തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ കഴിഞ്ഞ് വെമ്പായത്തുള്ള ശാന്തി മന്ദിരത്തിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. കേരളത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള ആളുകളെ പാർപ്പിക്കുന്ന സ്ഥലം. ഇവരുടെ അവസ്ഥ കണ്ടാൽ കണ്ണ് നിറയും. ആരോരും ഇല്ലാത്ത അവരോടൊപ്പമാണ് വാവ സുരേഷിന്റെ ഈ ഓണം.
145 പേരാണ് ഇവിടെ ഉള്ളത്. അവരുടെ വിശേഷങ്ങൾ അറിഞ്ഞും, സങ്കടങ്ങൾ കേട്ടും,ഓണ സദ്യ ഒന്നിച്ച് കഴിച്ചും സാഹസികതക്ക് അപ്പുറം ഈ ഓണനാളിൽ സ്നേക്ക് മാസ്റ്റർ വാവ സുരേഷിന്റെ സ്നേഹ സമ്മാനം..അത് മാത്രമല്ല ഇതിൽ കാണിക്കുന്ന രണ്ട് പേരെ അറിയാവുന്ന നാട്ടുകാർ വീട്ടുകാരെ അറിയിക്കണം,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഓണം സ്‌പെഷ്യൽ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |