SignIn
Kerala Kaumudi Online
Monday, 22 July 2019 1.40 AM IST

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

calicut-university

ബി.എഡ് പ്രവേശനം
സർവകലാശാലയ്ക്ക് കീഴിലെ ട്രെയിനിംഗ് കോളേജുകളിലേക്കുള്ള ബി.എഡ് ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് ഓൺലൈൻ രജിസ്ട്രേഷൻ സമർപ്പിച്ചതിൽ തിരുത്തൽ വരുത്താൻ ലിങ്ക് 12 പകൽ ഒരു മണി വരെ www.cuonline.ac.in ൽ ലഭ്യമാകും. തിരുത്തൽ വരുത്തുന്നതിന് നോഡൽ ട്രെയിനിംഗ് സെന്റർ മുഖാന്തരമേ സാധ്യമാവുകയുള്ളൂ. രജിസ്ട്രേഷൻ സമയത്ത് ലഭിച്ച ക്യാപ് ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് മാർക്ക്, വെയിറ്റേജ്, കോളേജ് ഓപ്ഷൻ എന്നീ വിവരങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. മാറ്റങ്ങൾ വരുത്തിയതിനുശേഷം അപേക്ഷയുടെ പുതുക്കിയ ഫൈനൽ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. തിരുത്തലുകൾ വരുത്തിയതിനുശേഷം അപേക്ഷ പൂർത്തിയാക്കാത്ത പക്ഷം ഇനിയുള്ള അഡ്മിഷൻ പ്രക്രിയയിൽ നിന്ന് പുറത്തുപോകുന്നതാണ്. രണ്ടാം അലോട്ട്മെന്റിന് ശേഷം വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട തിരുത്തലുകൾ ആവശ്യമില്ലാത്തവരെയും തുടർന്നുള്ള അഡ്മിഷൻ പ്രക്രിയയിലേക്ക് പരിഗണിക്കും. ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരം അഡ്മിഷൻ എടുത്തവർക്കും, എല്ലാ ഹയർ ഓപ്ഷനുകളും ക്യാൻസൽ ചെയ്ത് സ്ഥിരം അഡ്മിഷൻ എടുത്തവർക്കും മേൽപറഞ്ഞ സൗകര്യം ലഭ്യമല്ല.
ഒഴിവുള്ള സീറ്റുകളിലേക്ക് 15-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളേജുകൾക്ക് വെയിറ്റിംഗ് ലിസ്റ്റ് നൽകും. ജൂലായ് ഒമ്പതിന് നിലവിലുള്ള ഒഴിവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ അതേ കാറ്റഗറിയിൽ തുടർന്നും വരുന്ന ഒഴിവുകളിൽ പരിഗണിക്കും. വിദ്യാർത്ഥികൾക്ക് ക്യാപ് ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വെയിറ്റിംഗ് ലിസ്റ്റ് പരിശോധിക്കാം. 16-ന് 11 മണിക്കകം ആവശ്യമായ രേഖകൾ സഹിതം വിദ്യാർത്ഥികൾ കോളേജിൽ ഹാജരാകണം. ഒന്നിൽ കൂടുതൽ കോളേജുകൾ ഓപ്ഷനായി നൽകിയവർക്ക് ആവശ്യമായ പകർപ്പുകൾ സഹിതം പ്രതിനിധികളെ ചുമതലപ്പെടുത്തി കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്തവരുടെ ഇൻഡക്സ് മാർക്ക് അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് അതത് കോളേജുകൾ അന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസിദ്ധീകരിച്ച് അഞ്ച് മണിക്കുള്ളിൽ പ്രവേശനം നടത്തും.
ബി.എഡ് ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം 29 വരെ ലഭിക്കും. അപേക്ഷാ ഫീസ് ജനറൽ 835 രൂപ, എസ്.സി/എസ്.ടി - 450 രൂപ. മേയ് 29-നും ജൂൺ 20നും ഇടയിൽ രജിസ്ട്രേഷൻ ചെയ്തവർക്കായിരിക്കും വെയിറ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനത്തിന് മുൻഗണന. ഇത്തരം വിദ്യാർത്ഥികളുടെ അഭാവത്തിൽ മാത്രമായിരിക്കും ലേറ്റ് രജിസ്ട്രേഷൻ നടത്തുന്നവരെ ഒഴിവുള്ള മെരിറ്റ്/സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുന്നത്. ഫോൺ: 0494 2407016, 2407017.

കാലിക്കറ്റ് സർവകലാശാലാ പെൻഷൻകാരുടെ ഫോം-16 വെബ്സൈറ്റിൽ
2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ചവരുടെ ആദായ നികുതി വിവരങ്ങൾ അടങ്ങിയ ഫോം-16/ഇൻകം സ്റ്റേറ്റ്മെന്റ് (ടാക്സബിൾ ഇൻകം പരിധിയിൽ കുറവായവർക്ക്) വെബ്സൈറ്റിലെ പെൻഷനേഴ്സ് സ്പോട്ടിൽ ലഭ്യമാണ്. നിശ്ചിത തിയതിക്കകം റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്.

കോച്ച് കരാർ നിയമന അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ കായിക പഠനവിഭാഗത്തിൽ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ കോച്ച് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം ജൂലൈ 24-ന് രാവിലെ 9.30-ന് സർവകലശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.

സിൻഡിക്കേറ്റ് യോഗം 18-ന്
കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ജൂലായ് 18ന് രാവിലെ പത്ത് മണിക്ക് ചേരും.

പരീക്ഷ
കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (സി.സി.എസ്.എസ്, 2012, 2013 പ്രവേശനം) ബി.എ/ബി.എസ്.സി/ബി.എസ്.സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷണൽ/ബി.എം.എം.സി/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.ടി.എ/ബി.ടി.എച്ച്.എം/ബി.വി.സി/ബി.എച്ച്.എ/ബി.എ അഫ്സൽ-ഉൽ-ഉലമ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും.

കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം, പാർട്ട്ടൈം) സി.യു.സി.ബി.സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി പരീക്ഷ ജൂലൈ 29-ന് ആരംഭിക്കും.

കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.എസ്.സി പ്രിന്റിംഗ് ടെക്നോളജി (2014 പ്രവേശനം) റഗുലർ പരീക്ഷ ജൂലായ് 29ന് ആരംഭിക്കും.
കാലിക്കറ്റ് സർവകലാശാല ഏഴാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി (ഓണേഴ്സ്-2011 സ്‌കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ യു.ജി സ്പെഷ്യൽ പരീക്ഷ
എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്തത് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കുള്ള കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷണൽ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ സ്പെഷ്യൽ പരീക്ഷ ജൂലായ് 29-ന് സർവകലാശാലാ സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ ആരംഭിക്കും.

പരീക്ഷാഫലം
കാലിക്കറ്റ് സർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാലാ ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ജനറൽ ബയോടെക്നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലൈ 24 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ എൽ.എൽ.ബി (യൂണിറ്ററി), ബി.ബി.എ-എൽ.എൽ.ബി നവംബർ 2018 റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് 25 വരെ അപേക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CALICUT UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.