ്പെട്ട് രാത്രി 11 ഓടെ തിരിച്ചെത്തും. തുമ്പൂർമുഴി, ആതിരപ്പള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ സന്ദർശനം. തുടർന്ന് 45 കിലോമീറ്റർ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയിൽ എത്തി ഷോളയാർ ഡാം വ്യൂ കാണാം. യാത്രാ നിരക്ക് 720 രൂപ.
മൂന്നാർ ഏകദിന ഉല്ലാസ യാത്ര
ഫ്ലവർ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, ടീ മ്യൂസിയം, എക്കോപോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മടക്കം. 30 ന് രാവിലെ 5 ന് പുറപ്പെട്ട് രാത്രി 11.30 ന് തിരികെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രാ നിരക്ക് 900 രൂപ.
ഗവി ഏകദിന ഉല്ലാസ യാത്ര
സെപ്തംബർ 1, 7 തീയതികളിൽ രാവിലെ 5 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 10 ഓടെ തിരിച്ചെത്തും. ഗവിയിലൂടെ 70 കിലോമീറ്റർ ജംഗിൾ സഫാരി, ബോട്ടിംഗ്, ഉച്ചഭക്ഷണം, തുടർന്ന് പരുന്തുംപാറ സന്ദർശിച്ച് മടക്കം. എൻട്രി ഫീസ്, ബോട്ടിംഗ്, ഉച്ചഭക്ഷണം എന്നിവ അടക്കം ഒരാൾക്ക് 1650 രൂപ.
ചതുരംഗപ്പാറ ഏകദിന ഉല്ലാസ യാത്ര
രണ്ടിന് രാവിലെ 5 ന് പുറപ്പെട്ട് റിപ്പിൾ വാട്ടർഫോൾസ് സന്ദർശിച്ച് പൊൻമുടി ഡാം എത്തിബോട്ടിംഗ് നടത്തി കള്ളിമാലി വ്യൂപോയിന്റ്, ഗ്യാപ്രോഡ്, ആനയിറങ്കൽ ഡാം, ചതുരംഗപ്പാറ എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി 11ന് തിരികെ എത്തും. ഒരാൾക്ക് 960 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |