SignIn
Kerala Kaumudi Online
Tuesday, 16 July 2019 9.51 PM IST

ചന്ദ്രനിലേക്ക് രണ്ടാം വിരുന്നിനൊരുങ്ങി ഇന്ത്യ താമരക്കുമ്പിളിൽ ഇനി എന്തൊക്കെ...?

isro
ചന്ദ്രയാൻ 2 പേടകവും വഹിച്ച് കുതിക്കാനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ ഒരുങ്ങിയിരിക്കുന്ന ജി.എസ്.എൽ.വി.മാർക്ക് 3 എം. വൺ റോക്കറ്റ്

ഒ​രു​ദ​ശ​ക​ത്തി​ന് ​മു​മ്പാ​ണ് ​ഇ​ന്ത്യ​ ​ച​ന്ദ്ര​നി​ലേ​ക്ക് ​ആ​ദ്യ​വി​രു​ന്ന് ​ന​ട​ത്തി​യ​ത്.​ ​അ​ന്ന് ​അ​ത് ​ര​ണ്ടു​ത​ര​ത്തി​ൽ​ ​വി​പ്ള​വ​മാ​യി​രു​ന്നു​ .​ ​ഒ​ന്ന് ​വ​ൻ​ശ​ക്തി​ക​ൾ​ക്ക് ​മാ​ത്രം​ ​ശേ​ഷി​യു​ണ്ടെ​ന്ന് ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ ​ബ​ഹി​രാ​കാ​ശ​ദൗ​ത്യം​ ​ഇ​ന്ത്യ​ ​ഏ​റ്റെ​ടു​ത്തു​വെ​ന്ന​താ​ണ്.​ ​ച​ന്ദ്ര​നി​ൽ​ ​ജ​ല​സാ​ന്നി​ദ്ധ്യം​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് ​ര​ണ്ടാ​മ​ത്തെ​ ​നേ​ട്ടം.


ഇ​പ്പോ​ൾ​ ​പ​തി​നൊ​ന്ന് ​വ​ർ​ഷ​ത്തി​നി​പ്പു​റം​ ​ച​ന്ദ്ര​നി​ലേ​ക്ക് ​ഇ​ന്ത്യ​ ​ര​ണ്ടാം​കു​തി​പ്പി​നൊ​രു​ങ്ങു​മ്പോ​ൾ​ ​ലോ​കം​ ​കാ​ത്തി​രി​ക്കു​ന്ന​ത് ​ച​ന്ദ്ര​നെ​ ​കു​റി​ച്ചു​ള്ള​ ​പു​തി​യ​ ​അ​റി​വു​ക​ൾ​ ​ലോ​ക​ത്തി​ന് ​സ​മ്മാ​നി​ക്ക​പ്പെ​ടു​മോ​ ​എ​ന്ന​താ​ണ്.​ ​ത​മി​ഴ് ​താ​രം​ ​ര​ജ​നി​യു​ടെ​ ​സി​നി​മാ​ഡ​യ​ലോ​ഗ് ​പോ​ലെ​ ​ലേ​റ്റാ​യാ​ലും​ ​ലേ​റ്റ​സ്റ്റാ​യ​ ​മ​ട്ടി​ലാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ര​ണ്ടാം​ ​വി​രു​ന്നി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ.


ഏ​റ്റ​വും​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​ ​തി​ക​വു​ള്ള​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ,​ ​ഇ​ന്ത്യ​യി​ൽ​ ​ത​ന്നെ​ ​വി​കസി​പ്പി​ച്ചെ​ടു​ത്ത​ ​ക്ര​യോ​ ​എ​ൻ​ജി​ൻ​ ​ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ​ ​അ​ത്യു​ഗ്ര​ഭാ​ര​വാ​ഹ​ക​ശേ​ഷി​യു​ള്ള​ ​ജി.​എ​സ്.​എ​ൽ.​വി.​ ​റോ​ക്ക​റ്റ് ​ഉ​പ​യോ​ഗി​ച്ചു​ള​ള​ ​വി​ക്ഷേ​പ​ണം.​ ​ഇ​തു​വ​രെ​ ​ആ​രും​ ​സ്പ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത​ ​ച​ന്ദ്ര​ന്റെ​ ​ത​ണു​ത്ത​റ​ഞ്ഞ​ ​ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലേ​ക്കു​ള്ള​ ​ആ​ദ്യ​സ​ഞ്ചാ​രം.​ഇ​തെ​ല്ലാം​ ​ര​ണ്ടാം​വി​രു​ന്നി​ലെ​ ​സ​വി​ശേ​ഷ​ത​ക​ളാ​ണ്.​ ​ഇ​തി​നെ​ല്ലാ​മു​പ​രി​ ​ഇ​ന്ത്യ​ക്കാ​രെ​ ​മു​ഴു​വ​ൻ​ ​ആ​ഹ്ളാ​ദി​പ്പി​ക്കു​ന്ന​ ​മ​റ്റൊ​രു​കാ​ര്യം​ ​ന​മ്മു​ടെ​ ​ദേ​ശീ​യ​ ​പ​താ​ക​യും​ ​അ​ശോ​ക​ച​ക്ര​വും​ ​ച​ന്ദ്ര​നി​ലും​ ​എ​ന്ന​ന്നേ​ക്കു​മാ​യി​ ​സ്ഥാ​പി​ക്ക​പ്പെ​ടു​മെ​ന്ന​താ​ണ്.

ച​ന്ദ്ര​യാ​ൻ​ 2 പു​തു​പു​ത്തൻ

നീ​ണ്ട​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ​ച​ന്ദ്ര​യാ​ൻ​ രണ്ടി​ന്റെ​ ​തീ​യ​തി​ ​കു​റി​ച്ച​ത്.​ ​ജൂ​ലാ​യ്15​ന് ​പു​ല​ർ​ച്ചെ​ 2.51​ ​ന് ​വി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ ​ച​ന്ദ്ര​യാ​ൻ​ ​ര​ണ്ട്.​ ​സെ​പ്തം​ബ​ർ​ ​ആ​റി​ന് ​ച​ന്ദ്ര​നി​ലെ​ത്തു​മെ​ന്നാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ക​ണ​ക്ക് ​കൂ​ട്ട​ൽ.​ ​രാ​ജ്യ​വും​ ​ശാ​സ്‌​ത്ര​ലോ​ക​വും​ ​ഈ​ ​ര​ണ്ടാം​ ​പ​തി​പ്പി​നാ​യു​ള്ള​ ​കാ​ത്തി​രി​പ്പ് ​തു​ട​ങ്ങി​യി​ട്ട് ​വ​ർ​ഷ​ങ്ങ​ളാ​യി.2008​ ​ലെ​ ​ഒ​ന്നാം​ ​ച​ന്ദ്ര​യാ​ൻ​ ​വി​ജ​യി​ച്ച​ദി​വ​സം​ ​മു​ത​ലു​ള്ള​ ​കാ​ത്തി​രി​പ്പാ​ണ്.​ ​ലോ​ക​ത്തെ​ ​ആ​കെ​ ​അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ​ ​ഐ.​എ​സ്.​ആ​ർ.​ഒ ​യു​ടെ​യും​ ​ഇ​ന്ത്യ​ൻ​ ​ശാ​സ്ത്ര​ ​സ​മൂ​ഹ​ത്തി​ന്റെ​യും​ ​പേ​ര് ​ച​ന്ദ്ര​നോ​ള​മു​യ​ർ​ത്തി​യ​താ​ണ് ​ഒ​ന്നാം​ ​ച​ന്ദ്ര​യാ​ൻ.​ 2008​ ​ഒ​ക്ടോ​ബ​ർ​ 22​ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ​ ​സ​തീ​ഷ് ​ധ​വാ​ൻ​ ​സ്‌​പേ​സ് ​സെ​ന്റ​റി​ൽ​ ​നി​ന്ന് ​കു​തി​ച്ചു​യ​ർ​ന്ന​ ​ച​ന്ദ്ര​യാ​ൻ​ ​ഒ​ന്ന് ​ന​വം​ബ​ർ​ 28​നാ​ണ് ​ച​ന്ദ്ര​ന്റെ​ ​ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ​ത്.​ ​ന​വം​ബ​ർ​ 14​ന് ​ആ​ദ്യ​പ്ര​ധാ​ന​മ​ന്ത്രി​ ​ജ​വ​​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​വി​ന്റെ​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​മൂ​ൺ​ ​ഇം​പാ​ക്ട് ​പ്രോ​ബ് ​ച​ന്ദ്ര​നി​ൽ​ ​ഇ​ടി​ച്ചി​റ​ങ്ങി.​ ​ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ​ ​അ​തു​ണ്ടാ​ക്കി​യ​ ​സ്‌​ഫോ​ട​നം​ ​അ​ന്നോ​ള​മു​ണ്ടാ​യി​രു​ന്ന​ ​ധാ​ര​ണ​ക​ളെ​ക്കൂ​ടി​യാ​ണ് ​ത​ക​ർ​ത്തത്. ​ച​ന്ദ്ര​നി​ൽ​ ​ജ​ല​മു​ണ്ടെ​ന്ന​ ​സ​ത്യം​ അങ്ങനെ ​ലോ​കമറി​ഞ്ഞു.


ച​ന്ദ്ര​നി​ൽ​ ​ജ​ല​സാ​ന്നി​ദ്ധ്യ​മു​ണ്ടെ​ന്ന​ ​ക​ണ്ടെ​ത്ത​ലാ​യി​രു​ന്നു​ ​ച​ന്ദ്ര​യാ​ൻ​ ​ഒ​ന്നാം​ ​ദൗ​ത്യ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​നേ​ട്ട​വും​ ​വി​ജ​യ​വും.​ മൂ​ൺ​ ​ഇം​പാ​ക്ട് ​പ്രോ​ബി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​വി​വ​ര​ങ്ങ​ളാ​ണ് ​അ​ത്ഭു​ത​ക​ര​മാ​യ​ ​ആ​ ​പ്ര​പ​ഞ്ച​സ​ത്യം​ ​ക​ണ്ടെ​ത്താ​ൻ​ ​സ​ഹാ​യി​ച്ച​ത്.​ ​പി​ന്നീ​ട് ​നാ​സ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ന്താ​രാ​ഷ്ട്ര​ ​ബ​ഹി​രാ​കാ​ശ​ശാ​സ്ത്ര​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഇൗ​ ​ക​ണ്ടെ​ത്ത​ൽ​ ​ശ​രി​വ​ച്ചു.​ ​ഇ​ന്ത്യ​യ്ക്കും​ ​ഐ.​എ​സ്.​ആ​ർ.​ഒ.​യ്ക്കും​ ​അ​ഭി​മാ​ന​ക​ര​മാ​യ​ ​ആ​ ​നേ​ട്ട​ത്തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ച​ന്ദ്ര​നി​ലേ​ക്ക് ​വീ​ണ്ടും​ ​ഒ​രു​ ​ദൗ​ത്യ​വു​മാ​യി​ ​ഇ​ന്ത്യ​ ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ത്.​ ​അ​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യി​ ​കൂ​ടു​ത​ൽ​ ​ചാ​ന്ദ്ര​ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്ക് ​ഇൗ​ ​ര​ണ്ടാം​ ​ദൗ​ത്യം​ ​വ​ഴി​തു​റ​ക്കു​മോ​ ​എ​ന്നാ​ണ് ​ശാ​സ്ത്ര​ലോ​കം​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


3400​ത​വ​ണ​ ​ച​ന്ദ്ര​നെ​ ​വ​ലം​ ​വ​ച്ച​ ​ശേ​ഷ​മാ​ണ് ​ഒ​ന്നാം​ ​ച​ന്ദ്ര​യാ​ൻ​ 2009​ ​ആ​ഗ​സ്റ്റ് 29​ന് ​മി​ഴി​യ​ട​ച്ച​ത്.​ 312​ ​ദി​വ​സ​ത്തെ​ ​ദൗ​ത്യം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​പേ​ട​ക​ത്തെ​ ​വീ​ണ്ടും​ ​ഉ​ണ​ർ​ത്താ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​പ​ക്ഷേ​ ​വി​ഫ​ല​മാ​യി.​ ​ആ​യി​രം​ ​ദി​ന​ങ്ങ​ൾ​ ​കൂ​ടി​ ​ച​ന്ദ്ര​നെ​ ​വ​ലം​ ​വ​ച്ച് 2012​ൽ​ ​ച​ന്ദ്ര​നി​ലേ​ക്ക് ​ഇ​ടി​ച്ചി​റ​ക്കാ​നാ​യി​രു​ന്നു​ ​ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.​ ​എ​ന്നി​രു​ന്നാ​ലും​ ​ഒ​ന്നാം​ ​ചാ​ന്ദ്ര​ദൗ​ത്യം​ ​വി​ജ​യ​ക​ര​മാ​യി​രു​ന്നു.


ര​ണ്ടാം​ ​വി​രു​ന്നിൽ ദൗ​ത്യ​ങ്ങ​ളേ​റെ


ഒ​ന്നാം​ ​ച​ന്ദ്ര​യാ​ൻ​ ​അ​വ​സാ​നി​പ്പി​ച്ചി​ട​ത്തു​നി​ന്നാ​ണ് ​ച​ന്ദ്ര​യാ​ൻ​ ​ര​ണ്ടി​ന്റെ​ ​ദൗ​ത്യം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​അ​കാ​ല​ ​മൃ​ത്യു​ ​വ​രി​ച്ച​ ​മു​ൻ​ഗാ​മി​യെ​ക്കാ​ളേ​റെ​ ​ചെ​യ്യു​വാ​നു​ണ്ട് ​ഈ​ ​പി​ൻ​ഗാ​മി​ക്ക്.​ ​മൂ​ന്ന് ​ഘ​ട​ക​ങ്ങ​ള​ട​ങ്ങി​യ​താ​ണ് ​ച​ന്ദ്ര​യാ​ൻ​ ​ര​ണ്ട് ​ദൗ​ത്യം.​ ​ച​ന്ദ്ര​ന്റെ​ ​പ്ര​ത​ല​ത്തി​ൽ​ ​സ​ഞ്ച​രി​ച്ച് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​ ​പ്ര​ജ്ഞാ​ൻ​ ​എ​ന്ന് ​പേ​രു​ള​ള​ ​റോ​വ​ർ,​ ​ഇ​തി​നെ​ ​ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ​ ​ഇ​റ​ക്കാ​നു​ള​ള​ ​വി​ക്രം​ ​എ​ന്ന​ ​ലാ​ൻ​ഡ​ർ,​ ​ച​ന്ദ്ര​നെ​ ​ചു​റ്റു​ന്ന​ ​ഓ​ർ​ബി​റ്റ​ർ​ ​എ​ന്നി​വ​യാ​ണ് ​അ​വ.​ ​ച​ന്ദ്രോ​പ​രി​ത​ല​ത്തി​ന്റെ​ ​ഘ​ട​ന,​ ​ച​ന്ദ്ര​നി​ലെ​ ​മൂ​ല​ക​ങ്ങ​ളു​ടെ​ ​സാ​ന്നി​ദ്ധ്യം,​ ​ച​ന്ദ്ര​നി​ലെ​ ​ജ​ല​ ​സാ​ന്നിദ്ധ്യം​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​പ​ഠ​നം​ ​ന​ട​ത്തു​ക​യാ​ണ് ​ചന്ദ്ര​യാ​ൻ​ ​ര​ണ്ടി​ന്റെ​ ​പ്ര​ധാ​ന​ ​ദൗ​ത്യ​ങ്ങ​ൾ.


വ​ലി​യ​ ​നേ​ട്ട​ങ്ങ​ളാ​ണ് ​ച​ന്ദ്ര​യാ​ൻ​ ​ര​ണ്ടി​ലൂ​ടെ​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ​ ​സോ​ഫ്റ്റ് ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്തു​ക​ ​എ​ന്ന​ത് ​ചെ​റി​യ​ ​കാ​ര്യ​മ​ല്ല.​ ​ഇ​തി​ന് ​മു​മ്പ് ​റ​ഷ്യ​യും​ ​അ​മേ​രി​ക്ക​യും​ െെചന​യും​ ​മാ​ത്ര​മാ​ണീ​ ​നേ​ട്ടം​ ​ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​ത്.​ ​പ്ര​ജ്ഞാ​ൻ​ ​റോ​വ​റി​നെ​ ​സു​ര​ക്ഷി​ത​മാ​യി​ച​ന്ദ്ര​നി​ൽ​ ​ഇ​റ​ക്കാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​ത​ന്നെ​ ​അ​ത് ​വ​ലി​യ​ ​വി​ജ​യ​മാ​ണ്.​വെ​ല്ലു​വി​ളി​ക​ൾ​ ​ചെ​റു​ത​ല്ല ഇ​തു​വ​രെ​ ​ഒ​രു​ ​ചാ​ന്ദ്ര​ദൗ​ത്യ​വും​ ​ക​ട​ന്നു​ ​ചെ​ല്ലാ​ത്ത​ ​ച​ന്ദ്ര​ന്റെ​ ​ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലേ​ക്കാ​ണ് ​ച​ന്ദ്ര​യാ​ൻ​ ​ര​ണ്ട് ​ഇ​റ​ങ്ങാ​ൻ​ ​പോ​കു​ന്ന​ത്.​ ​ദ​ക്ഷി​ണ​ ​ധ്രു​വ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​വെ​ള്ള​ത്തി​ന്റെ​ ​സാ​ന്നിദ്ധ്യം​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ലാ​ണ് ​ഇ​വി​ടേ​ക്ക് ​ത​ന്നെ​ ​പേ​ട​ക​ത്തെ​ ​അ​യ​യ്ക്കു​ന്ന​ത്.​ ​ഐ.​എ​സ്.​ആ​ർ.​ഒ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​കെ.​ ​ശി​വ​ന്റെ​ ​ത​ന്നെ​ ​വാ​ക്കു​ക​ളി​ൽ​ ​പ​റ​ഞ്ഞാ​ൽ​ ​ച​ന്ദ്ര​ന്റെ​ ​ഉ​പ​രി​ത​ല​ത്തി​ലേ​ക്ക് ​വി​ക്രം​ ​ലാ​ൻ​ഡ​റും​ ​റോ​വ​റും​ ​ഇ​റ​ങ്ങു​ന്ന​ ​കാ​ൽ​മ​ണി​ക്കൂ​ർ​ ​എ​ല്ലാ​ ​അ​ർ​ത്ഥ​ത്തി​ലും​ ഉത്്കണ്ഠാകരമാകും.


അശോക മുദ്ര ചന്ദ്രനിൽ പതിപ്പിക്കും

ശാസ്ത്രത്തിനും ഗവേഷണത്തിനുമപ്പുറമുള്ള ഒരു ദൗത്യം കൂടി ചന്ദ്രയാൻ രണ്ടിനുണ്ട്. അശോക ചക്രത്തിന്റെയും ഐ.എസ്.ആർ.ഒ.യുടെയും ചിഹ്നം ചന്ദ്രയാൻ രണ്ട് ചന്ദ്രനിൽ എത്തിക്കും. പ്രജ്ഞാൻ റോവറിന്റെ ചക്രങ്ങളിലാണ് അശോക ചക്രവും ഐ.എസ്.ആർ.ഒയുടെ മുദ്ര യും ആലേഖനം ചെയ്തിട്ടുള്ളത്. ചന്ദ്രോപരിതലത്തിലൂടെ റോവർ മുന്നോട്ട് നീങ്ങുമ്പോൾ അശോക ചക്രവും ഐ.എസ്.ആർ.ഒ.മുദ്ര യും ചന്ദ്രോപരിതലത്തിൽ പതിക്കും.

(തുടരും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.