കേരള നിയമസഭ ചരിത്രവും ധർമ്മവും
കെ.ജി.പരമേശ്വരൻ നായർ
കേരള നിയമസഭയുടെ ആവിർഭാവവും വികാസ പരിണാമങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്ന പുസ്തകം.നിയമസഭാ സാമാജികർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമായ ഈ ഗ്രന്ഥം വസ്തുനിഷ്ഠമായ അവതരണം കൊണ്ടും സരളമായ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്.പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും കേരളകൗമുദി പ്രത്യേക ലേഖകനുമായിരുന്ന കെ.ജി.പരമേശ്വരൻ നായരാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.ഏറെക്കാലം നിയമസഭാ നടപടികൾ റിപ്പോർട്ടു ചെയ്തിട്ടുള്ള കെ.ജി.യുടെ വിപുലമായ അനുഭവ സമ്പത്ത് ഈ പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു.നാലു പതിപ്പുകളിലായി മുമ്പ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ പരിഷ്ക്കരിച്ച അഞ്ചാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
പ്രസാധകർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
പ്രതിച്ഛായകൾ
എസ്. ഷീലാദേവി
കഴിഞ്ഞുപോയ ജീവിതാനുഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്ന അനുഭൂതി സാന്ദ്രമായ കാഴ്ചകളും ചിന്തകളും സമ്മാനിക്കുന്നൊരു നേർക്കാഴ്ചയാണ് എസ് ഷീലാ ദേവിയുടെ പ്രതിച്ഛായകൾ. ഛായയും പ്രതിച്ഛായയും ഇല്ലാത്ത ജീവിതം ജീവിതമല്ലെന്നും ജീവിതത്തിന് നിറം പിടിപ്പിക്കുന്നതിൽ അകക്കാഴ്ചകൾക്കെന്ന പോലെ പുറം കാഴ്ചകൾക്കും പ്രാധാന്യമുണ്ടെന്നും എഴുത്തുകാരി ഈ പുസ്തകത്തിലൂടെ ഓർമ്മിപ്പിക്കുന്നു. പല സ്ഥലങ്ങളിലായി പറിച്ചു നടപ്പെട്ട ജീവിത ചുറ്റുപാടുകൾ ഗ്രന്ഥകാരിക്ക് അനുഭവങ്ങളുടെ ശക്തമായ പിൻബലം നൽകുന്നതിനാൽ ഈ പുസ്തകത്തിലൂടെ തന്നെത്തന്നെ അറിയുവാനും തന്റെ ജീവിതത്തെ പകർത്തുവാനും ഷീലാദേവിക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രസാധകർ - ഒരുമ പബ്ളിക്കേഷൻസ്
വെള്ളാവി
ആതിര എ.കെ
ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള ഒരു അന്വേഷണമാണ് ആതിര എ. കെയുടെ വെള്ളാവി ; അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ എന്ന പുസ്തകം. മാറി വരുന്ന കേരള ചരിത്രത്തിൽ പല സമൂഹങ്ങളും അവരുടെ പാരമ്പര്യ തൊഴിലുകൾ ഉപേക്ഷിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കു സമൂഹത്തിന്റെ ജീവിതം നൽകുന്ന പാഠം. മനുഷ്യരോട് നേരിട്ട് സംസാരിച്ചും കണ്ടും അറിഞ്ഞും കേട്ടുമെല്ലാമാണ് വെള്ളാവി എന്ന ഈ പുസ്തകം രചയിതാവ് തയ്യാറാക്കിയിരിക്കുന്നത്.
പ്രസാധകർ - ഒലിവ് ബുക്ക്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |