SignIn
Kerala Kaumudi Online
Tuesday, 16 July 2019 10.39 PM IST

ദേശീയ നയത്തിനൊപ്പം പോകുന്നതാണ് നല്ലത്

editorial-

സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ര​ണ്ട് ​സു​പ്ര​ധാ​ന​ ​വി​ധി​ക​ൾ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​ബു​ധ​നാ​ഴ്ച​ ​പു​റ​പ്പെ​ടു​വി​ക്കു​ക​യു​ണ്ടാ​യി.​ ​എ​ൽ.​പി,​ ​യു.​പി​ ​ഘ​ട​ന​ ​സം​ബ​ന്ധി​ച്ചു​ള്ള​താ​ണ് ​ഇ​തി​ലൊ​ന്ന്.​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​നി​യ​മം​ ​രാ​ജ്യ​ത്തി​ന് ​ഒ​ന്ന​ട​ങ്കം​ ​ബാ​ധ​ക​മാ​യ​തി​നാ​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​സം​സ്ഥാ​ന​ത്തി​ന് ​അ​തി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞു​മാ​റി​ ​സ്വ​ന്ത​മാ​യ​ ​ന​യം​ ​പി​ന്തു​ട​രാ​നാ​വി​ല്ലെ​ന്നാ​ണ് ​ഫു​ൾ​ ​ബെ​ഞ്ചി​ന്റെ​ ​വി​ധി.​ ​ഒ​ന്നു​ ​മു​ത​ൽ​ ​നാ​ലു​വ​രെ​യു​ള്ള​ ​ക്ളാ​സു​ക​ൾ​ ​എ​ൽ.​ ​പി​യി​ലും​ ​അ​ഞ്ചു​ ​മു​ത​ൽ​ ​ഏ​ഴു​ ​വ​രെ​ ​യു.​പി​യി​ലും​ ​എ​ട്ടു​ ​മു​ത​ൽ​ ​പ​ത്തു​വ​രെ​ ​ഹൈ​സ്കൂ​ളി​ലും​ ​വ​രു​ന്ന​ ​വി​ധ​ത്തി​ലു​ള്ള​താ​ണ് ​സം​സ്ഥാ​ന​ത്തെ​ ​സ്കൂ​ൾ​ ​ഘ​ട​ന.​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​നി​യ​മ​മ​നു​സ​രി​ച്ച് ​ഒ​ന്നു​ ​മു​ത​ൽ​ ​അ​ഞ്ചു​ ​വ​രെ​യു​ള്ള​ ​ക്ളാ​സു​ക​ളാ​ണ് ​എ​ൽ.​പി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ത്.​ ​ആ​റു​മു​ത​ൽ​ ​എ​ട്ടു​വ​രെ​ ​ക്ളാ​സു​ക​ൾ​ ​യു.​പി​ ​വി​ഭാ​ഗ​ത്തി​ലും​ ​പെ​ടും.​

​പ്രാ​ഥ​മി​ക​ ​വി​ദ്യാ​ഭ്യാ​സം​ ​പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ദ്ദേ​ശി​ച്ചു​കൊ​ണ്ടാ​ണ് ​കേ​ന്ദ്രം​ ​വി​ദ്യാ​ഭ്യാ​സ​ ​അ​വ​കാ​ശ​ ​നി​യ​മം​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​കൊ​ണ്ടു​വ​ന്ന​ത്.​ ​അ​തു​ ​പി​ന്തു​ട​രാ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​ബാ​ദ്ധ്യ​സ്ഥ​മാ​യ​ ​നി​ല​യ്ക്ക് ​സം​സ്ഥാ​ന​ ​വി​ദ്യാ​ഭ്യാ​സ​ ​ച​ട്ട​മ​നു​സ​രി​ച്ച് ​ഇ​നി​യും​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ​ഫു​ൾ​ബെ​ഞ്ചി​ന്റെ​ ​തീ​ർ​പ്പ്.​ ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​സ​മ​ഗ്ര​മാ​യ​ ​ഘ​ട​നാ​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രാ​നു​ദ്ദേ​ശി​ച്ച് ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി​യ​ ​ഖാ​ദ​ർ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​തി​ഷേ​ധ​വും​ ​ത​ർ​ക്ക​ങ്ങ​ളും​ ​സം​സ്ഥാ​ന​ത്ത് ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​അ​തി​നി​ടെ​ ​പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ ​എ​ൽ.​പി,​ ​യു.​പി​ ​ഘ​ട​ന​ ​സം​ബ​ന്ധി​ച്ച​ ​ഹൈ​ക്കോ​ട​തി​ ​തീ​ർ​പ്പ് ​പ്ര​ത്യേ​ക​ ​പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.​ ​കേ​ന്ദ്ര​ ​നി​യ​മ​ത്തി​ന​നു​സ​ര​ണ​മാ​യി​ ​ക്ളാ​സ് ​ഘ​ട​ന​ ​ഇ​വി​ടെ​യും​ ​പു​നഃ​ക്ര​മീ​ക​രി​ക്കേ​ണ്ടി​വ​രും.


ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​മോ​ഡ​റേ​ഷ​ൻ​ ​ന​ൽ​കു​ന്ന​ത് ​നി​റു​ത്ത​ലാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​ ​കേ​ന്ദ്ര​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​നാ​ലു​മാ​സ​ത്തി​ന​കം​ ​ഇ​വി​ടെ​യും​ ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കു​ന്ന​താ​ണ് ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​ന്നു​ണ്ടാ​യ​ ​ര​ണ്ടാ​മ​ത്തെ​ ​ഉ​ത്ത​ര​വ്.​ ​പ​ഠി​ച്ചു​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഏ​റെ​ക്കാ​ല​മാ​യി​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​ന്യാ​യ​മാ​യ​ ​ഒ​രു​ ​ആ​വ​ശ്യ​മാ​ണി​ത്.​ ​പ​ത്തും​ ​പ​ന്ത്ര​ണ്ടും​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​കു​റെ​ക്കാ​ല​മാ​യി​ ​ക​ണ്ടു​വ​രു​ന്ന​ ​കു​ത്ത​ഴി​ഞ്ഞ​ ​മാ​ർ​ക്ക് ​ദാ​നം​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​വി​ശ്വാ​സ്യ​ത​യെ​പ്പോ​ലും​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ ​വി​ധ​ത്തി​ലാ​ണ്.​ ​പ​രീ​ക്ഷാ​ ​സ​മ്പ്ര​ദാ​യ​ത്തി​ന്റെ​ ​പ​വി​ത്ര​ത​ ​പോ​ലും​ ​ത​ക​ർ​ക്കു​ന്ന​ ​വി​ധ​ത്തി​ലാ​ണ് ​പ​ല​പ്പോ​ഴും​ ​വി​ജ​യ​ശ​ത​മാ​ന​ത്തി​ലെ​ ​വ​ൻ​ ​വ​ർ​ദ്ധ​ന.​ ​ഉ​യ​ർ​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​നി​ല​വാ​ര​ത്തോ​ട​ല്ല,​ ​ഉ​യ​ർ​ന്ന​ ​മോ​ഡ​റേ​ഷ​നോ​ടാ​ണ് ​ഇ​തു​ ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ​ഏ​വ​ർ​ക്കു​മ​റി​യാം.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ ​പാ​ഠ്യേ​ത​ര​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​മ​റ്റു​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 40​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക് ​ന​ൽ​കു​ന്ന​ ​സ​മ്പ്ര​ദാ​യം​ ​നി​റു​ത്ത​ണ​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​തീ​രു​മാ​നം.


എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ​ ​ശേ​ഷി​ക്കു​ന്ന​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കി​ൽ​ ​വ​ള​രെ​ ​കു​റ​ച്ചു​മാ​ത്രം​ ​മ​തി​ ​വി​ജ​യി​ക്കാ​ൻ.​ ​കേ​ന്ദ്ര​ ​ബോ​ർ​ഡു​ക​ളി​ലെ​യും​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും​ ​സി​ല​ബ​സ് ​പി​ന്തു​ട​രു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​മാ​ർ​ക്ക് ​ദാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ക​ഴി​ഞ്ഞു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ളി​ലും​ ​ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ളി​ലും​ ​പി​ന്ത​ള്ള​പ്പെ​ടാ​റു​മു​ണ്ട്.​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യി​ൽ​ ​സം​സ്ഥാ​ന​ ​സി​ല​ബ​സി​ലു​ള്ള​വ​ർ​ ​ഉ​യ​ർ​ന്ന​ ​ഗ്രേ​ഡ് ​നേ​ടു​ന്ന​ത് ​മോ​ഡ​റേ​ഷ​ൻ​ ​വ​ഴി​ ​ല​ഭി​ക്കു​ന്ന​ ​അ​ധി​ക​ ​മാ​ർ​ക്കി​ന്റെ​ ​ബ​ല​ത്തി​ലാ​ണെ​ന്ന​ ​ആ​ക്ഷേ​പ​ത്തി​ന് ​അ​ടി​സ്ഥാ​ന​മി​ല്ലാ​തി​ല്ല.​ ​സം​സ്ഥാ​ന​ത്തെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ത്തി​ന് ​എ​ൻ​ട്ര​ൻ​സ് ​മാ​ർ​ക്കി​നൊ​പ്പം​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യി​ലെ​ ​മാ​ർ​ക്കും​ ​ചേ​ർ​ത്താ​ണ് ​റാ​ങ്ക് ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കു​ക.​ ​സം​സ്ഥാ​ന​ ​സി​ല​ബ​സി​ൽ​ ​നി​ന്നു​ള്ള​ ​കു​ട്ടി​ക​ൾ​ ​പൊ​തു​വേ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​മാ​ർ​ക്ക് ​നേ​ടു​മ്പോ​ൾ​ ​കേ​ന്ദ്ര​ ​സി​ല​ബ​സി​ൽ​ ​നി​ന്നു​ള്ള​ ​ഏ​റ്റ​വും​ ​സ​മ​ർ​ത്ഥ​രാ​യ​വ​ർ​ ​പോ​ലും​ ​റാ​ങ്ക് ​പ​ട്ടി​ക​യി​ൽ​ ​പി​റ​കി​ലാ​കു​ന്ന​ത് ​സാ​ധാ​ര​ണ​മാ​ണ്.​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ ​ഈ​ ​വി​വേ​ച​ന​ത്തി​നെ​തി​രെ​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​നി​ന്ന് ​പ​രാ​തി​ ​ഉ​യ​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​കേ​ന്ദ്രം​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​യോ​ഗം​ ​വി​ളി​ച്ചു​കൂ​ട്ടി​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ത​ല​ത്തി​ൽ​ ​മോ​ഡ​റേ​ഷ​ൻ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ ​കേ​ന്ദ്ര​ ​സി​ല​ബ​സി​ൽ​ ​പ​ഠി​ച്ച​ ​മൂ​ന്ന് ​കു​ട്ടി​ക​ൾ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ലാ​ണ് ​ഹൈ​ക്കോ​ട​തി​ ​മോ​ഡ​റേ​ഷ​ൻ​ ​സ​മ്പ്ര​ദാ​യം​ ​തു​ട​രു​ന്ന​തി​നെ​തി​രെ​ ​തീ​ർ​പ്പു​ ​ക​ല്പി​ച്ച​ത്.​ ​

മോ​ഡ​റേ​ഷ​നും​ ​ഗ്രേ​സ് ​മാ​ർ​ക്കും​ ​ന​ന്നാ​യി​ ​പ​ഠി​ച്ചു​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ ​കു​ട്ടി​ക​ളോ​ടു​ ​കാ​ണി​ക്കു​ന്ന​ ​വി​വേ​ച​ന​മാ​ക​യാ​ൽ​ ​അ​തു​ ​നി​റു​ത്ത​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ഹ​ർ​ജി​യി​ലെ​ ​ആ​വ​ശ്യം.​ ​സം​സ്ഥാ​ന​ ​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​ര​ണ്ടു​വ​ർ​ഷം​ ​വ​ർ​ഷം​ ​മു​ൻ​പ് ​ന​ട​ന്ന​ ​യോ​ഗം​ ​ഇ​തു​സം​ബ​ന്ധി​ച്ചു​ ​കൈ​ക്കൊ​ണ്ട​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ൽ​ ​ഇ​തു​വ​രെ​ ​ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.​ ​പ​ഠ​ന​ത്തി​ൽ​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​ഗ്രേ​സ് ​മാ​ർ​ക്ക് ​തു​ട​രാ​വു​ന്ന​താ​ണെ​ങ്കി​ലും​ ​മാ​ർ​ക്ക് ​ഷീ​റ്റി​ൽ​ ​അ​ത് ​പ്ര​ത്യേ​കം​ ​രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു​ ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​യോ​ഗ​ത്തി​ലെ​ ​തീ​രു​മാ​നം.​ ​അ​തു​പോ​ലെ​ ​പാ​ഠ്യേ​ത​ര​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​മി​ക​വു​ ​കാ​ട്ടു​ന്ന​വ​രു​ടെ​ ​ഗ്രേ​സ് ​മാ​ർ​ക്കും​ ​പ്ര​ത്യേ​കം​ ​ത​ന്നെ​യാ​ണ് ​രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്.​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ഒ​രു​വി​ധ​ ​വി​വേ​ച​ന​വും​ ​പാ​ടി​ല്ലെ​ന്നും​ ​തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.​ ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​യോ​ഗ​ത്തി​ലെ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​പ​ഠി​ക്കാ​ൻ​ ​ഇ​വി​ടെ​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​യെ​ ​ഏ​ല്പി​ച്ചെ​ങ്കി​ലും​ ​റി​പ്പോ​ർ​ട്ട് ​ഇ​നി​യും​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ച​ത്.​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​ഉ​ണ്ടാ​യ​ ​സ്ഥി​തി​ക്ക് ​ചു​മ​ത​ല​പ്പെ​ട്ട​വ​ർ​ ​ഉ​റ​ക്ക​മി​ള​ച്ചി​രു​ന്നെ​ങ്കി​ലും​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കു​മെ​ന്നു​ ​പ്ര​തീ​ക്ഷി​ക്കാം.​ ​എ​ന്തു​ചെ​യ്യാ​നും​ ​കോ​ട​തി​ ​വ​ടി​യെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ ​സ്ഥി​തി​ ​ന​ല്ല​ത​ല്ലെ​ന്നു​ ​കൂ​ടി​ ​പ​റ​യ​ട്ടെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.